Thursday, April 28, 2011

എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികള്‍ക്ക് ഇനി ആഘോഷിക്കാം....




ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനം 91.37 ആണ്. തോറ്റ ആണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. (ഉദ്ദേശം 20,000 പേര്‍ മാത്രം). എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികള്‍ക്ക്  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തില്‍ സുവര്‍ണാവസരം...... നാലാംക്ലാസ് ജയിച്ചവര്‍ക്കും പക്ഷെ പത്താംക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാവുന്ന കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയ്ക്ക് പി എസ്‌ സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച് 31 നാണ് 4990-7435  ശമ്പള സ്കേയിലില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. (പുതുക്കിയ ശമ്പള സ്കേയില്‍ 8200-12760 ആണ്) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 4 രാത്രി 12 മണി വരെ . ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കണ്ട്ത് .

പോസ്റ്റുകള്‍ സ്ഥാപിച്ച്‌ 11 കെ.വി, എല്‍.ടി ലൈനുകള്‍ വലിക്കുക, ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക, ദൈനംദിന അറ്റകുറ്റപണികള്‍ തീര്‍ക്കുക, പുതിയ കണക്ഷനുകള്‍ നല്‍കുക, ടച്ചിംഗ്‌സ്‌ വെട്ടുക, തുടങ്ങിയ ജോലികളെല്ലാം വര്‍ക്കര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌. വളരെയേറെ അപകടകരമായ ഈ മേഖലയില്‍ ജോലിക്കിടയില്‍ നിരവധി തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ട്‌. നൂറ്‌ കണക്കിന്‌ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട്‌ ജോലിചെയ്യാന്‍ പറ്റാത്തവരായി മാറിയിട്ടുണ്ട്‌. അടുത്ത കാലത്തായി അപകടങ്ങളുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

മസ്‌ദൂര്‍ നിയമനത്തിനുള്ള യോഗ്യത മുമ്പ്‌ എസ്‌.എസ്‌.എല്‍.സിയായിരുന്നു. 2000 മുതലാണ്‌ ഈ തസ്‌തിക എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്കു മാത്രമായി നിജപ്പെടുത്തിയത്‌. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്‌റ്റിലൂടെ ക്ലറിക്കല്‍ ജോലികളിലേക്കു മാറുന്നതിനാല്‍ മസ്‌ദൂര്‍ ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായപ്പോഴാണു യോഗ്യത പുനര്‍നിര്‍ണയിച്ചത്‌. ആറായിരം മസ്‌ദൂര്‍മാര്‍ക്കാണ്‌ അഞ്ചു വര്‍ഷത്തിനിടെ നിയമനം നല്‍കിയത്‌. മസ്‌ദൂര്‍മാരായി കയറിയവര്‍ പലരും ഇപ്പോള്‍ ഗ്രേഡ്‌ ഒന്ന്‌ ലൈന്‍മാന്‍മാരായിട്ടുണ്ട്‌. ഓവര്‍സിയര്‍ തസ്‌തികയിലേക്കു വരെ ഇവര്‍ക്കു സ്‌ഥാനക്കയറ്റം കിട്ടാം.

കേന്ദ്ര വൈദ്യുതി അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപന പ്രകാരം സെക്ഷന്‍ ഏഴില്‍ പറയുന്നത്, വൈദ്യുതി വിതരണ ലൈനുകളില്‍ സഹായി ആയി ജോലി ചെയ്യണമെങ്കില്‍ പോലും ഐ.ടി.ഐ യോഗ്യത വേണമെന്നാണ്. അപകടങ്ങള്‍ കുറക്കുന്നതിനു വേണ്ടിയാണ്  കേന്ദ്ര വൈദ്യുതി അതോറിറ്റി സുരക്ഷാ മാനദണ്ടങ്ങള്‍ പുറപ്പെടുവിച്ചത്.  കേരളത്തിലെ വൈദ്യുതി അപകടങ്ങളെക്കുറിച്ച് അവലോകനം ചെയ്ത ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നതു അപകടങ്ങളുണ്ടാകുന്നതില്‍ ഒരു പ്രധാന പങ്കു, ജോലി ചെയ്യുന്നവരുടെ അജ്ഞത എന്നാണ്. മതിയായ യോഗ്യത ഇല്ലാത്തവര്‍ ബോര്‍ഡിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതാണ് ഇതിനു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാലും കെ.എസ്.ഇ.ബി  ഇതൊന്നും കാര്യമാക്കിയിട്ടില്ല..... ഈ സുവര്‍ണാവസരം ഉപയോഗിക്കാന്‍ എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികളെ പ്രേരിപ്പിക്കെണ്ടതാണ് .....

