tag:blogger.com,1999:blog-6461273288405139339.post6168269593213361233..comments2023-09-22T12:59:57.202+05:30Comments on JALAKAM: എന്‍ഡോസള്‍ഫാന്‍: കേരളം ഒറ്റക്കെട്ടായി നീങ്ങണംUNNIhttp://www.blogger.com/profile/03353247795132936758noreply@blogger.comBlogger1125tag:blogger.com,1999:blog-6461273288405139339.post-34219127406314594342011-04-25T18:19:49.814+05:302011-04-25T18:19:49.814+05:30എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ ...എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് തെളിവില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വാദിക്കുന്നത് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിച്ച്. കൃഷിമന്ത്രി ശരത്പവാറിന്റെ അടിസ്ഥാനരഹിത വാദം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ആവര്‍ത്തിക്കുകയാണ്. ഐസിഎംആര്‍ നിയോഗിച്ച സമിതി 2001ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം കേന്ദ്രം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് 2003ലാണ് പുറത്തു വിട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തി (എന്‍ഐഒഎച്ച്)നെയാണ് പഠനത്തിന് നിയോഗിച്ചത്. ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ എപ്പിഡെമോളജി സര്‍വേയാണ് നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്കുകാരണം ഇവിടെ 22 വര്‍ഷത്തോളം തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമായി പറയുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളിലെത്തി സംഘം നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രോഗബാധിതപ്രദേശമായ വാണിനഗറിലെ 150 കുട്ടികളെയും ഇവിടെനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മീഞ്ച പ്രദേശത്തെ 150 കുട്ടികളെയും പ്രത്യേക പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.<br /><br />എന്‍ഡോസള്‍ഫാന്‍ രോഗങ്ങള്‍ ഈ രണ്ടു സ്ഥലത്തെയും കുട്ടികളില്‍ വ്യത്യസ്ത നിലയിലാണ് കണ്ടെത്തിയത്. വാണിനഗറിലെ കുട്ടികളില്‍ നാലിരട്ടി അധികമാണ് രോഗലക്ഷണം. എന്‍ഡോസള്‍ഫാനല്ലാതെ മറ്റൊരു കാരണവും ഇതിന് കാണാനുമില്ല. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യം എട്ടു വര്‍ഷംമുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോ. പ്രജേന്ദ്രസിങ്, ഡോ. വൈ കെ ഗുപ്ത, ഡോ. എ ദിവാന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു വിദഗ്ധര്‍.<br /><br />കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ പിന്നീട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം അടിസ്ഥാനമാക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട്ട് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍മൂലമാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാല് അംഗങ്ങളും വിയോജനക്കുറിപ്പ് എഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. അച്യുതന് കമ്മിറ്റിയുടെ നിഗമനവും എന്‍ഡോസള്‍ഫാനാണ് രോഗകാരണമെന്നാണ്. വിവിധ എന്‍ജിഒകള്‍ നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതച്ചതെന്ന് പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല. ഏറ്റവും ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു.UNNIhttps://www.blogger.com/profile/03353247795132936758noreply@blogger.com