Thursday, April 28, 2011

എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികള്‍ക്ക് ഇനി ആഘോഷിക്കാം....




ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനം 91.37 ആണ്. തോറ്റ ആണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. (ഉദ്ദേശം 20,000 പേര്‍ മാത്രം). എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികള്‍ക്ക്  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തില്‍ സുവര്‍ണാവസരം...... നാലാംക്ലാസ് ജയിച്ചവര്‍ക്കും പക്ഷെ പത്താംക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാവുന്ന കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയ്ക്ക് പി എസ്‌ സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച് 31 നാണ് 4990-7435  ശമ്പള സ്കേയിലില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. (പുതുക്കിയ ശമ്പള സ്കേയില്‍ 8200-12760 ആണ്) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 4 രാത്രി 12 മണി വരെ . ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കണ്ട്ത് .

പോസ്റ്റുകള്‍ സ്ഥാപിച്ച്‌ 11 കെ.വി, എല്‍.ടി ലൈനുകള്‍ വലിക്കുക, ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുക, ദൈനംദിന അറ്റകുറ്റപണികള്‍ തീര്‍ക്കുക, പുതിയ കണക്ഷനുകള്‍ നല്‍കുക, ടച്ചിംഗ്‌സ്‌ വെട്ടുക, തുടങ്ങിയ ജോലികളെല്ലാം വര്‍ക്കര്‍ തൊഴിലാളികളെ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌. വളരെയേറെ അപകടകരമായ ഈ മേഖലയില്‍ ജോലിക്കിടയില്‍ നിരവധി തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ട്‌. നൂറ്‌ കണക്കിന്‌ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട്‌ ജോലിചെയ്യാന്‍ പറ്റാത്തവരായി മാറിയിട്ടുണ്ട്‌. അടുത്ത കാലത്തായി അപകടങ്ങളുടെ എണ്ണം ഭയാനകമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

മസ്‌ദൂര്‍ നിയമനത്തിനുള്ള യോഗ്യത മുമ്പ്‌ എസ്‌.എസ്‌.എല്‍.സിയായിരുന്നു. 2000 മുതലാണ്‌ ഈ തസ്‌തിക എസ്‌.എസ്‌.എല്‍.സി. തോറ്റവര്‍ക്കു മാത്രമായി നിജപ്പെടുത്തിയത്‌. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്‌റ്റിലൂടെ ക്ലറിക്കല്‍ ജോലികളിലേക്കു മാറുന്നതിനാല്‍ മസ്‌ദൂര്‍ ഒഴിവുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായപ്പോഴാണു യോഗ്യത പുനര്‍നിര്‍ണയിച്ചത്‌. ആറായിരം മസ്‌ദൂര്‍മാര്‍ക്കാണ്‌ അഞ്ചു വര്‍ഷത്തിനിടെ നിയമനം നല്‍കിയത്‌. മസ്‌ദൂര്‍മാരായി കയറിയവര്‍ പലരും ഇപ്പോള്‍ ഗ്രേഡ്‌ ഒന്ന്‌ ലൈന്‍മാന്‍മാരായിട്ടുണ്ട്‌. ഓവര്‍സിയര്‍ തസ്‌തികയിലേക്കു വരെ ഇവര്‍ക്കു സ്‌ഥാനക്കയറ്റം കിട്ടാം.

കേന്ദ്ര വൈദ്യുതി അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപന പ്രകാരം സെക്ഷന്‍ ഏഴില്‍ പറയുന്നത്, വൈദ്യുതി വിതരണ ലൈനുകളില്‍ സഹായി ആയി ജോലി ചെയ്യണമെങ്കില്‍ പോലും ഐ.ടി.ഐ യോഗ്യത വേണമെന്നാണ്. അപകടങ്ങള്‍ കുറക്കുന്നതിനു വേണ്ടിയാണ്  കേന്ദ്ര വൈദ്യുതി അതോറിറ്റി സുരക്ഷാ മാനദണ്ടങ്ങള്‍ പുറപ്പെടുവിച്ചത്.  കേരളത്തിലെ വൈദ്യുതി അപകടങ്ങളെക്കുറിച്ച് അവലോകനം ചെയ്ത ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നതു അപകടങ്ങളുണ്ടാകുന്നതില്‍ ഒരു പ്രധാന പങ്കു, ജോലി ചെയ്യുന്നവരുടെ അജ്ഞത എന്നാണ്. മതിയായ യോഗ്യത ഇല്ലാത്തവര്‍ ബോര്‍ഡിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതാണ് ഇതിനു കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാലും കെ.എസ്.ഇ.ബി  ഇതൊന്നും കാര്യമാക്കിയിട്ടില്ല..... ഈ സുവര്‍ണാവസരം ഉപയോഗിക്കാന്‍ എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികളെ പ്രേരിപ്പിക്കെണ്ടതാണ് .....

വാല്‍ക്കഷ്ണം: ഒരുകാരണവശാലും ആണ്‍കുട്ടികളെകൊണ്ട് 'സേ' പരീക്ഷ എഴുതി എസ്.എസ്.എല്‍.സി ജയിപ്പിക്കരുത്. എസ്.എസ്.എല്‍.സി തോറ്റ ആണ്‍കുട്ടികളെ കെ.എസ്.ഇ.ബി സ്വാഗതം ചെയ്യുന്നു.... 

Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍: ഗൂഡാലോചന തുടരുന്നു.....