വാല്‍ക്കഷ്ണം: ഒരുകാരണവശാലും ആണ്‍കുട്ടികളെകൊണ്ട് 'സേ' പരീക്ഷ എഴുതി എസ്.എസ്.എല്‍.സി ജയിപ്പിക്കരുത്. എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികളെ കെ.എസ്.ഇ.ബി സ്വാഗതം ചെയ്യുന്നു.... 

Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍: ഗൂഡാലോചന തുടരുന്നു.....

F³tUmkÄ^m\v thWvSn tÌmIvtlman C´y³ {]Xn\n[nIÄ KqVmtemN\ XpScp¶p. I¬sh³j\nsS F³tUmkÄ^m³ \nÀ½mXm¡fmb FIvk {Kq¸pw C´y³ {]Xn\n[nIfpw X½n clkyNÀ¨ \S¯n. FIvk {Kq¸nsâ H¯mitbmsS tIm¬SmIvSv {Kq¸v tbmK¯nepw F³tUmkÄ^m³ A\pIqe \ne]mSv C´y BhÀ¯n¡pIbpw sNbvXp. FÃm hnfIÄ¡pw F³tUmkÄ^m³ D]tbmKn¡m³ A\paXn thWsa¶pw C´y Bhiys¸«p.
tÌmIvtlmw I¬sh³j\n C´y IqSpX Häs¸Sp¶p. t\ct¯ F³tUmkÄ^m³ A\pIqe\ne]mSv FSp¯ ssN\, {_koÂ, AÀPâo\ XpS§nb cmPy§Ä \ntcm[\ Bhiys¯ ]n´pW¨tXmsS C´ybv¡pta k½À±tadn. F³tUmkÄ^m³ \ntcm[n¡Wsa¶v sFIycm{ãk`bpsS ^pUv Bâv A{KnIĨd HmÀKss\tkj\pw Bhiys¸«p. C´ybpsS \ne]mSv Gjym, ]kn^nIv taJebpsS A`n{]mbambn DbÀ¯n¡m«m\pÅ {ia¯n\pw Xncn¨Sntbäp.
F³tUmkÄ^m³ BtcmKy ]mcnØnXnI {]iv\§Ä DWvSm¡nsö C´ybpsS hmZs¯ Gjym, ]k^nIv taJebnepÅ cmPy§Ä iàambn FXnÀ¯p. C´ybpsS \ne]mSnt\mSv tbmPn¸nsöv J¯dpw _lvdn\papÄs¸sSbpÅ cmPy§Ä hyàam¡n. CtXmsS \ntcm[\¯ns\Xncmb C´ybpsS {]kvXmh\ Gjym, ]k^nIv cmPy§fpsS kwbpà {]kvXmh\bmbn AhXcn¸n¡m\pÅ {iaw ]mfn. IqSpX taJeIÄ \ntcm[\s¯ ]n´pWbv¡p¶tXmsS Xocpam\w thm«nwKn\v hnt«¡pw. aäv cmPy§Ä¡pta thm«nwKv thsWvS¶ \ne]mSv A\phÀ¯n¡cpsX¶pw C¡mcy¯n hnIkzc cmPy§Ä H¶n¨v \n¡Wsa¶pamWv C´y Bhiys¸Sp¶Xv.
AtXkabw F³tUmkÄ^m³ tIcf¯n KpcpXcamb BtcmKy{]iv\§Ä DWvSm¡nbXn\v sXfnhpIfpsWvS¶v I¬sh³j\n ]s¦Sp¡p¶ k¶² kwLS\bmb XWen\v thWvSn kn.PbIpamÀ Adnbn¨p.

Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു കണ്ടെത്തിയിട്ടില്ലെന്ന്‌ ഇന്ത്യ

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ ഇന്നലെ ആരംഭിച്ച സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ അറിയിച്ചു.

അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച കരടുപ്രമേയത്തിലാണു വസ്‌തുതാവിരുദ്ധമായ വിവരങ്ങള്‍ ഇന്ത്യ അറിയിച്ചത്‌.

എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതുമൂലം കാസര്‍ഗോട്ടു പിടഞ്ഞു മരിച്ച നൂറുകണക്കിന്‌ ആളുകളുടേയും നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിനു പേരുടേയും വിഷമതകള്‍ കണ്ടില്ലെന്നു നടിച്ചാണ്‌ എന്‍ഡോസള്‍ഫാനെ സഹായിക്കുന്ന നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അനുകൂല സംഘടനകളും സ്വീകരിച്ച നിലപാടു തന്നെയാണ്‌ ഇന്ത്യയും സമ്മേളനത്തില്‍ പിന്തുടരുന്നത്‌. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ഇതേനിലപാട്‌ വ്യക്‌തമാക്കിയിരുന്നു.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണു സമ്മേളനം നടത്തുന്നത്‌. ഏഷ്യ-പസഫിക്‌ ഗ്രൂപ്പിലാണ്‌ ഇന്ത്യ. ആരോഗ്യപരമായി മാത്രമല്ല പാരിസ്‌ഥിതികമായും എന്‍ഡോസള്‍ഫാന്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നു ശാസ്‌ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ലെന്ന്‌ ഇന്ത്യ വാദിക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്‌.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളോ അന്തരഫലങ്ങളോ റിവ്യൂ കമ്മിറ്റി വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ്‌ ഈ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വിട്ടത്‌.

അതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്തവണ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അടുത്ത സമ്മേളനത്തിലേക്കു മാറ്റിവയ്‌ക്കണമെന്നും ഇന്ത്യ കരടുപ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പു പാടില്ലെന്നാണ്‌ ഇന്ത്യയുടെ മറ്റൊരാവശ്യം. അഭിപ്രായസമന്വയത്തിലൂടെ തീരുമാനത്തിലെത്തണമെന്നതാണ്‌ ഇന്ത്യ അഭ്യര്‍ഥിക്കുന്നത്‌. വന്‍ ഭൂരിപക്ഷത്തിന്‌ ഇന്ത്യയുടെ ആവശ്യം തള്ളിപ്പോകുമെന്ന ഭയമാണു വോട്ടെടുപ്പിനെ എതിര്‍ക്കാന്‍ കാരണം.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ പകരം ഉപയോഗിക്കാവുന്ന കീടനാശിനിക്കു വീര്യം പോരെന്നും വില അധികമാണെന്നുമാണു കേന്ദ്രം ഇന്ത്യയില്‍ പറഞ്ഞ ന്യായമെങ്കില്‍ സുരക്ഷിതമായ ബദല്‍മാര്‍ഗം ഇല്ലെന്നാണു സ്‌റ്റോക്‌ഹോമില്‍ ഇന്ത്യ വാദിച്ചത്‌.

ആഫ്രിക്കന്‍ രാജ്യങ്ങളും തെക്കേ അമേരിക്കയും കരീബിയന്‍ ദ്വീപ്‌ സമൂഹവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സാവകാശം അനുവദിക്കണമെന്നാണ്‌ ഉഗാണ്ടയുടെ നിലപാട്‌.

സമ്മേളനത്തില്‍ കീടനാശിനിക്ക്‌ അനുകൂല നിലപാടു സ്വീകരിക്കുമെന്നു കരുതിയുന്ന അര്‍ജന്റീന എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത്‌ ഇന്ത്യക്കു തിരിച്ചടിയായി.

