Monday, November 6, 2017

അമേരിക്കയിലെ തോക്കു സംസ്കാരം


യുഎസില്‍ ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലി‍ല്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

ഓരോ വര്‍ഷവും തോക്കുപയോഗിച്ചുള്ള കൊലപാതകത്തില്‍ 10000 പേരോളം അമേരിക്കയില്‍ മരിക്കുന്നു, 20000 പേരോളം തോക്കുപയോഗിച്ച് ആത്മഹത്യ ചെയുന്നു.

അമേരിക്കന്‍ ജനസംഖ്യയില്‍ 13 % മാത്രം വരുന്ന ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാരാണ് തോക്കുപയോഗിച്ച് മരിക്കുന്നവരില്‍ പകുതിയും എന്നത് കൂടുതല്‍ പഠന വിധേയമാക്കേണ്ടതാണ്.

ലോക ജന സംഖ്യയില്‍ 4.4 % മാത്രം വരുന്ന അമേരിക്കക്കാരാണ് ലോകത്ത് തോക്കുള്ള സിവിലിയന്മാരില്‍ 50 %. 88% പേര്‍ക്കും തോക്കുള്ള രാജ്യമാണ് അമേരിക്ക.

2013 മുതല്‍ കഴിഞ്ഞ മാസം വരെ 1518 കൂട്ടക്കുരുതികളാണ് അമേരിക്കയില്‍ ഉണ്ടായത്. ഇതില്‍ 1715 പേര്‍ മരണമടഞ്ഞു. അതായത്, ഓരോ ദിവസവും തോക്കുപയോഗിച്ചുള്ള ഓരോ കൂട്ടക്കുരുതി. (നാല് പേരില്‍ കൂടുതല്‍ മരിക്കുന്ന സംഭവത്തെയാണ് മാസ്സ് ഷൂട്ടിങ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)
വാഹനം ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബ്ബന്ധമുളള യുഎസില്‍ തോക്ക് വാങ്ങാനോ ഉപയോഗിക്കാനോ പക്ഷെ പൗരന്‍മാര്‍ക്ക് നിയന്ത്രണമില്ല.

കൈത്തോക്ക് മുതല്‍ മാരകശേഷിയുളള ബോംബുകള്‍ വരെ വാങ്ങുകയും കൈവശം വെയ്ക്കുകയും ചെയ്യാം. എന്നാല്‍, സ്കൂള്‍ കുട്ടികള്‍ തമ്മിലെ വൈരം പോലും അവസാനിക്കുന്നത് തോക്കിന്‍ കുഴലിലൂടെ എന്ന സ്ഥിതിയാണ് ഇന്ന് അമേരിക്കയിലുളളത്.

ഭരണതലത്തില്‍ ശക്തമായ സ്വാധീനമുളള ആയുധ ലോബിയെ എതിര്‍ത്ത് പുതിയ നിയമം കൊണ്ടു വരാന്‍ പ്രസിഡന്‍റുമാര്‍ക്ക് പോലും കഴിയുന്നില്ല. അമേരിക്കയിലെ രാഷ്ട്രീയ കക്ഷികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് കോടിക്കണക്കിന് ഡോളറാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ചെലവാക്കുന്നത്.

Friday, December 11, 2015

കൊലപാതകികളെയും മദ്യ മുതലാളിമാരെയും ജനങ്ങളുടെ ചിലവിൽ ഹീറോ ആക്കണ്ട

മലയാള ചാനലുകൾ സദാചാര പോലീസ് ആയ ദിവസമായിരുന്നു ഇന്നലെ... ഒരു ക്രിമിനലിന്റെ വാക്ക് വിശ്വസിച്ചു മുഖ്യമന്ത്രിയുടെ ലൈംഗിക കേളികൾ അടങ്ങിയതെന്നു പറയുന്ന സി.ഡി തേടി കോയമ്പത്തൂരിലേക്ക് നമ്മളെ എല്ലാവരെയും കൊണ്ട് പോയ ദിവസം... കഴിഞ്ഞ രണ്ടു വർഷമായി പ്രമുഖ ചാനലുകളും രാഷ്ട്രീയ കക്ഷികളും ചർച്ച ചെയ്യുന്നതും ഗതി മുട്ടിയ ചില കൊലപാതകികളുടെയും മദ്യ പ്രഭുക്കളുടെയും വെളിപ്പെടുത്തലുകലാണ്..