F³tUmkÄ^m\v thWvSn tÌmIvtlman C´y³ {]Xn\n[nIÄ KqVmtemN\ XpScp¶p. I¬sh³j\nsS F³tUmkÄ^m³ \nÀ½mXm¡fmb FIvk {Kq¸pw C´y³ {]Xn\n[nIfpw X½n clkyNÀ¨ \S¯n. FIvk {Kq¸nsâ H¯mitbmsS tIm¬SmIvSv {Kq¸v tbmK¯nepw F³tUmkÄ^m³ A\pIqe \ne]mSv C´y BhÀ¯n¡pIbpw sNbvXp. FÃm hnfIÄ¡pw F³tUmkÄ^m³ D]tbmKn¡m³ A\paXn thWsa¶pw C´y Bhiys¸«p.
tÌmIvtlmw I¬sh³j\n C´y IqSpX Häs¸Sp¶p. t\ct¯ F³tUmkÄ^m³ A\pIqe\ne]mSv FSp¯ ssN\, {_koÂ, AÀPâo\ XpS§nb cmPy§Ä \ntcm[\ Bhiys¯ ]n´pW¨tXmsS C´ybv¡pta k½À±tadn. F³tUmkÄ^m³ \ntcm[n¡Wsa¶v sFIycm{ãk`bpsS ^pUv Bâv A{KnIĨd HmÀKss\tkj\pw Bhiys¸«p. C´ybpsS \ne]mSv Gjym, ]kn^nIv taJebpsS A`n{]mbambn DbÀ¯n¡m«m\pÅ {ia¯n\pw Xncn¨Sntbäp.
F³tUmkÄ^m³ BtcmKy ]mcnØnXnI {]iv\§Ä DWvSm¡nsö C´ybpsS hmZs¯ Gjym, ]k^nIv taJebnepÅ cmPy§Ä iàambn FXnÀ¯p. C´ybpsS \ne]mSnt\mSv tbmPn¸nsöv J¯dpw _lvdn\papÄs¸sSbpÅ cmPy§Ä hyàam¡n. CtXmsS \ntcm[\¯ns\Xncmb C´ybpsS {]kvXmh\ Gjym, ]k^nIv cmPy§fpsS kwbpà {]kvXmh\bmbn AhXcn¸n¡m\pÅ {iaw ]mfn. IqSpX taJeIÄ \ntcm[\s¯ ]n´pWbv¡p¶tXmsS Xocpam\w thm«nwKn\v hnt«¡pw. aäv cmPy§Ä¡pta thm«nwKv thsWvS¶ \ne]mSv A\phÀ¯n¡cpsX¶pw C¡mcy¯n hnIkzc cmPy§Ä H¶n¨v \n¡Wsa¶pamWv C´y Bhiys¸Sp¶Xv.
AtXkabw F³tUmkÄ^m³ tIcf¯n KpcpXcamb BtcmKy{]iv\§Ä DWvSm¡nbXn\v sXfnhpIfpsWvS¶v I¬sh³j\n ]s¦Sp¡p¶ k¶² kwLS\bmb XWen\v thWvSn kn.PbIpamÀ Adnbn¨p.

Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു കണ്ടെത്തിയിട്ടില്ലെന്ന്‌ ഇന്ത്യ

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ ഇന്നലെ ആരംഭിച്ച സ്‌റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ ഇന്ത്യ അറിയിച്ചു.

അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച കരടുപ്രമേയത്തിലാണു വസ്‌തുതാവിരുദ്ധമായ വിവരങ്ങള്‍ ഇന്ത്യ അറിയിച്ചത്‌.

എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതുമൂലം കാസര്‍ഗോട്ടു പിടഞ്ഞു മരിച്ച നൂറുകണക്കിന്‌ ആളുകളുടേയും നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിനു പേരുടേയും വിഷമതകള്‍ കണ്ടില്ലെന്നു നടിച്ചാണ്‌ എന്‍ഡോസള്‍ഫാനെ സഹായിക്കുന്ന നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അനുകൂല സംഘടനകളും സ്വീകരിച്ച നിലപാടു തന്നെയാണ്‌ ഇന്ത്യയും സമ്മേളനത്തില്‍ പിന്തുടരുന്നത്‌. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ഇതേനിലപാട്‌ വ്യക്‌തമാക്കിയിരുന്നു.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണു സമ്മേളനം നടത്തുന്നത്‌. ഏഷ്യ-പസഫിക്‌ ഗ്രൂപ്പിലാണ്‌ ഇന്ത്യ. ആരോഗ്യപരമായി മാത്രമല്ല പാരിസ്‌ഥിതികമായും എന്‍ഡോസള്‍ഫാന്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നു ശാസ്‌ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ലെന്ന്‌ ഇന്ത്യ വാദിക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പഠനങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ട്‌.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളോ അന്തരഫലങ്ങളോ റിവ്യൂ കമ്മിറ്റി വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ്‌ ഈ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വിട്ടത്‌.

അതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇത്തവണ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അടുത്ത സമ്മേളനത്തിലേക്കു മാറ്റിവയ്‌ക്കണമെന്നും ഇന്ത്യ കരടുപ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പു പാടില്ലെന്നാണ്‌ ഇന്ത്യയുടെ മറ്റൊരാവശ്യം. അഭിപ്രായസമന്വയത്തിലൂടെ തീരുമാനത്തിലെത്തണമെന്നതാണ്‌ ഇന്ത്യ അഭ്യര്‍ഥിക്കുന്നത്‌. വന്‍ ഭൂരിപക്ഷത്തിന്‌ ഇന്ത്യയുടെ ആവശ്യം തള്ളിപ്പോകുമെന്ന ഭയമാണു വോട്ടെടുപ്പിനെ എതിര്‍ക്കാന്‍ കാരണം.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ പകരം ഉപയോഗിക്കാവുന്ന കീടനാശിനിക്കു വീര്യം പോരെന്നും വില അധികമാണെന്നുമാണു കേന്ദ്രം ഇന്ത്യയില്‍ പറഞ്ഞ ന്യായമെങ്കില്‍ സുരക്ഷിതമായ ബദല്‍മാര്‍ഗം ഇല്ലെന്നാണു സ്‌റ്റോക്‌ഹോമില്‍ ഇന്ത്യ വാദിച്ചത്‌.

ആഫ്രിക്കന്‍ രാജ്യങ്ങളും തെക്കേ അമേരിക്കയും കരീബിയന്‍ ദ്വീപ്‌ സമൂഹവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടു. സാവകാശം അനുവദിക്കണമെന്നാണ്‌ ഉഗാണ്ടയുടെ നിലപാട്‌.

സമ്മേളനത്തില്‍ കീടനാശിനിക്ക്‌ അനുകൂല നിലപാടു സ്വീകരിക്കുമെന്നു കരുതിയുന്ന അര്‍ജന്റീന എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത്‌ ഇന്ത്യക്കു തിരിച്ചടിയായി.

