Showing posts with label Obama visit. Show all posts
Showing posts with label Obama visit. Show all posts

Sunday, November 14, 2010

ഒബാമയുടെ സന്ദര്‍ശനവും പതിയിരിക്കുന്ന അപകടങ്ങളും


അത്യാകര്‍ഷകമായ പ്രഭാഷണശൈലിയുടെ ഉടമ മാത്രമല്ല, ഒന്നാംതരം കച്ചവടക്കാരനുമാണ് താനെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനവേളയില്‍ കഴിഞ്ഞു. കഴിവുള്ള കച്ചവടക്കാരന്റെ വിലപേശല്‍ തന്ത്രെമല്ലാം ഇന്ത്യയോട് പ്രയോഗിച്ച ഒബാമ അതില്‍ നല്ല വിജയം നേടുകയും ചെയ്തു. മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങള്‍ ഒബാമ മറച്ചുവെച്ചിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹം സത്യസന്ധത കാണിച്ചുവെന്നു സമ്മതിക്കണം. ഇന്ത്യയുടെ വിപണി അമേരിക്കയ്ക്ക് തുറന്നുതരണം, അമേരിക്കയില്‍ ഇന്ത്യയുടെ നിക്ഷേപം (ഇന്ത്യയിലെ വന്‍കിട മുതലാളിമാരുടെ) വര്‍ധിപ്പിക്കണം. അമേരിക്കയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കനുരോധമായി ഇന്ത്യയുടെ വിദേശനയം മാറ്റണം. ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള ദൗത്യവുമായാണ് ഒബാമ ഇന്ത്യയിലെത്തിയത് എന്ന് സന്ദര്‍ശനം വ്യക്തമാക്കി.

അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയാതെ പെടാപാടുപെടുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് വര്‍ധിച്ചുവരുന്ന അമേരിക്കയിലെ തൊഴിലില്ലായ്മ. ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ലക്ഷം കോടി ഡോളറോളം ചെലവഴിച്ച രക്ഷാ പാക്കേജുകള്‍ അമേരിക്കന്‍ കമ്പനികളെ പ്രതിസന്ധിയില്‍ നിന്നും പൂര്‍ണമായി രക്ഷിച്ചില്ല. ഇതിലുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിനിധിസഭയിലേയ്ക്കും സെനറ്റിലേയ്ക്കും നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചു. ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റു. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അമേരിക്കയിലെ കമ്പനികള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ വേണം. അവയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വന്‍തോതില്‍ വാങ്ങിക്കണം. ഒബാമ ഇന്ത്യയില്‍ കാലുകുത്തിയ അന്നു തന്നെ 44,000 കോടി രൂപയുടെ കരാറാണ് മുംബൈയില്‍ ഒപ്പുവെച്ചത്. അതുവഴി അമേരിക്കയില്‍ പുതുതായി അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഒബാമ തന്നെ പറഞ്ഞു. അമേരിക്കയില്‍ വന്‍തോതില്‍ മൂലധന നിക്ഷേപത്തിനു ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ തന്നെ അമേരിക്കയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മുതലാളിമാരുടെ മൂലധനനിക്ഷേപം അമേരിക്കയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു. 22,000 ത്തില്‍പരം കോടി രൂപയുടെ ഇടപാടുകള്‍ക്കാണ് രൂപം നല്‍കിയത്. അതുവഴി കാല്‍ലക്ഷം തൊഴില്‍ അവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കപ്പെടും. ആണവ കരാറിന്റെ തുടര്‍ച്ചയായി കോടാനുകോടി രൂപയുടെ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്നു വാങ്ങാനും ധാരണയായിട്ടുണ്ട്. ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് അമേരിക്കയില്‍ നിന്നും വന്‍തോതില്‍ റിയാക്ടറുകള്‍ വാങ്ങുന്നത്. പല രാജ്യങ്ങളും ആണവ നിലയങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതുമൂലം കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയിലെ റിയാക്ടര്‍ നിര്‍മാതാക്കള്‍ക്ക് പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല. അവിടെ കെട്ടിക്കിടക്കുന്ന റിയാക്ടറുകള്‍ക്കുള്ള വിപണിയായി ഇന്ത്യ മാറുകയാണ്. ആണവ കരാറുകൊണ്ട് ഇന്ത്യയ്ക്ക് പൂര്‍ണ പ്രയോജനം ലഭിക്കണമെങ്കില്‍ ഇന്ധന പുനസംസ്‌കരണ സാങ്കേതികവിദ്യ കൈമാറണം. ഇക്കാര്യത്തില്‍ ഒരു ഉറപ്പും ഒബാമ നല്‍കിയിട്ടില്ല.

അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികള്‍ കണ്ണുവെയ്ക്കുന്ന മേഖലകളാണ് ചില്ലറ വ്യാപാരവും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് രംഗങ്ങളും കൃഷിയും. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ചില്ലറ വ്യാപാരം പര്‍ണമായി തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യത്തോട് യു പി എ സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചത്. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളും ഇന്ത്യ തുറന്നുകൊടുക്കും. അമേരിക്കന്‍ വിത്തു കമ്പനികള്‍ക്കായി ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സമര്‍പ്പിക്കുവാനും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സമ്മതം മൂളിയിട്ടുണ്ട്.

അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാവശ്യമായതെല്ലാം ചെയ്തു കൊടുക്കാന്‍ യു പി എ സര്‍ക്കാര്‍ സമ്മതിച്ചപ്പോള്‍, നമ്മുടെ ഐ ടി മേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പിക്കുന്ന പുറം ജോലി കരാര്‍ നിരോധനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ ഒബാമ തയ്യാറായില്ല. ഒബാമയില്‍ നിന്നും ഇതുസംബന്ധിച്ച വാഗ്ദാനം നേടാന്‍പോലും യു പി എ സര്‍ക്കാരിനു കഴിഞ്ഞില്ല.

യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തിനു പിന്തുണ നല്‍കുമെന്ന വാഗ്ദാനം ഇന്ത്യയുടെ വന്‍നേട്ടമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വാഗ്ദാനം തന്നെ ഉപാധികളോടെയുള്ളതാണെന്ന യാഥാര്‍ഥ്യം പലരും വിസ്മരിക്കുന്നു. ഇപ്പോള്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക അംഗത്വമുണ്ട്. രണ്ടു വര്‍ഷമാണ് കാലാവധി. ഈ കാലയളവിലെ ഇന്ത്യയുടെ പ്രകടനം നോക്കിയായിരിക്കും സ്ഥിരാംഗത്വത്തിനുള്ള യോഗ്യത തീരുമാനിക്കുക എന്നാണ് ഒബാമ സൂചിപ്പിച്ചത്. ഇറാന് എതിരായ ഉപോരോധത്തില്‍ ഇന്ത്യ പങ്കാളിയാവണമെന്നത് ഒരു ഉപാധിയായിതന്നെ ഒബാമ ഉന്നയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ പങ്കാളിത്തമാണ് മറ്റൊരു ഉപാധി. അമേരിക്കയും നാറ്റോയും ഇപ്പോള്‍ അഫാഗാനിസ്ഥാനില്‍ വെള്ളം കുടിക്കുകയാണ്. അവരോടൊപ്പമുള്ള ഇന്ത്യയുടെ സൈനിക സാന്നിധ്യമാണ് അമേരിക്ക ലക്ഷ്യംവെയ്ക്കുന്നത് എന്ന് വ്യക്തം.

മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും പാകിസ്ഥാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നും പറഞ്ഞത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒബാമയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. മുംബൈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന പ്രഖ്യാപനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആക്രമണത്തിന്റെ സൂത്രധാരരിലൊരാളായ ഹെഡ്‌ലിയെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്കു വിട്ടുതരാന്‍ സമ്മതിക്കേണ്ടതാണ്.മ്യാന്‍മാറിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ജനാധിപത്യ വിരുദ്ധ ഭരണത്തെയും ഇന്ത്യ എതിര്‍ക്കുന്നില്ലെന്നു പറഞ്ഞ ഒബാമ, പക്ഷേ പലസ്തീന്‍ ജനതയ്ക്ക് എതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മിണ്ടിയില്ല. ഇറാഖില്‍ പതിനായിരക്കണക്കിനു മനുഷ്യരെ കൊന്നുതള്ളുകയും അതിപുരാതനമായ ആ രാജ്യത്തെ തകര്‍ക്കുകയും ചെയ്തതുവഴി ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തിയ രാജ്യത്തിന്റെ തലവനാണ് ലോകത്താകെ മനുഷ്യാവകാശ സംരക്ഷകനായി ചമയുന്നത്.