സോളാർ അഴിമതിയും ബാർ കോഴയും ജനകീയ വിഷയം ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല. സോളാർ അഴിമതി നടത്തിയത് തട്ടിപ്പ് കാരായ ബിജുവും സരിതയും ചേർന്നാണ്. തട്ടിപ്പിനിരയായത് കള്ളപ്പണ ഇടപാടുകാരും ലൈംഗിക വിഷയങ്ങളിൽ താല്പര്യമുള്ളവരും മാത്രം.. അവരെ ഫലപ്രദമായി ഉപയോഗിക്കാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞു. പൊതു ജനത്തിനു യാതൊരു നഷ്ടവും ഇതുമൂലം ഉണ്ടായതായി ഞാൻ കരുതുന്നില്ല. ഉഭയ കക്ഷി സമ്മതപ്രകാരമുള്ള സെക്സ് ശിക്ഷാർഹാമല്ലതാനും.. പക്ഷെ മന്ത്രിമാരെയും അധികാര സ്ഥാനത്തുള്ളവരെയും ഉപയോഗിച്ച് അനധികൃതമായി പണം ഉണ്ടാക്കിയോ എന്നതാണ് ഇവിടത്തെ വിഷയം. അതിൽ അന്വേഷണം നടക്കുന്നുണ്ട്.

ബാർ കോഴ ആരോപണം ഉയർന്നത് തന്നെ ബാറുകൾ പൂട്ടാൻ സർക്കാർ തീരുമാനം എടുത്തപ്പോഴാണ്. ബാർ തുറന്നിരിക്കുന്നതല്ലേ പിരിവുകാർക്കു കൂടുതൽ പണം ഉണ്ടാക്കാൻ നല്ലത്? അപ്പോൾ ബാറുകൾ പൂട്ടിയാൽ രാഷ്ട്രീയപിരിവുകാർക്കല്ലേ നഷ്ടം ഉണ്ടാകുക. മുതലാളി മാർക്ക് വൻ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിനാലാണല്ലോ അവർ ആരോപണങ്ങളുമായി മുന്നോട്ടു വന്നത്? ഇത്തരം ആരോപണങ്ങൾ ഉണ്ടാകും എന്ന് മനസ്സിലാക്കി കൊണ്ട് ഈ സർക്കാർ എടുത്ത ധീരമായ തീരുമാനത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? ബാർ കോഴ മൂലം നഷ്ടം ഉണ്ടായതാകട്ടെ മുതലാളിമാർക്ക് മാത്രം. മുതലാളി മാർക്ക് വേണ്ടി ചാനലുകളും ചില നേതാക്കളും ശബ്ദമുയത്തുമ്പോൾ നമ്മൾ സാധാരണക്കാർ ഇതിനെ തള്ളി കളയുകയാണ് വേണ്ടത്. മുതലാളിമാർക്ക് വേണ്ടി സർക്കാർ ഭരിക്കുന്നു എന്ന ആരോപണമാണല്ലോ  സർക്കാരുകൾക്കെതിരെ സാധാരണ ഉണ്ടാകാറുള്ളത്? ബാർ വിഷയത്തിൽ, ബാറുകൾ പൂട്ടിയതോടെ ആത്യന്തികമായി പരാജയപ്പെട്ടത് മുതലാളിമാർ ആണെന്ന സാമാന്യ ബോധമെങ്കിലും തൊഴിലാളിക്ക് വേണ്ടി വാദിക്കുന്ന നേതാക്കൾക്കുണ്ടായാൽ നന്ന്.

വരുന്ന ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എങ്കിലും ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു സാഹചര്യം ചാനലുകളും രാഷ്ട്രീയ കക്ഷികളും ചേർന്ന് ഒരുക്കി തരണം എന്ന ഒരു അഭ്യർഥന മാത്രം.....