Monday, April 25, 2011

തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വര്‍ധിക്കുന്നു

തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ കെടുതികള്‍ വര്‍ധിക്കുന്നു. നീലഗിരി ജില്ലയിലെ പല ഭാഗങ്ങളിലും ജനിതക വൈകല്യവും മാരകരോഗങ്ങളും പേറുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലം പ്രശ്നങ്ങളുള്ളതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും എന്‍ഡോസള്‍ഫാന്‍ ലോബിയുടെയും വാദങ്ങളെ ഖണ്ഡിക്കുന്നതാണ് നീലഗിരിയിലെ തോട്ടംമേഖലകളിലെ കാഴ്ചകള്‍. കേരളവും കര്‍ണാടകവും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ തമിഴ്നാട് ഇതിന് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എന്‍ഡോസള്‍ഫാന്‍ നിര്‍ബാധം ഉപയോഗിച്ചുവരികയാണ്. തേയിലത്തോട്ടങ്ങളിലും പച്ചക്കറി പാടങ്ങളിലുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ മാരക വിഷം തളിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറുന്ന കാസര്‍കോട് ജില്ലയിലെ ബദിയടുക്കയ്ക്ക് സമാനമായ സംഭവങ്ങളാണ് നീലഗിരിയിലെ ചേരമ്പാടിയിലുള്ളത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കീഴിലെ വെന്റ് വെര്‍ത്ത് എസ്റേറ്റ് തൊഴിലാളികളുടെ മക്കളിലാണ് ബുദ്ധിമാന്ദ്യവും ശരീര വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും കാണുന്നത്. ചേരമ്പാടി വെന്റ് വെര്‍ത്ത് എസ്റേറ്റിലെ കണ്ണന്‍വയല്‍ ഡിവിഷനില്‍ ഒരു വീട്ടില്‍ ഒരുകുട്ടിക്കെന്ന കണക്കില്‍ ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇവിടെയുള്ള പത്തോളം കുടുംബങ്ങളിലെ പതിനഞ്ചോളം കുട്ടികള്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍മൂലം വിഷമതകള്‍ അനുഭവിക്കുന്നവരാണ്. തേയിലത്തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നവരുടെയും കൊളുന്തെടുക്കുന്നവരുടെയും കുടുംബത്തിലാണ് ഇത്തരത്തിലുള്ള കുട്ടികള്‍ പിറക്കുന്നത്.

ആദി കന്നഡ വിഭാഗത്തില്‍പ്പെട്ട തോട്ടം തൊഴിലാളികളായ പുട്ടുനഞ്ചന്‍-സാവിത്രി ദമ്പതികളുടെ മകളായ ശിവഗംഗയാണ് എന്‍ഡോസള്‍ഫാന്റെ ഏറ്റവും വലിയ ഇര. ജന്മനാ ഊമയും കൈകാലുകള്‍ക്ക് ശേഷിയുമില്ലാത്ത ശിവഗംഗയ്ക്ക് പരസഹായമില്ലാതെ പുറത്തേക്കിറങ്ങാന്‍ പോലും കഴിയില്ല. വായിലിട്ട് കൊടുക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയിലാണ് ഈ ഇരുപത്തിയേഴുകാരി.സ്ത്രീകളില്‍ ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും വ്യാപകമാണിവിടെ. രോഗം ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്ത തൊഴിലാളികളും അനവധിയാണ്. കീടനാശിനികള്‍ ഏറെ പ്രയോഗിക്കുന്ന തോട്ടം മേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. മാരക കീടനാശിനികളായ റൌണ്ട് അപ്പ്, ഗ്ളൈസല്‍, ഗോള്‍, ഗ്രമക്സോ തുടങ്ങിയവ അനിയന്ത്രിതമായാണ് ഇവിടത്തെ തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത്.

കേരളത്തിലേക്കുള്ള പച്ചക്കറിയിലും കീടനാശിനി ഗുണ്ടപേട്ടയില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകം

ബത്തേരി: ഗുണ്ടല്‍പേട്ട എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന കാര്‍ഷികോല്‍പ്പാദക മേഖലയാണ് കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടല്‍പേട്ട. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് ഈ പ്രദേശം. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഗുണ്ടല്‍പേട്ടയിലെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ തന്നെ. ഗുണ്ടല്‍പേട്ട ടൌണിലെ ഇരുപതോളം കീടനാശിനി കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ഇത് തന്നെ. കരിമ്പ്, ചോളം, മുത്താറി, തെങ്ങ്, വാഴ, വിവിധ ഇനം പച്ചക്കറികള്‍, തണ്ണിമത്തന്‍, ചെണ്ടുമല്ലി പൂവ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിളകള്‍.

കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കൃഷി നടത്തുന്നതെങ്കിലും തൊഴിലാളികള്‍ മുഴുവന്‍ ഗുണ്ടല്‍പേട്ടയിലെ ഉള്‍നാടന്‍ ഗ്രാമവാസികളാണ്. എന്‍ഡോസള്‍ഫാന്റെ നിരന്തര ഉപയോഗം മൂലം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഹള്ളികളില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗം ബാധിച്ചവര്‍ ഏറെയാണ്. ഇവിടെ മാധ്യമപ്രവര്‍ത്തകരുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ ശ്രദ്ധ അധികമൊന്നും എത്താറുമില്ല. ഇതിനാല്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലമുള്ള ദൂഷ്യഫലങ്ങള്‍ പുറംലോകം കാര്യമായി അറിയില്ല. കര്‍ണാടകയിലെ കുടകിലും മറ്റും ഇഞ്ചികൃഷി നടത്തുന്ന മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്‍ഡോസള്‍ഫാനാണ്. വന്‍ വിളവ് ലഭിക്കുന്നതിനാല്‍ കീടനാശിനി ഉളവാക്കുന്ന ദൂഷ്യഫലങ്ങള്‍ ഇവര്‍ ബോധപൂര്‍വം മറക്കുന്നു. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും സംസ്ഥാനത്തെത്തുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാണ്. എന്‍ഡോസള്‍ഫാനെതിരെ അയല്‍സംസ്ഥാനമായ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളൊന്നും കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളെ ബാധിക്കുന്നില്ല.
(പി മോഹനന്‍)