ഒബാമയുടെ സന്ദര്‍ശനം അദ്ദേഹത്തിനും അമേരിക്കയ്ക്കും നല്ല നേട്ടമാണ്. ഇന്ത്യയ്ക്ക് ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രം. അമേരിക്കയുടെ ആഗോള ആധിപത്യ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാവുന്നതിന്റെ വ്യക്തമായ ചുവടുവെയ്പ്പാണ് ഈ സന്ദര്‍ശനം. ഇതിന്റെ അപകടങ്ങള്‍ വരും നാളുകളില്‍ വ്യക്തമാകും.
ജനയുഗം മുഖപ്രസംഗം 101110

Wednesday, November 10, 2010

ഒബാമയുടെ കരാറുകള്‍ക്കു പിന്നില്‍ ചതിക്കുഴികള്‍


മാധ്യമം വാര്‍ത്ത
യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ വിപണിയിലും മേഖലയിലും ഇറങ്ങി കളിക്കാന്‍ അമേരിക്കക്ക് അവസരം. റീട്ടെയില്‍ രംഗത്തും മറ്റും യു.എസ് കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ത്യയിലെ ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകും. സാമ്പത്തിക വിഷയത്തില്‍ മാത്രമല്ല  രാഷ്ട്രീയമായും യു.എസ് നയങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കാന്‍ ഇന്ത്യ നിര്‍ബന്ധിക്കപ്പെടും.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള തൊഴില്‍രാഹിത്യം അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ച എതിര്‍പ്പിന് പ്രായോഗിക നടപടികളിലൂടെ തടയിടുക എന്ന ഏക ലക്ഷ്യമായിരുന്നു ഒബാമയുടെ ഇന്ത്യന്‍ യാത്രക്കു പിന്നില്‍. അതില്‍ നല്ലൊരു ശതമാനം അദ്ദേഹം വിജയിച്ചുവെന്നാണ് വിലയിരുത്തല്‍ഒബാമക്കൊപ്പം വന്ന യു.എസ് വാണിജ്യ-വ്യവസായ പ്രമുഖര്‍ നിറസംതൃപ്തിയോടെയാണ് മടങ്ങിയത്.

യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ അമേരിക്ക പിന്തുണക്കുമെന്നതാണ് വലിയ നേട്ടമായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണുള്ളത്. യു.എന്‍ രക്ഷാസമിതിയില്‍ ഇപ്പോഴത്തെ രണ്ട് വര്‍ഷത്തെ താല്‍കാലിക അംഗത്വ കാലയളവില്‍  യു.എസ് നയങ്ങളെ തുറന്നു പിന്തുണക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ഇറാനു മേല്‍ പുതുതായി ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ഇസ്രായേലിന്റെ ഫലസ്തീന്‍ നിഷ്ഠുരതകള്‍ക്കു പോലും കൈയൊപ്പ് ചാര്‍ത്താന്‍ രാജ്യം നിര്‍ബന്ധിക്കപ്പെട്ടേക്കും. തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ഇറാനെ കുറ്റപ്പെടുത്താന്‍ ഒബാമ ധാര്‍ഷ്ട്യം കാണിച്ചത് എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.