Friday, November 22, 2013

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ഷക ദ്രോഹ നടപടിയില്ല

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ചു. പരിസ്ഥിതി സംരക്ഷിത പ്രദേശത്തെ ഖനനങ്ങളും റെഡ് കാറ്റഗറിയല്‍ പെട്ട വ്യവസായങ്ങളും നിരോധിക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ നിലവിലെ കൃഷി സംരക്ഷിക്കാനും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാനും ശുപാര്‍ശ ചെയ്യുന്നു. വരുന്ന കാലഘട്ടത്തില്‍ പ്രകൃതി സംരക്ഷിക്കേണ്ടതിന്റേയും ആഗോള താപനം തടയുന്നതിന് വേണ്ടിയുമുള്ള ശുപാര്‍ശകളില്‍ കര്‍ഷക ദ്രോഹ നടപടികളില്ലെന്നാണ് പ്രത്യേകത.
കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കരട് രൂപം പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ച കേരളം റിപ്പോര്‍ട്ടിനെ കുറിച്ച് മനസിലാക്കാതെ പ്രതികരിച്ചെന്നാണ് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതവും കൃഷിയും നശിക്കുമെന്ന് ആരോപിക്കുന്നുണ്ടെങ്കിലും കാര്യമായി ബാധിക്കുന്നത് ഖനനങ്ങളെ മാത്രമാണ്. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രധാനമായും നടപ്പില്‍ വരുത്തുന്നത് ബാധിക്കുന്നത് കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളെയാണ്. ആറ് സംസ്ഥാനങ്ങളില്‍ ഏകദേശം 1500 കിലോ മീറ്റര്‍ നീളത്തിലും 1,64,280 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയിലുമായി വ്യാപിച്ചു കിടക്കുന്ന തട്ടുകളെയാണ് ഇത് ബാധിക്കുന്നതും.
പശ്ചിമ ഘട്ടത്തിന്റ 60 ശതമാനം മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ , കൃഷിത്തോട്ടങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സാംസ്‌കാരിക ഭൂപ്രദേശങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. ബാക്കി വരുന്നതില്‍ ഏകദേശം 60,000 ചതപരശ്ര കിലോ മീറ്ററായി വ്യാപിച്ച് കിടക്കുന്ന ഭാഗത്ത് ജനസാന്ദ്രത കുറവുള്ളതും വിഘാതങ്ങളില്ലാതെ തുടര്‍ച്ചയായി കാണപ്പെടുന്നതും ഇവിടെയാണ് കൂടുതല്‍ സംരക്ഷിണം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതും. പരിസ്ഥിതിയെ നശിപ്പിക്കുന്നതും പാരിസ്ഥികമായി വലിയ ആഘാതമുണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്ന് വെക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ തദ്ദേശീയി സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് സാമ്പത്തിക ഉന്നമനത്തിനാവശ്യമായ സഹായകമായ പരിസ്ഥിതികള്‍ നല്‍കണമെന്ന് പറയുന്നു.

ഇടുക്കിയിലും വയനാട്ടിലും ഏലം കാപ്പി ,തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരോട് സൗഹൃദപരമായ നിലപാടാണ് സമിതി സ്വീകരിച്ചിക്കുന്നത്. ഈ പ്രദേശങ്ങളില്‍ മനുഷ്യരും പ്രകൃതിയും തമ്മില്‍ പൊരുത്തം ഉണ്ടാകണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ ഖനനം പാറഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കണമെന്നും ഇപ്പോള്‍ ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ അടുത്ത 5 വര്‍ഷത്തിനുള്ളിലോ ഖനന കാലാവധി കഴിയുമ്പോഴോ നിരോധിക്കണമെന്നോ ആവശ്യപ്പെടുന്നു.. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ താപ വൈദ്യുത പദ്ധതികള്‍ അനുവദനീയമല്ല. എന്നാല്‍ ചില ഉപാധികളോടെ ജല വൈദ്യുതി പദ്ധതികളെ അനുവദിക്കാനും ശുപാര്‍ശ ചെയ്യുന്നു.


പരിസ്ഥിതി ആഘാതം സംബന്ധിച്ച നോട്ടിഫിക്കേഷനില്‍ കാറ്റാടിപ്പാടത്തിനും റെഡ് കാറ്റഗറി വ്യാവസായങ്ങള്‍ക്കും നിരോധനമുണ്ട്. 20,000 ചതുരശ്ര മീറ്ററിലേറേ വ്യാപ്തിയുള്ള കെട്ടിടങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുതിയ ടൗണ്‍ഷിപ്പുകളും പാടില്ല. പരിസ്ഥിതി സൗഹൃദ വികസനത്തിന് ധനസഹായം നല്‍കുവാനും പരിസ്ഥിതി വികസനം പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ 12 ആം പഞ്ചവത്സര പദ്ധതിയില്‍ പശ്ചിമ ഘട്ട വികസനത്തിന് ആയിരം കോടി രൂപ വകയിരിത്തുവാനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പശ്ചിമ ഘട്ട മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ജൈവോല്‍പ്പന്നങ്ങളെ ബ്രാന്‍ഡ് ചെയ്ത് രാജ്യാന്തര വിപണിയില്‍ എത്തിക്കുകയും സുസ്ഥിര വിനോദ സഞ്ചാര ടൂറിസ പദ്ധതികള്‍ പരിസ്ഥിതി ആഘാത പഠനത്തിന് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രദേശിക സമൂഹത്തിന്റെ ഉപജീവനത്തെയും ദരിദ്ര ജനവിഭാഗങ്ങളുടെ ആവശ്യം കണക്കിലെടുത്താവണം പരിസ്ഥിതി മൃദുല പ്രദേശങ്ങളുടെ മാപ്പിംഗ് നടത്തേണ്ടത്. സമൂഹത്തിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിനാവശ്യമായ സസ്യയിനങ്ങള്‍ നട്ടു വളര്‍ത്തണം, ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച പുനര്‍ മൂല്യ നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ജല ആവാസ വ്യവസ്ഥകളുടെ നിലനില്‍പ്പും ജീവ സന്ധാരണവും സംബന്ധിച്ച പഠനം നടത്തിയശേഷം സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് പ്രൊപ്പോസല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കാം.
Report By:

Wednesday, September 26, 2012

Financial restructuring of Sate DISCOMs


Power tariffs set to rise as govt. clears restructuring package

Power tariffs across the country are set to rise as the government on Monday cleared the much awaited proposal to restructure the debt of state electricity boards (SEBs) and power distribution companies (discoms), which have accrued losses to the tune of Rs 1.9 lakh crore (as of March 31, 2011).
  • The plan, which has been approved by a cabinet panel headed by Prime Minister Manmohan Singh, includes measures such as regular revisions in power tariffs and state governments taking over half of the short-term debt of distribution companies, most of which are owned by state governments.
  • According to the contours of the restructuring package, half of the outstanding short term liabilities upto March 31, 2012 will be taken over by State Governments.
  • This shall be first converted into bonds to be issued by Discoms to participating lenders, duly backed by State Governments guarantee.
  • The rest of the discoms` debt will be restructured by rescheduling loans and the discoms will be provided a moratorium on the principal and the best possible terms for this restructuring to ensure viability of this effort.
  • It may be noted that in order to look into the issues of State Discoms and to suggest a strategy for the turnaround of the distribution sector, the Planning Commission constituted an Expert Group under the chairmanship of B K Chaturvedi, Member (Energy), Planning Commission.
  • The approved scheme is formulated based on the report of the Expert Group and deliberations in the PMO and Ministry of Finance.

Mandatory conditions

In an attempt to restore the power purchasing capacity of the debt ridden discoms and also to enable Banks to recover their loans, the Cabinet Committee on Economic Affairs has brought a list of mandatory conditions that need to be followed by all state governments. These are as under:
  • State Governments will have to convert all their loans to equity.
  • All outstanding energy bills of the state departments or agencies as on March 31, 2012 are to be paid by November 30, 2012.
  • Elimination of the gap between average cost of supply (ACS) and average revenue requirement (ARR) within the period of moratorium of the bonds.
  • Involvement of private sector in state distribution sector through franchisee arrangements or any other mode of private participation to be prepared within a year by the Discoms.
  • Tariff orders will be notified by April 30 of each financial year.
  • Fuel cost adjustment will be allowed as directed by APTEL.
  • FRP is to include targets for progressive reduction in Short Term Power (STP) purchase by the State Discoms.
  • Subsidy should be paid upfront by the State government.
  • Prepaid meters will be installed by March 31, 2013 for all Government consumers.
  • The audited accounts for and up to FY 2010-11 are to be finalized by September 30, 2012 and of FY 2011-12 by December 31, 2012.

Salient features of the bailout package

The salient features of the debt restructuring scheme are as follows:
  • 50 percent of the outstanding short term liabilities upto March 31, 2012 will be taken over by State Governments. They will be first converted into bonds to be issued by Discoms to participating lenders, duly backed by State Governments guarantee.
  • Takeover of liability by State Governments from Discoms in the next 2-5 years by way of special securities and repayment and interest payment to be done by State Governments till the date of takeover.
  • Restructuring the balance 50 percent Short Term Loan by rescheduling loans and providing moratorium on principal and the best possible erms for this restructuring to ensure viability of this effort.
  • The restructuring/reschedulement of loan is to be accompanied by concrete and measurable action by the Discoms/States to improve the operational performance of the distribution utilities.
  • For monitoring the progress of the turnaround plan, two committees at State and Central levels respectively are proposed to be formed.
  • Central Government will provide incentive by way of grant equal to the value of the additional energy saved by way of accelerated AT&C loss reduction beyond the loss trajectory specified under RAPDRP and capital reimbursement support of 25 percent of principal repayment by the State Governments on the liability taken over by the State Governments under the scheme.
  • Ministry of Power will bring out a draft model legislation on State Electricity Distribution, Responsibility bill, after due inter-ministerial consultation within a period of twelve months from the approval of the Scheme.
  • States will enact the legislation within twelve months from the date of circulation of model legislation by Ministry of Power to mandate the compliance of the provisions of FRP.