(Article from Dhanam magazine)
1. നയിക്കുക: ടീമംഗങ്ങളെ പ്രചോദിപ്പിക്കാനും അവരില്‍ ആവേശം നിറയ്ക്കാനും സാധിക്കുന്നവരാണ് ലീഡര്‍മാര്‍. ഇതിനായി ലീഡര്‍മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്:
► കൃത്യമായ വിഷനുണ്ടാകുക; ഈ വിഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ടീമിനെ ഉദ്ദീപിപ്പിക്കുക: ഓരോ പദ്ധതിയും നടപ്പാക്കി കഴിഞ്ഞാല്‍ ഓര്‍ഗനൈസേഷനില്‍ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ച് ടീമംഗങ്ങള്‍ക്ക് കൃത്യമായ ധാരണ വേണം. അദമ്യമായ ആഗ്രഹത്തോടെ ആ ലക്ഷ്യത്തെ പിന്തുടരാനുള്ള മനോഭാവം ടീമംഗങ്ങളില്‍ കുത്തിവെയ്ക്കാന്‍ ലീഡര്‍ക്ക് സാധിക്കണം.
► തന്ത്രപരമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുക: ഓര്‍ഗനൈസേഷന്റെ വളര്‍ച്ചയ്ക്കു വേണ്ട തന്ത്രപരമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുക. ഓര്‍ഗനൈസേഷനിലെ മനുഷ്യവിഭവശേഷി തിരിച്ചറിഞ്ഞ് വിന്യസിക്കുക.
► മൈക്രോ മാനേജ്‌മെന്റ് വേണ്ട: ലീഡര്‍മാരുടെ ജോലി ഓര്‍ഗനൈസേഷന്‍ എന്ന വലിയ കാന്‍വാസിലെ കാര്യങ്ങള്‍ കാണുകയാണ്. ഇതിനിടയില്‍ തീരെ സൂക്ഷ്മമായ കാര്യങ്ങളുടെ പിറകെ പോകാതിരിക്കുക.
ദൈനംദിനമായി നടക്കേണ്ട കാര്യങ്ങളും സൂക്ഷ്മമായ കാര്യങ്ങളും നടപ്പാക്കേണ്ട ചുമതല ടീമംഗങ്ങള്‍ക്ക് വീതിച്ചു നല്‍കുക. അവരെ വിശ്വസിക്കുക. അവരില്‍ നിന്ന് മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ മാത്രം ശ്രമിക്കുക.
► ഏവരുമായി ഇടപഴകുക, മികച്ച ആശയങ്ങള്‍ ഏപ്പോഴും സ്വീകരിക്കുക: ടീമംഗങ്ങളുമായി ഇടപഴകാനും മികച്ച ആശയം ആരില്‍ നിന്നു വന്നാലും സ്വീകരിക്കാനും ലീഡര്‍ തയാറാകണം. കാരണം മികച്ചൊരു ആശയമാകും ഒരു പക്ഷേ ബിസിനസിനെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുക.
► സോദോഹരണ സഹിതം നയിക്കുക: സ്വന്തം പ്രവര്‍ത്തന ശൈലിയിലൂടെയും മാനേജ്‌മെന്റ് മികവിലൂടെയും മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ ലീഡര്‍ക്ക് സാധിക്കണം. കാര്യങ്ങള്‍ ചെയ്യുന്നതിലെ ഊര്‍ജ്ജസ്വലതയും തീരുമാനങ്ങള്‍ നടപ്പാക്കുന്ന രീതിയും വേഗതയും ടീമംഗങ്ങളില്‍ പുതിയൊരു ഉണര്‍വ് സൃഷ്ടിക്കും.
2 . നിയന്ത്രണം കുറച്ചുമാത്രം: പുത്തന്‍ സാമ്പത്തികക്രമം അറിവില്‍ അധിഷ്ഠിതമാണ്. മനുഷ്യര്‍ക്കെല്ലാം അവരുടേതായ അഭിപ്രായങ്ങളും പ്രവര്‍ത്തന രീതികളുമുണ്ട്. കുറച്ചു മാത്രം മാനേജ് ചെയ്യുകയെന്നതാണ് മികച്ച മാനേജ്‌മെന്റ് രീതി. കര്‍ശന നിയന്ത്രണവും മേല്‍നോട്ടവും ബ്യൂറോക്രസിയും കമ്പനിയുടെ മത്സരക്ഷമതയെ തന്നെ പ്രതികൂലമായി ബാധിക്കും.

No comments:
Post a Comment