 
തീവ്രവാദവേട്ടയും സുരക്ഷയും പറഞ്ഞാണ് ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. അതിനായി പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളുടെ സേവനം പൂര്‍ണമായി യു.എസ് ഉപയോഗപ്പെടുത്തും. യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി രൂപപ്പെടുത്തിയ സഹകരണ കരാറിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്ചെറുകിട ഇടത്തരം ജോലികളിലേക്കു പോലും കടന്നു കയറാന്‍ വാണിജ്യ ഇന്ത്യ-യു.എസ് വാണിജ്യ കരാറുകളില്‍ പഴുതുകളുണ്ട്. റീട്ടെയില്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ അമേരിക്കന്‍ നിക്ഷേപത്തിനും അതു വഴിതുറക്കും. വാള്‍ മാര്‍ട്ട്, മൊണ്‍സാന്‍േറാ കമ്പനികളുടെ കടന്നുവരവ് കൂടുതല്‍ എളുപ്പമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ യു.എസ് ഇടപെടല്‍ സജീവമാകും.

ഏകപക്ഷീയത ചര്‍ച്ചകളിലും ധാരണാപത്രങ്ങളിലും പ്രകടം. അമേരിക്കയെ പിണക്കാതിരിക്കാന്‍ ഇന്ത്യന്‍ നേതൃത്വം ശരിക്കും പരമാവധി ശ്രമിച്ചു. ഭോപാല്‍ ദുരിതബാധിതുടെ പ്രശ്‌നം തീര്‍ത്തും മറച്ചു പിടിച്ചു. യൂനിയന്‍ കാര്‍ബൈഡ് മേധാവി  വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടുതരണം എന്ന ആവശ്യം ഉന്നയിക്കപ്പെടുക പോലും ഉണ്ടായില്ല.

Sunday, November 7, 2010

Big contracts for Obama...


US President Barack Obama has announced $10bn (£6.2bn) in new trade deals with India. He was speaking in Mumbai at the start of a 10-day Asian tour designed to boost US exports and create jobs.

Some of the deals included:
  • The sale by Boeing of 30 new 737 aircraft to private Indian airline SpiceJet. The White House says this will help support over 12,000 US jobs.
  • Preliminary agreement had been reached on the Indian purchase of 10 Boeing C-17s military transport planes.
  • The sale by GE of fighter 107 F414 jet engines to the Indian military.
  • A separate deal with GE worth $500m (£309m) for the sale of six heavy duty gas turbines and three steam turbines to India's Reliance Energy Ltd.
  • Harley-Davidson plans a new plant in India to assemble American-made motorcycle kits.
  • The White House said India had identified GE subsidiary GE Transportation, based in Erie, Pennsylvania, and Electro-Motive Diesel, of LaGrange, Illinois, a unit of Caterpillar Inc, as bidders to supply Indian railways with over 1,000 diesel locomotives over 10 years.
The deals for new export business with India would help to support around 54,000 jobs in the United States.

OBAMA BEGINS HIS “BUSINESS TOUR” TO INDIA


After his ‘shellacking’ in the mid-  term polls, Barack Obama could boast of some good business deals in India. India Inc seems to be buying into President Obama’s ‘win-win’ mantra.

Obama yesterday announced that “several landmark” deals worth $10 billion (nearly Rs. 44,000 crore) have been reached between the two countries for creating about 50,000 jobs in the US.

Boeing is going to sell dozens of planes to India and GE is going to sell hundreds of electric engines. The deals are worth USD 10 billion and will create more than 50,000 jobs in the US,” President Obama said.

Among the deals, SpiceJet has purchased thirty 737-800 aircraft with a total cost of $2.8 billion from Boeing and the Anil Dhirubhai Ambani Group purchased power equipment for 2,400 MW plants from GE for $2 billion.

Obama’s visit is against the backdrop of electoral reverses on top of economic difficulties, including a high unemployment percentage, 9.6 percent in October.

The US accounts for about 60 per cent of India’s about $60 billion IT and IT-enabled services exports. But the reality, President Obama said, was that jobs were being created in both the countries and said India was emerging as one of the fastest markets in the world with one of the largest workforce.

India-US trade stood at US $36.5 billion in 2009-10 fiscal and the two countries aim to double trade in the next five years. Describing India, which receives about 8 per cent of its total foreign direct investment from the US, as a defining and indispensable partner of the 21st century, President Obama asked India to reduce trade barriers, while committing to reciprocate. He is looking forward to a steady reduction in barriers to trade and foreign investments from agriculture to infrastructure, from retail to telecom.