കീടനാശിനികള്‍ നിയന്ത്രിക്കണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍

കല്‍പ്പറ്റ: അശാസ്ത്രീയമായ കീടനാശിനി പ്രയോഗിക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ അമ്പത് തരം ക്യാന്‍സറുകള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. കീടനാശിനിമൂലം ജില്ലയിലെ തോട്ടം- കാര്‍ഷിക മേഖലകള്‍ നേരിടുന്ന ഭീഷണി വിവരിക്കുന്ന ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അതിനിടെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ പരിശോധനയിലും കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ സൂചനകളാണുള്ളത്. കാപ്പി-തേയില തോട്ടം തൊഴിലാളികള്‍, നേന്ത്രവാഴ ഉള്‍പ്പെടെ കാര്‍ഷികവൃത്തികളിലേര്‍പ്പെട്ടവര്‍ എന്നിവരിലാണ് ജില്ലയിലെ പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ ഏതാനും മാസംമുമ്പ് പഠനം നടത്തിയത്. തൊഴിലാളികള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ജനിതക വൈകല്യങ്ങള്‍ ബാധിച്ചവരുടെ വീടുകള്‍, ഇവര്‍ക്കായി തോട്ടംമാനേജ്മെന്റ് ആരംഭിച്ച പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോക്ടര്‍മാര്‍ക്ക് പുറമെ ആശാവര്‍ക്കര്‍മാര്‍, ഫീല്‍ഡ്വര്‍ക്കര്‍മാര്‍ എന്നിവരെയും പഠനപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തിയിരുന്നു.

മറ്റ് ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോട്ടംമേഖലയിലും വാഴകൃഷി രംഗത്തുള്ളവരിലും ക്യാന്‍സര്‍, ചര്‍മരോഗങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തോട്ടംമേഖലകളായ മേപ്പാടി, പൊഴുതന എന്നിവിടങ്ങളിലാണ് ക്യാന്‍സര്‍ കൂടുതലായുള്ളത്. മറ്റ് കാര്‍ഷിക വിളകളുള്ള പ്രദേശങ്ങളില്‍ തവിഞ്ഞാലിലാണ് കൂടുതല്‍ രോഗികള്‍. അശാസ്ത്രീയമായ കീടനാശിനി പ്രയോഗമാണ് രോഗങ്ങള്‍ക്ക് കാരണം. ഇതുസംബന്ധിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ പഠനവും കീടനാശിനി നിയന്ത്രണവും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ നടന്ന പഠനങ്ങളെല്ലാം കാര്‍ഷിക മേഖലയിലെ അമിതമായ കീടനാശിനി ഉപയോഗം വന്‍ ദുരന്തത്തിന് കാരണമാവുമെന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.

നേന്ത്രവാഴ കൂടുതലായി കൃഷി ചെയ്തിരുന്ന തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ക്യാന്‍സര്‍രോഗികളുടെ എണ്ണം വര്‍ധിച്ചതായി ഇവിടങ്ങളില്‍ നേരത്തെ നടത്തിയ പഠനങ്ങള്‍ വെളിപെടുത്തിയിട്ടുണ്ട്. വാളാട് ഗവ. ഹയര്‍സെക്കന്‍ഡറിസ്കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഫ്യൂറഡാനുംതിമറ്റും ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ അമിതമായ ഉപയോഗം ക്യാന്‍സറിന് വഴിവെച്ചതായി വ്യക്തമാക്കിയിരുന്നു. പത്ത്വര്‍ഷത്തിനിടയില്‍ കാന്‍സര്‍മൂലംമരിച്ചവരുടെ കണക്ക് കുട്ടികള്‍ശേഖരിച്ചു. ഓരോ വര്‍ഷവും രോഗികളുടെഎണ്ണം പെരുകുകയാണെന്നായിരുന്നു കുട്ടികളുടെ കണ്ടെത്തല്‍. എടവകപഞ്ചായത്തില്‍ തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. രമണിനടത്തിയ പഠനങ്ങളും ക്യാന്‍സര്‍വ്യാപകമാവുന്നത് സംബന്ധിച്ച സൂചനകള്‍നല്‍കിയിരുന്നു.

മിക്ക തേയില തോട്ടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കീടനാശിനി പ്രയോഗിക്കുന്നത്. മരുന്ന് തളിക്കുന്ന തൊഴിലാളികള്‍ക്ക് കൈയുറ, മാസ്ക്, സോപ്പ് തുടങ്ങിയവ നല്‍കണമെന്നാണ് പ്ളാന്റേഷന്‍ ആക്ട് നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ എവിടെയും ഇത് പാലിക്കപ്പെടുന്നില്ല. ഈ മരുന്ന് തളിച്ച തോട്ടങ്ങളില്‍ മൂന്നും നാലും ദിവസം കഴിഞ്ഞാല്‍തന്നെ തേയില പറിക്കാന്‍ സ്ത്രീ തൊഴിലാളികളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. കൈ കഴുകി ഭക്ഷണം കഴിക്കാനുള്ള സൌകര്യംപോലും ഇവര്‍ക്ക് അന്യമാണ്. ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശോധനകള്‍, മരുന്നുകള്‍ ശ്രദ്ധ എന്നിവയെല്ലാം ഈ മേഖലയിലുള്ളവര്‍ക്ക് അന്യമാണ്. ഇതെല്ലാം വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കാന്‍ ഇടയാക്കുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
(കെ എ അനില്‍കുമാര്‍)

ജയറാം രമേഷിന്റെ നിലപാട് അപലപനീയം: പരിഷത്ത്

കല്‍പ്പറ്റ: പരിസ്ഥിതി പ്രശ്നങ്ങളില്‍ എന്നും കടുത്ത നിലപാട് എടുക്കുന്ന മന്ത്രി ജയറാം രമേഷിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ അപലപനീയമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി കുറ്റപെടുത്തി. തനിക്കൊന്നുംചെയ്യാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. എത്ര ശ്രദ്ധിച്ചും നിയന്ത്രിച്ചും ഉപയോഗിച്ചാലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന കീടനാശിനികളാണ് പിഒപി വഭാഗത്തില്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട 15ല്‍ 11ഉം ലോകമാകെ നിരോധിച്ചിട്ടുണ്ട്. വികസിതരാഷ്ങ്ങ്രള്‍ 15ഉം നിരോധിച്ചു. അവശേഷിക്കുന്ന നാലില്‍ ഒന്നാണ് എന്‍ഡോസള്‍ഫാന്‍. ഇതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചും ശാസ്ത്രസാഹിത്യ പരിഷത്ത് തിങ്കളാഴ്ച ജില്ലയിലെങ്ങും പോസ്റ്റര്‍ ക്യാമ്പയിനും പ്രതിഷേധറാലിയും സംഘടിപ്പിക്കും.

