സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഭരിക്കുന്നത് ഇടതുമുന്നണി ഭരണസമിതികള്‍. സംസ്ഥാനത്ത് നിലവില്‍ 999 ഗ്രാമപഞ്ചായത്തുകളാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം അതില്‍ 721 എണ്ണവും ഭരിക്കുന്നത് ഇടതു മുന്നണിയാണ് (രാഷ്ട്രീയത്തിലെ മലക്കം മറിച്ചിലുകള്‍ ഉള്‍പ്പെടില്ല).
261 പഞ്ചായത്തുകള്‍ യു.ഡി.എഫും ആറെണ്ണം ബി.ജെ.പിയും 11 എണ്ണം സ്വതന്ത്രരും ഭരിക്കുന്നു.152 ബ്ലോക്കുകളില്‍ 123 എണ്ണവും ഇടതു മുന്നണിക്കാണ്. 29 സ്ഥലത്ത് യു.ഡി.എഫ്. 14 ജില്ലാ പഞ്ചായത്തുകളില്‍ 12 ഉം ഇടതുമുന്നണിക്കാണ്. യു.ഡി.എഫിന് രണ്ട്. നിലവിലെ 53 മുനിസിപ്പാലിറ്റികളില്‍ (ഇപ്പോള്‍ 60 ആയി) 33 എണ്ണം ഇടതുമുന്നണിയും 19 എണ്ണം യു.ഡി.എഫും ഭരിക്കുന്നു. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡന്റ്. കോര്‍പറേഷനുകള്‍ അഞ്ചും ഭരിക്കുന്നത് ഇടതു മുന്നണിയാണ്.
ഇടതു മുന്നണി ഭരിക്കുന്ന 721 ഗ്രാമപഞ്ചായത്തുകളില്‍ 644 എണ്ണത്തിലും പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനാണ്. (തിരുവനന്തപുരം 58, കൊല്ലം 52, പത്തനംതിട്ട 35, ആലപ്പുഴ 52, കോട്ടയം 37, ഇടുക്കി 23, എറണാകുളം 58, തൃശൂര്‍ 72, പാലക്കാട് 67, മലപ്പുറം 30, കോഴിക്കോട് 63, വയനാട് 20, കണ്ണൂര്‍ 59, കാസര്‍കോട് 18).
44 ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം സി.പി.ഐക്കാണ് . ആര്‍.എസ്.പിക്ക് രണ്ടിലും ജനതാദളിന് മൂന്നിലും എന്‍.സി.പിക്ക് ഒരു പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനമുണ്ട്. ഇതിന് പുറമെ ഡി.ഐ.സിക്ക് എട്ട് പഞ്ചായത്തിലും ജനതാദള്‍ എസിന് മൂന്ന് പഞ്ചായത്തിലും കേരളകോണ്‍ഗ്രസ് ജോസഫിന് 17 ഇടത്തും സെക്യുലറിന് രണ്ടിടത്തും പ്രസിഡന്റ് സ്ഥാനമുണ്ട്.
യു.ഡി.എഫിനുള്ള 261 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ 166 എണ്ണം കോണ്‍ഗ്രസുകാരാണ്. മുസ്‌ലിം ലീഗിന് 85ഉം കേരള കോണ്‍ഗ്രസ് മാണിക്ക് ഒമ്പതും ജെ.എസ്.എസിന് ഒരു പ്രസിഡന്റുമുണ്ട്.
ഇടതു മുന്നണിക്കുള്ള 123 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരില്‍ 107 ഉം സി.പി.എമ്മുകാരാണ്. സി.പി.ഐക്കാര്‍ക്ക് 10ഉം ജനതാദളിന് മൂന്നും കോണ്‍ഗ്രസ് എസിന് ഒന്നും കേരള കോണ്‍ഗ്രസ് ജെക്ക് രണ്ടും ബ്ലോക്ക് പ്രസിഡന്റുമാരുണ്ട്. യു.ഡി.എഫിനുള്ള 29 ബ്ലോക്ക് പ്രസിഡന്റുമാരില്‍ കോണ്‍ഗ്രസിന് 15ഉം മുസ്‌ലിം ലീഗിന് 10ഉം മാണിക്ക് നാലുമുണ്ട്.
എട്ട് ജില്ലാ പഞ്ചായത്തുകള്‍ ഭരിക്കുന്നത് സി.പി.എം പ്രസിഡന്റുമാരാണ്. കൊല്ലം തൃശൂര്‍ എന്നിവ മാത്രമേ സി.പി.ഐക്കുള്ളൂ. വയനാട് ഡി.ഐ.സിക്കും ഇടുക്കി ജോസഫിനുമാണ്. യു.ഡി.എഫിന് ആകെയുള്ള രണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ കോട്ടയം മാണി ഗ്രൂപ്പിനും മലപ്പുറം മുസ്‌ലിം ലീഗിനുമാണ്. കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്ല.
53 മുസിസിപ്പാലിറ്റികളില്‍ 32 പ്രസിഡന്റുമാര്‍ സി.പി.എമ്മു കാരാണ്. സി.പി.ഐക്ക് ഒന്ന്. യു.ഡി.എഫിന് 19 മുനിസിപ്പല്‍ ചെയര്‍മാന്‍മാരാണുള്ളത്. ഇതില്‍ 15 എണ്ണം കോണ്‍ഗ്രസുകാരും മൂന്ന് എണ്ണം ലീഗുകാരും ഒരെണ്ണം മാണിക്കുമാണ്. ഒരു സ്ഥാനം സ്വതന്ത്രനുണ്ട്.
No comments:
Post a Comment