ആറ് മാസത്തിനകം എല്ലാ ജില്ലകളിലും സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാകും. 52 നിയമസഭാ മണ്ഡലങ്ങളില്‍ വൈദ്യുതീകരണം പൂര്‍ത്തിയായി. 48 മണ്ഡലങ്ങള്‍ കൂടി ഈ സര്‍ക്കാറിന്റെ കാലത്ത് വൈദ്യുതീകരിക്കും. ഇതോടെ നൂറ് മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണമാകും.
തൃശൂര്‍ ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ജനുവരി 22ന് മുഖ്യമന്ത്രി നിര്‍വഹിക്കും. പാലക്കാട് നേരത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായിരുന്നു. തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പീക്കറും മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ശാസ്ത്ര-വിജ്ഞാന-വിനോദ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. 207912 കണക്ഷനുകളാണ് സമ്പൂര്‍ണ വെദ്യുതീകരണത്തിനായി നല്‍കിയത്. ഇതില്‍ 25065 കുടുംബങ്ങള്‍ ബി.പി.എല്‍ വിഭാഗത്തിലാണ്. 17.5 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ഇതില്‍ അഞ്ച് കോടി എം.എല്‍.എ ഫണ്ടും 49.50 ലക്ഷം എം.പി. ഫണ്ടില്‍ നിന്നും എട്ട് കോടി വൈദ്യുതി ബോര്‍ഡിന്‍േറതുമാണ്. തൃശൂരില്‍ 35 ഓളം വീടുകളില്‍ സൗരോര്‍ജമാണ് എത്തിച്ചത്.
1 comment:
Nice to know that. I hope KSEB unbundling is still ON! Hope KSEB is taking some power from the NTPC Kayamkulam power plant. Hope KSEB will have some magic wand NOT to increase power tariff and not to impose power cuts in near future. The capacity addition of KSEB over the last few decades are very minimal. How are we going to gap the peak demand shortage with 'sampoorna electrification'? Nice to note that total electrification shall be completed within the tenure of this government. I think some thing can be left for the next government too so that they too have something to trumpet on. Arise above the partisan lines to see the things in totality. Electricity is priority & must remain so for any government.
Post a Comment