ദേശാഭിമാനി 240411

എന്‍ഡോസള്‍ഫാന്‍: കേരളം ഒറ്റക്കെട്ടായി നീങ്ങണം

ഇന്ന് തുടങ്ങുന്ന സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കുന്ന വിഷയം പരിഗണനക്ക് എടുക്കുന്നു എന്നതാണ്  സമ്മേളനത്തിന്റെ പ്രത്യേകത. 81 രാജ്യങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുകയോ നിരോധന നടപടികളുമായി നീങ്ങുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡോ സള്‍ഫാന്‍ ആഗോള നിരോധനത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാ ഭാഗത്തും പ്രകടമാവുന്നത്.  
സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നിലപാട് എന്തായിരിക്കും ?. അതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിട്ടുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ചേര്‍ന്ന സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ പി.ഒ.പി (Persistent Organic Pollutant) റിവ്യൂ കമ്മിറ്റിയില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധത്തിനെതിരെ നിലകൊണ്ട ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിഷയം വ്യാപകമായ ചര്‍ച്ചക്ക് ഇടവരുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ശക്തമായ പൊതുജനാഭിപ്രായം എന്‍ഡോ സള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായി ദേശവ്യാപകമായി തന്നെ ഉയര്‍ന്നുവന്നു. എന്‍ഡോ സള്‍ഫാന്റെ ഉല്‍പാദനവും വിപണനവും ഉപയോഗവും ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം വളരെ ശക്തമായി.
കേരളീയ സമൂഹമാകട്ടെ ഒറ്റക്കെട്ടായി തന്നെ ഈ ആവശ്യം ഉന്നയിച്ചു. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ജനങ്ങള്‍ ഒന്നിച്ച് അണിനിരന്ന ഇതുപോലെയുള്ള സാഹചര്യം അപൂര്‍വമായിട്ടാണ് സംഭവിക്കുക. പരിസ്ഥിതി  സാമൂഹിക പ്രവര്‍ത്തകര്‍   കൊളുത്തിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹം അപ്പാടെ ഏറ്റെടുത്തു.  ആര്‍ക്കും അവഗണിക്കാനാകാത്ത വന്‍ പ്രതിഷേധ കൊടുങ്കാറ്റാണ് എന്‍ഡോ സള്‍ഫാനെതിരെ ഉയര്‍ന്നുവന്നത്. കാസര്‍കോട്ടെ ജന ജീവിതത്തില്‍ എന്‍ഡോസള്‍ഫാന്‍ വരുത്തിയ കെടുതികള്‍ അപരിഹാര്യവും അതീവ ഗുരുതരവുമാണ്. ആയിരത്തോളം പേര്‍ ഈ ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞു. പതിനായിരത്തോളം പേര്‍ ഇതിന്റെ ഫലമായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലുമായി. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും ദുരിതം അനുഭവിക്കുന്ന വിപത്തിന് സമൂഹം സാക്ഷിയായി. ഇതുമായി ബന്ധപ്പെട്ട പതിനാറോളം പഠനങ്ങളിലെല്ലാം ഈ മാരക വിഷം വരുത്തിവെക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. മനുഷ്യര്‍ക്കും പ്രകൃതിക്കും വരുത്തുന്ന ദുരിതങ്ങളെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് ആഴ്ചകളോളം സമയമെടുത്ത് എല്ലാവിധ പരിശോധനകളും നടത്തിയ തയാറാക്കിയ റിപ്പോര്‍ട്ടും കേരള ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍ ശിവരാമന്‍ നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടും ഏറെ ശ്രദ്ധേയമാണ്. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിന് ഇതിലധികം എന്ത് തെളിവാണ് വേണ്ടത്. തന്നെയുമല്ല, ലോകത്തില്‍ 81 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനെ നിരോധിച്ചത് വെറുതെയല്ലല്ലോ. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആ രാജ്യങ്ങള്‍ നിരോധനത്തിന് തയാറായത്. ആ പഠനങ്ങളുടെ വിവരങ്ങളും ലഭ്യമാണല്ലോ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ കേന്ദ്ര കൃഷിമന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ അപ്പാടെ അവഗണിക്കുന്ന സമീപനം സ്വീകരിച്ചുപോരുകയാണ്. അവര്‍ ആകെ ഉയര്‍ത്തിപ്പിടിക്കുന്നത് രണ്ടോ മൂന്നോ പഠനങ്ങളാണ്. ഒ.പി. ദുബെ കമ്മിറ്റി, ഡോ. സി.ഡി. മായി കമ്മിറ്റി, കേരള പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ ഫിപ്പാറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് തുടങ്ങിയവയാണിവ. ഇതെല്ലാം എന്‍ഡോ സള്‍ഫാനെ അനുകൂലിക്കുന്നതാണ്. വിചിത്രമായി തോന്നുന്നത്  എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കണമെന്ന് ആദ്യമായി ശിപാര്‍ശ ചെയ്ത ദുബെ തന്നെ അധ്യക്ഷനായ ഈ കമ്മിറ്റിയില്‍ എന്‍ഡോ സള്‍ഫാന്‍ കമ്പനി പ്രതിനിധികളുമുണ്ടായിരുന്നു എന്നതാണ്. ഇതില്‍ മൂന്ന് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്‍ഡോ സള്‍ഫാനെ അനുകൂലിച്ച ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡോ. മായി കമ്മിറ്റി റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ട് തയാറാക്കിയതാകട്ടെ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ അവിടുത്തെ ജനങ്ങളുടെ അവസ്ഥ മനസിലാക്കാതെയോ ആണ്. നിയമ വിരുദ്ധമായി തന്നെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ നടത്തിയ എന്‍ഡോ സള്‍ഫാന്‍ ഉപയോഗം ശക്തമായ എതിര്‍പ്പ് വരുത്തിയതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടി അവര്‍ തന്നെ സൃഷ്ടിച്ചതാണ് ഫിപ്പാറ്റ് റിപ്പോര്‍ട്ട്. