വീടുകളിലെ വൈദ്യുതി ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴി വൈദ്യുതി ബോര്‍ഡ് പുതിയ ബോധവത്കരണ പരിപാടി തുടങ്ങുന്നു. കെ.എസ്.ഇ.ബിയും വിദ്യാഭ്യാസ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജം' എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 19ന് നെടുമങ്ങാട്ട് നടക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത മേഖലയിലെ 3000 ഹൈസ്‌കൂളുകളിലാണ് പരിപാടി നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും തെരഞ്ഞെടുത്ത 50 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഊര്‍ജ സംരക്ഷണ ക്ലബ് രൂപവത്കരിക്കുകയും അവരെ വൈദ്യുതി ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്യും. വൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍മാരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക. ഓരോ സ്‌കൂളിലും ശാസ്ത്രവിഷയം കൈകാര്യം ചെയ്യുന്ന അധ്യാപികക്ക് ക്ലബിന്റെ മേല്‍നോട്ട ചുമതല നല്‍കും. ഇവര്‍ക്കും പരിശീലനം നല്‍കും.ഉപഭോക്താക്കളെ ഊര്‍ജസംരക്ഷണം സംബന്ധിച്ച് ബോധവത്കരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് സ്‌കൂളുകളില്‍ പദ്ധതി തുടങ്ങുന്നത്. കുട്ടികള്‍ വഴി മുതിര്‍ന്നവരില്‍ ഊര്‍ജ സംരക്ഷണ സന്ദേശം ഫലപ്രദമായി എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍.'എന്റെ മരം' പദ്ധതിയുടെ മാതൃകയില്‍ കുട്ടികള്‍ക്ക് ഡയറികളും പ്രവര്‍ത്തന കലണ്ടറും നല്‍കും.
വരുന്ന ആഗസ്റ്റ് മുതല്‍ 2012 മേയ് വരെയാണ് പദ്ധതി കാലാവധി. ഇക്കാലയളവില്‍ വൈദ്യുതി ഉപഭോഗത്തിലുള്ള കുറവ് വിലയിരുത്തി വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കും. മികച്ച സ്‌കൂളിന് സംസ്ഥാനതലത്തില്‍ ഒരു ലക്ഷം രൂപയും ജില്ലാതലത്തില്‍ 25,000 രൂപയും സമ്മാനം നല്‍കും. ഓരോ സ്‌കൂളിലെയും മികച്ച മൂന്നു വിദ്യാര്‍ഥികള്‍ക്കും പ്രൈസ് മണി നല്‍കും. പദ്ധതിയുടെ പുരോഗതി എല്ലാ മാസവും ഡിവിഷന്‍, സര്‍ക്കിള്‍, മേഖലാ തലത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തുമെന്നും വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
നല്ല പ്രവര്‍ത്തനം നടത്തിയ കുട്ടികളെ പങ്കെടുപ്പിച്ച് മൂന്നുദിവസത്തെ ക്യാമ്പ് നടത്താനും ഉദ്ദേശ്യമുണ്ട്.
1 comment:
Casinos and Games by Lucky Club - Live dealer games
LuckyClub is a full service casino and gaming website luckyclub.live that's available for everyone! We provide a wide range of casino games including video slots,
Post a Comment