Monday, April 25, 2011

തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വര്‍ധിക്കുന്നു

തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ കെടുതികള്‍ വര്‍ധിക്കുന്നു. നീലഗിരി ജില്ലയിലെ പല ഭാഗങ്ങളിലും ജനിതക വൈകല്യവും മാരകരോഗങ്ങളും പേറുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലം പ്രശ്നങ്ങളുള്ളതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും എന്‍ഡോസള്‍ഫാന്‍ ലോബിയുടെയും വാദങ്ങളെ ഖണ്ഡിക്കുന്നതാണ് നീലഗിരിയിലെ തോട്ടംമേഖലകളിലെ കാഴ്ചകള്‍. കേരളവും കര്‍ണാടകവും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ തമിഴ്നാട് ഇതിന് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എന്‍ഡോസള്‍ഫാന്‍ നിര്‍ബാധം ഉപയോഗിച്ചുവരികയാണ്. തേയിലത്തോട്ടങ്ങളിലും പച്ചക്കറി പാടങ്ങളിലുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ മാരക വിഷം തളിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറുന്ന കാസര്‍കോട് ജില്ലയിലെ ബദിയടുക്കയ്ക്ക് സമാനമായ സംഭവങ്ങളാണ് നീലഗിരിയിലെ ചേരമ്പാടിയിലുള്ളത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കീഴിലെ വെന്റ് വെര്‍ത്ത് എസ്റേറ്റ് തൊഴിലാളികളുടെ മക്കളിലാണ് ബുദ്ധിമാന്ദ്യവും ശരീര വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും കാണുന്നത്. ചേരമ്പാടി വെന്റ് വെര്‍ത്ത് എസ്റേറ്റിലെ കണ്ണന്‍വയല്‍ ഡിവിഷനില്‍ ഒരു വീട്ടില്‍ ഒരുകുട്ടിക്കെന്ന കണക്കില്‍ ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇവിടെയുള്ള പത്തോളം കുടുംബങ്ങളിലെ പതിനഞ്ചോളം കുട്ടികള്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍മൂലം വിഷമതകള്‍ അനുഭവിക്കുന്നവരാണ്. തേയിലത്തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നവരുടെയും കൊളുന്തെടുക്കുന്നവരുടെയും കുടുംബത്തിലാണ് ഇത്തരത്തിലുള്ള കുട്ടികള്‍ പിറക്കുന്നത്.

ആദി കന്നഡ വിഭാഗത്തില്‍പ്പെട്ട തോട്ടം തൊഴിലാളികളായ പുട്ടുനഞ്ചന്‍-സാവിത്രി ദമ്പതികളുടെ മകളായ ശിവഗംഗയാണ് എന്‍ഡോസള്‍ഫാന്റെ ഏറ്റവും വലിയ ഇര. ജന്മനാ ഊമയും കൈകാലുകള്‍ക്ക് ശേഷിയുമില്ലാത്ത ശിവഗംഗയ്ക്ക് പരസഹായമില്ലാതെ പുറത്തേക്കിറങ്ങാന്‍ പോലും കഴിയില്ല. വായിലിട്ട് കൊടുക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയിലാണ് ഈ ഇരുപത്തിയേഴുകാരി.സ്ത്രീകളില്‍ ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും വ്യാപകമാണിവിടെ. രോഗം ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്ത തൊഴിലാളികളും അനവധിയാണ്. കീടനാശിനികള്‍ ഏറെ പ്രയോഗിക്കുന്ന തോട്ടം മേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. മാരക കീടനാശിനികളായ റൌണ്ട് അപ്പ്, ഗ്ളൈസല്‍, ഗോള്‍, ഗ്രമക്സോ തുടങ്ങിയവ അനിയന്ത്രിതമായാണ് ഇവിടത്തെ തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത്.

കേരളത്തിലേക്കുള്ള പച്ചക്കറിയിലും കീടനാശിനി ഗുണ്ടപേട്ടയില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകം

ബത്തേരി: ഗുണ്ടല്‍പേട്ട എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന കാര്‍ഷികോല്‍പ്പാദക മേഖലയാണ് കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടല്‍പേട്ട. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് ഈ പ്രദേശം. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഗുണ്ടല്‍പേട്ടയിലെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ തന്നെ. ഗുണ്ടല്‍പേട്ട ടൌണിലെ ഇരുപതോളം കീടനാശിനി കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ഇത് തന്നെ. കരിമ്പ്, ചോളം, മുത്താറി, തെങ്ങ്, വാഴ, വിവിധ ഇനം പച്ചക്കറികള്‍, തണ്ണിമത്തന്‍, ചെണ്ടുമല്ലി പൂവ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിളകള്‍.

കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കൃഷി നടത്തുന്നതെങ്കിലും തൊഴിലാളികള്‍ മുഴുവന്‍ ഗുണ്ടല്‍പേട്ടയിലെ ഉള്‍നാടന്‍ ഗ്രാമവാസികളാണ്. എന്‍ഡോസള്‍ഫാന്റെ നിരന്തര ഉപയോഗം മൂലം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഹള്ളികളില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗം ബാധിച്ചവര്‍ ഏറെയാണ്. ഇവിടെ മാധ്യമപ്രവര്‍ത്തകരുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ ശ്രദ്ധ അധികമൊന്നും എത്താറുമില്ല. ഇതിനാല്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലമുള്ള ദൂഷ്യഫലങ്ങള്‍ പുറംലോകം കാര്യമായി അറിയില്ല. കര്‍ണാടകയിലെ കുടകിലും മറ്റും ഇഞ്ചികൃഷി നടത്തുന്ന മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്‍ഡോസള്‍ഫാനാണ്. വന്‍ വിളവ് ലഭിക്കുന്നതിനാല്‍ കീടനാശിനി ഉളവാക്കുന്ന ദൂഷ്യഫലങ്ങള്‍ ഇവര്‍ ബോധപൂര്‍വം മറക്കുന്നു. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും സംസ്ഥാനത്തെത്തുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാണ്. എന്‍ഡോസള്‍ഫാനെതിരെ അയല്‍സംസ്ഥാനമായ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളൊന്നും കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളെ ബാധിക്കുന്നില്ല.
(പി മോഹനന്‍)

കീടനാശിനികള്‍ നിയന്ത്രിക്കണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍

കല്‍പ്പറ്റ: അശാസ്ത്രീയമായ കീടനാശിനി പ്രയോഗിക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ അമ്പത് തരം ക്യാന്‍സറുകള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. കീടനാശിനിമൂലം ജില്ലയിലെ തോട്ടം- കാര്‍ഷിക മേഖലകള്‍ നേരിടുന്ന ഭീഷണി വിവരിക്കുന്ന ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അതിനിടെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ പരിശോധനയിലും കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ സൂചനകളാണുള്ളത്. കാപ്പി-തേയില തോട്ടം തൊഴിലാളികള്‍, നേന്ത്രവാഴ ഉള്‍പ്പെടെ കാര്‍ഷികവൃത്തികളിലേര്‍പ്പെട്ടവര്‍ എന്നിവരിലാണ് ജില്ലയിലെ പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ ഏതാനും മാസംമുമ്പ് പഠനം നടത്തിയത്. തൊഴിലാളികള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ജനിതക വൈകല്യങ്ങള്‍ ബാധിച്ചവരുടെ വീടുകള്‍, ഇവര്‍ക്കായി തോട്ടംമാനേജ്മെന്റ് ആരംഭിച്ച പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോക്ടര്‍മാര്‍ക്ക് പുറമെ ആശാവര്‍ക്കര്‍മാര്‍, ഫീല്‍ഡ്വര്‍ക്കര്‍മാര്‍ എന്നിവരെയും പഠനപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തിയിരുന്നു.

മറ്റ് ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോട്ടംമേഖലയിലും വാഴകൃഷി രംഗത്തുള്ളവരിലും ക്യാന്‍സര്‍, ചര്‍മരോഗങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തോട്ടംമേഖലകളായ മേപ്പാടി, പൊഴുതന എന്നിവിടങ്ങളിലാണ് ക്യാന്‍സര്‍ കൂടുതലായുള്ളത്. മറ്റ് കാര്‍ഷിക വിളകളുള്ള പ്രദേശങ്ങളില്‍ തവിഞ്ഞാലിലാണ് കൂടുതല്‍ രോഗികള്‍. അശാസ്ത്രീയമായ കീടനാശിനി പ്രയോഗമാണ് രോഗങ്ങള്‍ക്ക് കാരണം. ഇതുസംബന്ധിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ പഠനവും കീടനാശിനി നിയന്ത്രണവും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ നടന്ന പഠനങ്ങളെല്ലാം കാര്‍ഷിക മേഖലയിലെ അമിതമായ കീടനാശിനി ഉപയോഗം വന്‍ ദുരന്തത്തിന് കാരണമാവുമെന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.