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത ഇത്തരം റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിക്കുന്ന കൃഷി മന്ത്രാലയം സ്വീകരിക്കുന്ന നിലപാടിനെതിരെയും ശക്തമായ വിമര്‍ശനം  ഉയര്‍ന്നുവന്നിരുന്നു. എന്‍ഡോ സള്‍ഫാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇതുവരെ തെളിവുകളില്ല എന്ന് പറയുന്ന കേന്ദ്ര കൃഷി മന്ത്രാലയവും മന്ത്രി ശരത് പവാറും എന്‍ഡോ സള്‍ഫാന്‍ ലോബിയുടെ വക്താക്കളെപ്പോലെയാണ് പെരുമാറുന്നത്.
സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്റെ നോഡല്‍ ഏജന്‍സിയായ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയമാണ്. ഈ കീടനാശിനി അതിഗുരുതരമായ പരിസ്ഥിതി നാശത്തിനും കൂടി കാരണമാകുന്നു എന്നുള്ളതിനാല്‍ ഈ വിഷയത്തില്‍ തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബന്ധപ്പെട്ട മന്ത്രാലയവും ഇതിന്റെ ചുമതലയുള്ള മന്ത്രി ജയറാം രമേശും വീഴ്ച വരുത്തി എന്നത് യാഥാര്‍ഥ്യമാണ്. പല പാരിസ്ഥിതിക വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിച്ച് പരിസ്ഥിതി പ്രവര്‍ത്തകരില്‍ വളരെ പ്രതീക്ഷ വളര്‍ത്തിയ ജയറാം രമേശിനും ഇക്കാര്യത്തില്‍ പാളിച്ച സംഭവിച്ചു എന്ന് പറയാതെ വയ്യ. കാസര്‍ഗോഡും അതിനപ്പുറം കര്‍ണാടകത്തിലും  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നിര്‍വികാരമായി നോക്കിനില്‍ക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. സംസ്ഥാനത്തിന് അതിനിര്‍ണായകവും. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കുന്നതിനും സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ആഗോള നിരോധനത്തെ ഇന്ത്യ പിന്തുണക്കുന്നതിനും കേന്ദ്ര സര്‍ക്കാറിന് മേല്‍ കുറെയേറെ സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ട്. കേരള സര്‍ക്കാറും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ പ്രസ്ഥാനങ്ങളും  ശക്തമായ വികാരം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, കുറെക്കൂടി ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അത് ഏറെ നന്നായേനെ. കേരളത്തിന് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ് സര്‍വകക്ഷി സംഘത്തെ അയക്കുകയെന്നത്. 2010 നവംബര്‍ 23-ന് തന്നെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതുമായിരുന്നു. സംഗതിവശാല്‍ സര്‍വകക്ഷി സംഘം ദല്‍ഹിയിലേക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലല്ലാതെയായിപ്പോയി. ഇതൊരു പോരായ്മ തന്നെയാണ്. മറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സംഘം പോകുന്നതെങ്കില്‍ സ്വാഭാവികമായും പ്രതിപക്ഷ നേതാവും മറ്റ് മുന്‍നിര നേതാക്കളും സംഘത്തിലുണ്ടാകുമായിരുന്നു. കേരളത്തിലെ സീനിയര്‍ നേതാക്കളുടെ ഒരു നിരതന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തല്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നെങ്കില്‍ അതിന് കിട്ടുന്ന ഗൗരവം ഒന്നുവേറെ തന്നെയല്ലേ ?. അതുപോലെ നമ്മുടെ എം.പിമാരും ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിന്ന്  പ്രധാനമന്ത്രിയെ ഇപ്പോള്‍ കണ്ടിരുന്നുവെങ്കില്‍ അതും ഏറെ ഗുണകരമായേനെ. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും അവരില്‍ അര്‍പ്പിതമായ ചുമതല നിറവേറ്റാനുള്ള ബാധ്യതയുണ്ട്. ഇനിയും ഇക്കാര്യത്തില്‍ ഒരു ശ്രമത്തിന് അവസരം ഉണ്ടെന്നാണ്  തോന്നുന്നത്. സ്‌റ്റോക്ക്‌ഹോം സമ്മേളനം ഇന്ന് തുടങ്ങുമെങ്കിലും വിഷയം ചര്‍ച്ചക്കെടുക്കുന്നത് ഒരുപക്ഷേ അടുത്ത ദിവസങ്ങളിലാകാം. നയപരമായ ഒരു തീരുമാനമെടുത്ത് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ഈ ചുരുങ്ങിയ സമയത്തിനകവും സാധ്യമാണ്. അതിനാല്‍ നിര്‍ണായകമായ ഈ അവസാന മണിക്കൂറുകളിലെങ്കിലും വേണ്ടതുപോലെ പ്രവര്‍ത്തിക്കാന്‍ നമുക്കാകണം.
തയാറാക്കിയത്:
വി.ആര്‍. രാജമോഹന്‍ (മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ അനുകൂലിക്കില്ലെന്ന് ശരത് പവാര്‍ ഉറപ്പു നല്‍കി

ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട്
\in¨ ImkÀtImSnsâtbm tIcf¯nsâtbm A`n{]mbw IW¡nseSp¯Ã F³tUmkÄ^m³ \ntcm[nt¡WvSsX¶v ]n. sNwK sdÍn ]dªp. IoS\min\n A\pIqe kwLS\bmb I¬tkmÀjyw Hm^v C´y³ ^mÀtagvkv Atkmkntbj³ P\d sk{I«dnbmWv ]n sNwK sdÍn. sam¬kmtâm DÄs¸sSbpÅ IoS\min\n Ip¯IIfpsS {]NmcI\pw tem_nbÌpamWv sdÍn. tIcf¯nse F³tUmkÄ^m³ hncp²kac§Ä Øm]nX cmjv{Sob XmÂ]cy§Ä¡v thWvSnbpÅXmWv. kn]nsF(Fw) BWv IÀjIsc h©n¡p¶sX¶pw sdÍn ]dªp.
tIcfP\XtbmSpw F³tUmkÄ^m³ hncp² kac¡mtcmSpw hfsc tamiamb `mjbnembncp¶p sdÍnbpsS {]XnIcWw.
""aq¶v Znhkw ap¼v Rm³ ]hmdns\ hyàn]cambn IWvSncp¶p,
R§fpsS \ne]mSns\ ]n´pWbv¡p¶Xmbn ]hmÀ ]dªp.''
""Xsâ a{´meb¯nsâ ]T\§Ä Xs¶, F³tUmkÄ^m³ D]tbmKs¯ A\pIqen¡p¶Xmbpw ]hmÀ ]dªp.''
""]hmÀ ]qÀ®ambpw R§Äs¡m¸amWv, Hcp {]iv\hpanÃ.''
""tIcf¯nse F³tUmkÄ^m³ hncp² kac§Ä¡v bmsXmcp bpànbpw CÃ. hyàamb cmjv{Sob Øm]nX XmÂ]cyamWv CXn\v ]n¶nÂ.''
""kn]nsFF½n\v ssN\bn F³tUmkÄ^m³ BImw. tIcf¯n F¯pt¼mÄ Cu \ne]mSv amdpw.''
""\in¨ ImkÀtImtSm, \in¨ kn]nsFFt½m, tIcftam DZmlcWambà Xocpam\§Ä FSpt¡WvSXv.''
""kn]nsFF½n\pw tIcf¯n\pw cmPys¯ IÀjIÀ¡nSbn Hcp {]kànbpw CÃ.''

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക

കോണ്‍ഗ്രസ് കീടനാശിനിലോബിയോടൊപ്പമാണെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയവും ശരദ് പവാറും മാത്രമല്ല കോണ്‍ഗ്രസും യുപിഎയും കീടനാശിനിലോബിയോടൊപ്പമാണെന്ന് സര്‍വകക്ഷിസംഘത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാടും ഇതാണ് തെളിയിച്ചത്. ശരദ് പവാറിനെപ്പോലെ കീടനാശിനിലോബിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി തന്റെ പദവി ഉപയോഗപ്പെടുത്തരുത്. എന്‍ഡോസള്‍ഫാന്‍ വിപത്തിനെക്കുറിച്ച് വീണ്ടും പഠനം നടത്തണമെന്ന കേന്ദ്രത്തിന്റെ വാദം പൈശാചികമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന മാരകവിപത്തിനെക്കുറിച്ച് നിരവധി പഠനറിപ്പോര്‍ട്ട് പുറത്തുവന്നതാണ്. വീണ്ടും പഠിക്കുന്നതിനുപകരം ഉടന്‍ കേന്ദ്രമന്ത്രിസഭ വിളിച്ചുചേര്‍ത്ത് സര്‍വകക്ഷിസംഘം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ കൈകാര്യംചെയ്യണം. ഇനിയും പഠനം നടത്താന്‍ സമയമില്ല. മരിച്ചവരുടെ എണ്ണം കുറവെന്നു പറഞ്ഞ് കേരളത്തിന്റെ ആവശ്യം അപ്രധാനമെന്ന് വിലയിരുത്തുന്നത് ശരിയാണോയെന്ന് പ്രധാനമന്ത്രിയും കേരളത്തിലെ കേന്ദ്രമന്ത്രിമാരും ചിന്തിക്കണം. ജനങ്ങള്‍ മരിച്ചുവീണാലും കീടനാശിനിക്കുത്തകകള്‍ തടിച്ചുകൊഴുക്കട്ടെ എന്ന നിലപാട് അംഗീകരിക്കാനാകില്ല.

പ്രധാനമന്ത്രി നിസ്സഹായത നടിക്കുകയാണ്. നിസ്സഹായനായി അഴിമതിക്ക് കൂട്ടുനിന്ന പ്രധാനമന്ത്രിയെ എന്‍ഡോസള്‍ഫാന്‍വിഷയത്തില്‍ നിസ്സഹായത പ്രകടിപ്പിക്കാന്‍ അനുവദിക്കില്ല. കാസര്‍കോട്ടെ 11 പഞ്ചായത്തില്‍മാത്രമല്ല, കര്‍ണാടകത്തിലെ 96 ഗ്രാമത്തിലും എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കുന്നുണ്ട്. കര്‍ണാടകക്കാരനായ ജയറാം രമേശ് വലിയ പരിസ്ഥിതിവാദിയായാണ് നടിക്കുന്നത്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണോയെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതിസ്നേഹിയല്ല, പരിസ്ഥിതിവിരുദ്ധനും ജനവിരുദ്ധനുമാണെന്ന് ജയറാം രമേശ് തെളിയിച്ചു. കേരളത്തില്‍നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ ആറുപേരുണ്ട്. മുന്‍ മുഖ്യമന്ത്രികൂടിയായ എ കെ ആന്റണി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയായ കാസര്‍കോട്ടുനിന്നാണ് തെരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചത്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെക്കറിച്ചും പുനരധിവാസ പാക്കേജിന് കേന്ദ്രസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും എന്തുകൊണ്ടാണ് ആന്റണിയും മറ്റ് കേന്ദ്രമന്ത്രിമാരും മിണ്ടാത്തത്. നിരോധനത്തിന് ശരദ് പവാറും കൃഷിമന്ത്രാലയവും മാത്രമാണ് എതിരെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പോയതോടെ കോണ്‍ഗ്രസും യുപിഎയും കീടനാശിനിലോബിയോടൊപ്പമാണെന്ന് വ്യക്തമായി- മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കാപട്യം മറനീക്കി

എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ പ്രധാനമന്ത്രിയും നിലപാട് പ്രഖ്യാപിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ കാപട്യം മറനീങ്ങി. ഗര്‍ഭസ്ഥശിശുക്കളെപ്പോലും വേട്ടയാടുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തതിലല്ല, കീടനാശിനിലോബിയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിധേയത്വം തുറന്നുകാട്ടിയതിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രോഷം. ഈ മാരകകീടനാശിനി നിരോധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയപ്പോള്‍ പ്രസ്താവനകളിറക്കി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണ പരിപാടികളില്‍ പങ്കെടുക്കേണ്ടെന്നും കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചു. ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ് നിരോധനം ഉടന്‍ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീറും ഈ സംഘത്തിലുണ്ടായിരുന്നു. നിരോധിക്കുന്നതിനെക്കുറിച്ച് വീണ്ടും പഠിക്കണമെന്നാണ് കേന്ദ്രനിലപാട്. വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുമ്പില്‍ ഇഷ്ടംപോലെയുണ്ട്. വിദഗ്ധസംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കപ്പുറം തെളിവായി ഇരകളുടെ ദയനീയമായ ജീവിതമുണ്ട്. എന്നിട്ടും കേന്ദ്രം ഒളിച്ചുകളിക്കുകയാണ്. കേന്ദ്രസ്ഥാപനങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനം തുടരുകയുമാണ്.

പ്രധാനമന്ത്രിയുടെ സമീപനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചോദ്യം ചെയ്തത് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി കേന്ദ്രവിരുദ്ധനിലപാടെടുക്കുന്നതായി ചെന്നിത്തല രോഷം കൊള്ളുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിന് ദേശീയ മനുഷ്യാവകാശ കമീഷന്‍ മാസങ്ങള്‍ക്കു മുമ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടഭാവം നടിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന് 217 കോടിയും പുനരധിവാസത്തിനായുള്ള പാക്കേജിന് 125 കോടിയും അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ കിടക്കുകയാണ്. നിരോധനത്തിനോ സഹായം നല്‍കുന്നതിനോ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനത്തുനിന്നുള്ള ആറ് കേന്ദ്രമന്ത്രിമാര്‍ തയ്യാറാകാത്തത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതും ചെന്നിത്തലയെ രോഷാകുലനാക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നതായാണ് ചെന്നിത്തലയുടെ പരാതി. വന്‍ കീടനാശിനി കുത്തകകളുടെ ലാഭക്കൊതിക്കുമുമ്പില്‍ കേന്ദ്രസര്‍ക്കാര്‍ തലകുനിച്ചുനില്‍ക്കുന്നത് ആരും പറഞ്ഞുകൂടാ എന്നാണ് ചെന്നിത്തലയുടെ വാദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് താനും ഉമ്മന്‍ചാണ്ടിയും പ്രധാനമന്ത്രിയെ കാണുമെന്നാണ് ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധിക്കണമെന്നാണ് യുഡിഎഫ് നിലപാടെന്ന് കണ്‍വീനര്‍ പി പി തങ്കച്ചനും പറയുന്നു. എങ്കില്‍ എ കെ ആന്റണി അടക്കം സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എന്തുകൊണ്ട് ചെറുവിരലനക്കുന്നില്ല. ഇതിനുത്തരം പറയാനാകാതെ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രവിരുദ്ധരാഷ്ട്രീയം കളിക്കുന്നതായി പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് ചെന്നിത്തലയും കൂട്ടരും ചെറുവിരലനക്കിയിട്ടുമില്ല.

കേന്ദ്രത്തെ ന്യായീകരിച്ച് ചെന്നിത്തല

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പഠിച്ച ശേഷം തീരുമാനിക്കാമെന്നാണ് അറിയിച്ചത്. നിരോധനത്തിന് പ്രധാനമന്ത്രി തടസ്സം നില്‍ക്കുകയാണെന്ന പത്രവാര്‍ത്തകള്‍ ശരിയല്ലെന്നും പ്രശ്നത്തില്‍ മുഖ്യമന്ത്രി അന്ധമായ കേന്ദ്രവിരോധം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന കേന്ദ്രനിലപാടിനെ ന്യായീകരിക്കാന്‍ ന്യൂഡല്‍ഹിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. രാഷ്ട്രീയമുതലെടുപ്പിന് മുഖ്യമന്ത്രി ശ്രമിക്കുന്നതിനാല്‍ ഉപവാസത്തില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും താനും തിങ്കളാഴ്ച പ്രധാനമന്ത്രിയെ കാണും. യുഡിഎഫ് എംപിമാരും ഒപ്പമുണ്ടാകും- ചെന്നിത്തല പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാകില്ലെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരായ ശരദ് പവാറിന്റെയും ജയറാം രമേശിന്റെയും നിലപാടിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം. മാരകവിഷം നിരോധിക്കാന്‍ തെളിവില്ലെന്ന വാദത്തിനെതിരെ സമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്നത്. എന്‍ഡോസള്‍ഫാന്‍ മാരകവിപത്ത് വിതച്ച കാസര്‍കോട് ജില്ലയിലാകെ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. എന്‍ഡോസള്‍ഫാനടക്കം അപകടകരമായ കീടനാശിനികളുടെ നിരോധനം ചര്‍ച്ചചെയ്യുന്ന ജനീവ കണ്‍വന്‍ഷന്‍ തുടങ്ങുന്ന തിങ്കളാഴ്ച സംസ്ഥാനം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിക്കും. ദിനാചരണം സംഘടിപ്പിക്കുന്നതിന് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനിലും 10 മിനിറ്റ് ഷൂട്ടിങ് നിര്‍ത്തി താരങ്ങളും സിനിമാപ്രവര്‍ത്തകരും ഐക്യദാര്‍ഢ്യശൃംഖല തീര്‍ക്കാന്‍ ഫെഫ്ക തീരുമാനിച്ചു. കര്‍ഷക- തൊഴിലാളി- യുവജനസംഘടനകളും സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ദിനാചരണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങും. എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ 26ന് പാര്‍ലമെന്റിനുമുന്നില്‍ സത്യഗ്രഹം നടത്തും. പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കും. എന്‍ഡോസള്‍ഫാന്‍ നിരോധനം ഉടന്‍ സാധ്യമല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ആറ് കേന്ദ്രമന്ത്രിമാരും രാജിവയ്ക്കണമെന്ന് പി കരുണാകരന്‍ എംപി കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 240411