(Article from Dhanam magazine)
- തന്ത്രപരമായ ആസൂത്രണത്തിനാകണം നായകന്‍ മുന്‍തൂക്കം നല്‍കേണ്ടത്. കമ്പനിയുടെ, സ്ഥാപനത്തിന്റെ ഭാവി സൃഷ്ടിക്കുകയാണ് നായകന്റെ യഥാര്‍ത്ഥ ജോലി. സ്ഥാപനത്തിന്റെ തന്ത്രപരമായ കാര്യങ്ങളില്‍ പൂര്‍ണമായി മുഴുകി അതിന്റെ ദിശ നിര്‍ണയിക്കേണ്ടയാളാണ് നേതാവ്.
- ഒരു നേതാവിന്റെ സ്വഭാവവും അയാള്‍ കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങളും വളരെ പ്രധാനമാണ്. അണികള്‍ ഒരുപക്ഷേ നേതാവിന്റെ തെറ്റുകള്‍ ക്ഷമിച്ചേക്കും എന്നാല്‍ നേതാവിന് സത്യസന്ധത ഇല്ലാതായാല്‍ അത് പൊറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്ന് വരില്ല.
- പോസിറ്റീവ് റോള്‍ മോഡലുകളും സ്വഭാവ ഗുണമുള്ളവരെയുമാണ് പട്ടാളത്തില്‍ നേതാക്കളായി വളര്‍ത്തിക്കൊണ്ട് വരുന്നത്. പട്ടാളക്കാരുടെ അര്‍പ്പണബോധവും ഒപ്പം ഉള്ളവരെ എപ്പോഴും സംരക്ഷിക്കുന്ന മനോഭാവവും നേതാവിന് അത്യാവശ്യമാണ്.
- ജീവനക്കാരെ സന്നദ്ധപ്രവര്‍ത്തകരായാണ് (എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞു പോകാന്‍ സ്വാതന്ത്ര്യമുള്ളവര്‍) ഒരു നേതാവ് കണക്കാക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ലാതെ അവരുടെ വ്യക്തിത്വത്തിന്റെ സമഗ്ര വികസനത്തിന് അവരെ പ്രചോദിപ്പിക്കാന്‍ നേതാവിന് കഴിയും.
- നേതാക്കള്‍ മികച്ച മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍ കൂടിയാകണം. ഉപഭോക്താക്കള്‍ എപ്രകാരമാണ് സ്ഥാപനത്തേയും അതിന്റെ ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും വിലയിരുത്തുന്നത് എന്നറിയാന്‍ നേതാവ് സദാ ജാഗരൂകനായിരിക്കണം. മാത്രമല്ല സ്ഥാപനത്തെ മറ്റുള്ളവര്‍ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്ന് നിശ്ചയിക്കേണ്ടതും നേതാവാണ്. സ്ഥാപനത്തിന്റെ ഏറ്റവും മികച്ച പ്രതിനിധിയും അതിന്റെ നേതാവ് തന്നെയായിരിക്കണം.