നേന്ത്രവാഴ കൂടുതലായി കൃഷി ചെയ്തിരുന്ന തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ക്യാന്‍സര്‍രോഗികളുടെ എണ്ണം വര്‍ധിച്ചതായി ഇവിടങ്ങളില്‍ നേരത്തെ നടത്തിയ പഠനങ്ങള്‍ വെളിപെടുത്തിയിട്ടുണ്ട്. വാളാട് ഗവ. ഹയര്‍സെക്കന്‍ഡറിസ്കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഫ്യൂറഡാനുംതിമറ്റും ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ അമിതമായ ഉപയോഗം ക്യാന്‍സറിന് വഴിവെച്ചതായി വ്യക്തമാക്കിയിരുന്നു. പത്ത്വര്‍ഷത്തിനിടയില്‍ കാന്‍സര്‍മൂലംമരിച്ചവരുടെ കണക്ക് കുട്ടികള്‍ശേഖരിച്ചു. ഓരോ വര്‍ഷവും രോഗികളുടെഎണ്ണം പെരുകുകയാണെന്നായിരുന്നു കുട്ടികളുടെ കണ്ടെത്തല്‍. എടവകപഞ്ചായത്തില്‍ തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. രമണിനടത്തിയ പഠനങ്ങളും ക്യാന്‍സര്‍വ്യാപകമാവുന്നത് സംബന്ധിച്ച സൂചനകള്‍നല്‍കിയിരുന്നു.

മിക്ക തേയില തോട്ടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കീടനാശിനി പ്രയോഗിക്കുന്നത്. മരുന്ന് തളിക്കുന്ന തൊഴിലാളികള്‍ക്ക് കൈയുറ, മാസ്ക്, സോപ്പ് തുടങ്ങിയവ നല്‍കണമെന്നാണ് പ്ളാന്റേഷന്‍ ആക്ട് നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ എവിടെയും ഇത് പാലിക്കപ്പെടുന്നില്ല. ഈ മരുന്ന് തളിച്ച തോട്ടങ്ങളില്‍ മൂന്നും നാലും ദിവസം കഴിഞ്ഞാല്‍തന്നെ തേയില പറിക്കാന്‍ സ്ത്രീ തൊഴിലാളികളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. കൈ കഴുകി ഭക്ഷണം കഴിക്കാനുള്ള സൌകര്യംപോലും ഇവര്‍ക്ക് അന്യമാണ്. ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശോധനകള്‍, മരുന്നുകള്‍ ശ്രദ്ധ എന്നിവയെല്ലാം ഈ മേഖലയിലുള്ളവര്‍ക്ക് അന്യമാണ്. ഇതെല്ലാം വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കാന്‍ ഇടയാക്കുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
(കെ എ അനില്‍കുമാര്‍)

ജയറാം രമേഷിന്റെ നിലപാട് അപലപനീയം: പരിഷത്ത്

കല്‍പ്പറ്റ: പരിസ്ഥിതി പ്രശ്നങ്ങളില്‍ എന്നും കടുത്ത നിലപാട് എടുക്കുന്ന മന്ത്രി ജയറാം രമേഷിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ അപലപനീയമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി കുറ്റപെടുത്തി. തനിക്കൊന്നുംചെയ്യാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. എത്ര ശ്രദ്ധിച്ചും നിയന്ത്രിച്ചും ഉപയോഗിച്ചാലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന കീടനാശിനികളാണ് പിഒപി വഭാഗത്തില്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട 15ല്‍ 11ഉം ലോകമാകെ നിരോധിച്ചിട്ടുണ്ട്. വികസിതരാഷ്ങ്ങ്രള്‍ 15ഉം നിരോധിച്ചു. അവശേഷിക്കുന്ന നാലില്‍ ഒന്നാണ് എന്‍ഡോസള്‍ഫാന്‍. ഇതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചും ശാസ്ത്രസാഹിത്യ പരിഷത്ത് തിങ്കളാഴ്ച ജില്ലയിലെങ്ങും പോസ്റ്റര്‍ ക്യാമ്പയിനും പ്രതിഷേധറാലിയും സംഘടിപ്പിക്കും.

ദേശാഭിമാനി 240411