റൌഫില്‍നിന്ന് വധഭീഷണി: കുഞ്ഞാലിക്കുട്ടി
ബന്ധുവായ റൌഫും മറ്റും ചേര്‍ന്ന് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജസിഡി നിര്‍മ്മിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു. റൌഫ് മംഗലാപുരത്തുള്ള ഗുണ്ടകളെ ഉപയോഗിച്ച് തന്നെ വധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറച്ചു കാലമായി ഇതു തുടങ്ങിയിട്ട്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സംശയാസ്പദമായി ചിലരെ കാണുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കണ്ടെത്തിയ വ്യാജ സിഡിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് റൌഫാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റൌഫ് ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തു നിന്നും തനിക്ക് നേരത്തേ ഭീഷണിയുണ്ട്. ഇതിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുള്ളതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിയായിരുന്നപ്പോഴും പിന്നീടും കുഞ്ഞാലിക്കുട്ടിയുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവായ റൌഫ്.
ഐസ്ക്രീം പാര്‍ലര്‍: കുഞ്ഞാലിക്കുട്ടി ഒഴിവായത് ലക്ഷങ്ങള്‍ നല്‍കി, റൌഫ്
കോഴിക്കോട്: ലക്ഷങ്ങള്‍ കോഴ കൊടുത്താണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍കേസില്‍ നിന്നും ഒഴിവായതെന്ന് ബന്ധുവായ കെഎ റൌഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റൌഫ്.
കോടതിയില്‍ സത്യവാങ്ങ്മൂലം തിരുത്തി നല്‍കിയാണ് വിധിഅനുകൂലമായി സമ്പാദിച്ചത്. ഇരകള്‍ക്കെല്ലാം പണം നല്‍കിയാണ് കേസില്‍ നിന്നും ഒഴിവായത്. നേരായ മാര്‍ഗത്തിലൂടെയല്ല വിധിയുണ്ടായത്.ഇതിനു സഹായിച്ചവര്‍ക്കെല്ലാം പണം നല്‍കി. ഇരകളുടെ അഭിഭാഷകരും സഹായിച്ചു. കേസിലെ ഇരകള്‍ക്ക് നല്‍കിയ വീടും സ്ഥലവും ഇങ്ങനെ നല്‍കിയതാണ്. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. ഒരുപാട് കാര്യങ്ങള്‍ക്കായി തന്നെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചു. അവിഹിതമായ കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ സമ്പാദ്യമാണിത്. പത്രത്തില്‍ വന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇരകള്‍ക്ക് വേണ്ടി പണം കൈമാറി. ശരിക്കും പരിശോധിച്ചാല്‍ കുഞ്ഞാലിക്കുട്ടിയടക്കം പതിനാല് പ്രതികളും കുറ്റക്കാരാണ്.
പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളിലും തങ്ങള്‍ ഇടപെട്ടിട്ടുണ്ട്. വാര്‍ത്ത വന്നതിനു ശേഷം ഇന്ത്യാവിഷന്‍ അടിച്ചുപൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എം കെ മുനീറായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വലിയ ശത്രു. മുനീറിനെ തകര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.റൌഫ് വ്യക്തമാക്കി.തന്നെക്കൊണ്ടുള്ള ആവശ്യങ്ങള്‍ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ തള്ളിപ്പറയുകയായിരുന്നു. വധഭീഷണി മുഴക്കിയിട്ടില്ല. ക്വട്ടേഷന്‍സംഘത്തെ ഏല്‍പിച്ചതായി പറയുന്നതില്‍ കഴമ്പില്ല. വ്യാജസിഡി നിര്‍മ്മിച്ചിട്ടില്ലെന്നും റൌഫ് പറഞ്ഞു
കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയുള്ളതായി അറിവില്ല: ചെന്നിത്തല
കുഞ്ഞാലിക്കുട്ടിക്ക് വധഭീഷണിയുള്ള കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. ഗൌരവമുള്ള വിഷയമാണെങ്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കും
കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്‍മന്ത്രിയും മുസ്ളിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രശ്നത്തെ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിജസ്ഥിതി വ്യക്തമാകണം. ആരാണ് ഭീഷണിയുടെ പിന്നിലുള്ളത് അറിയേണ്ടതുണ്ട്. റൌഫിനുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടിതന്നെയാണ് വെളിപ്പെടുത്തേണ്ടത്. അവിഹിതമായി ഒന്നും ചെയ്യില്ലെന്നാണ് മന്ത്രിമാര്‍ എടുക്കുന്ന പ്രതിജ്ഞ. അതിനു വ്യത്യസ്തമായി കുഞ്ഞാലിക്കുട്ടി എന്തൊക്കെ ചെയ്തെന്ന് വ്യക്തമാക്കട്ടെ. ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത് കുറ്റസമ്മതമാണെന്നും കോടിയേരി പറഞ്ഞു.
ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണം, ഐഎന്‍എല്‍ സെക്യുലര്‍
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കണമെന്ന് ഐഎന്‍എല്‍ സെക്യുലര്‍ സംസ്ഥാനസെക്രട്ടറി എം കെ അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി തെറ്റ് ഏറ്റുപറഞ്ഞാല്‍ മാത്രം പോര; വെളിപ്പെടുത്തലുകള്‍ വിശദമാക്കുകയും വേണം. കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട ബന്ധങ്ങളിലെല്ലാം സഹായിച്ചത് റൌഫാണ്. ഇക്കാര്യങ്ങളെല്ലാം തുറന്നു പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവണമെന്നും ഐഎന്‍എല്‍ സെക്യുലര്‍ ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയുടേത് മുന്‍കൂര്‍ജാമ്യം തേടല്‍: കെടി ജലീല്‍
മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ അഴിമതിക്കാര്യത്തിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെടി ജലീല്‍ എംഎല്‍എ വ്യക്തമാക്കി. റൌഫുമായി ചേര്‍ന്ന് നടത്തിയ ഇടപാടുകള്‍ പുറത്തുവരുന്നതിന്റെ പരിഭ്രാന്തിയിലാണ് കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഐസ്‌ക്രീംപാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കി
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട് ഇരയായവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയെന്നും ഇതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫ് പറഞ്ഞു. തനിക്ക് റൗഫിന്റെ വധഭീഷണിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിന് കോഴിക്കോട്ട് വാര്‍്താസമ്മേളനത്തില്‍ മറുപടിപറയുകയായിരുന്നു റൗഫ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ മൊഴി തിരുത്താന്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്നും കുഞ്ഞാലിക്കുട്ടി റജീനയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയെന്നും റൗഫ് പറഞ്ഞു. ഈ കേസില്‍ വിധി വന്നത് നേരായ വഴിയിലല്ലെന്നും ഇത് തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും റൗഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബ്ലാക് മെയില്‍ ചെയ്യാന്‍ വ്യാജ സിഡി ഉണ്ടാക്കുകയോ അതിനുള്ള ശ്രമമോ നടത്തിയിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ വധിക്കുന്നതിന് മംഗലാപുരത്തെ ആരേയും വിളിച്ചിട്ടില്ല. ഇത് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി./ജനയുഗം വാര്‍ത്തകള്‍

No comments:
Post a Comment