പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യഥാര്‍ഥ വിലയേക്കാളും എത്രയോ അധികമാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ സമ്മതിക്കുന്നു. എണ്ണ ശുദ്ധീകരണത്തില്‍ ഏര്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള മൊത്തം ചെലവ് (അസംസ്കൃത എണ്ണ വാങ്ങുന്നതിനുള്ള വില ഉള്‍പ്പെടെ) 35.94 ഡോളറാണ്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ഉല്‍പാദിപ്പിക്കാനുള്ള ചെലവ് പത്തു രൂപയോളം മാത്രം. കമ്പോളത്തില്‍ വില്‍ക്കുന്നതാകട്ടെ 55.50 രൂപയ്ക്ക്. ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള ചെലവ് 2005-06 ല്‍ 24.11 ഡോളറായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ഡോളറിന്റെ മാത്രം വര്‍ധനയാണ് ഉണ്ടായതെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം കെ എന്‍ ബാലഗോപാലിനു നല്‍കിയ മറുപടിയില്‍ എണ്ണ പ്രകൃതിവാതക മന്ത്രി മുരളിദേവ്റ അറിയിച്ചിരുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അതു പരിഹരിക്കാനാണ് പെട്രോളിയം വില നിയന്ത്രണം ഒഴിവാക്കിയതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും തെറ്റാണെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും ഒഎന്‍ജിസി ലാഭം വര്‍ധിപ്പിക്കുകയായിരുന്നു. 2005-06ല്‍ 14,431 കോടി രൂപയായിരുന്ന ലാഭം 2009-10ല്‍ 16,768 കോടി രൂപയായി ഉയര്‍ന്നു. അഞ്ചു വര്‍ഷവും തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
No comments:
Post a Comment