Tuesday, November 1, 2011

'പിന്നില്‍നിന്ന് നേതൃത്വം നല്‍കുക' (Lead from Behind): നവസാമ്രാജ്യത്വനയം

പിന്നില്‍നിന്നുള്ള നേതൃത്വം: നവസാമ്രാജ്യത്വനയം

എം.പി.വീരേന്ദ്രകുമാര്‍ 

ലിബിയന്‍ സര്‍വാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫി 2011 ഒക്ടോബര്‍ 20-ാം തിയ്യതി നിഷ്ഠുരമായി വധിക്കപ്പെട്ടത് 'അറബ് വസന്ത'ത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നതിനെ ഐക്യരാഷ്ട്രസഭയും അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും പല ലോകരാഷ്ട്രങ്ങളും അംഗീകരിക്കുന്നില്ല. ഗദ്ദാഫിയുടെ അന്ത്യത്തെക്കുറിച്ചുള്ള ആധികാരിക റിപ്പോര്‍ട്ട് ഇപ്പോഴും ലഭ്യമല്ല. പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് ഗദ്ദാഫി വിശ്വസ്തരായ ഏതാനും സൈനികരോടൊപ്പം പലായനം ചെയ്യുന്ന വേളയിലായിരുന്നു നാറ്റോ വിമാനങ്ങളുടെ അകമ്പടിയോടെ വിമതരുടെ ആക്രമണം.

'ദ ടെലഗ്രാഫ്' പത്രത്തിന്റെ ലേഖകന്‍ ഗദ്ദാഫിയുടെ ദയനീയമായ അന്ത്യത്തെക്കുറിച്ച് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: ''സിര്‍ത്ത് നഗരത്തിന്റെ നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ളൊരു വെളിപ്രദേശത്തുവെച്ച് ഗദ്ദാഫിയുടെ വാഹനവ്യൂഹത്തെ നാറ്റോ പോര്‍വിമാനങ്ങള്‍ ആക്രമിച്ചപ്പോള്‍, സമീപസ്ഥമായൊരു മലിനജല പൈപ്പില്‍ അഭയം പ്രാപിക്കാന്‍ ഗദ്ദാഫിയും ഏതാനും അംഗരക്ഷകരും നിര്‍ബന്ധിതരായി.'' രക്തം വാര്‍ന്നൊലിക്കുന്ന ഗദ്ദാഫിയെ വിമത സൈനികര്‍ ആ പൈപ്പില്‍ നിന്ന് പിടിച്ചു പുറത്തിട്ട് ജീവനോടെ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് 'അല്‍ജസീറ' ടി.വി.യുടെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. വിമതര്‍ ഗദ്ദാഫിയുടെ മുടിയില്‍ പിടിമുറുക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങളും അല്‍ ജസീറ സംപ്രേഷണം ചെയ്തു.

'ദേശീയ പരിവര്‍ത്തനസമിതി' എന്ന പേരില്‍ സംഘടിച്ചിട്ടുള്ള വിമതര്‍ രക്തം വാര്‍ന്നൊഴുകുന്ന ഗദ്ദാഫിയുടെ ശരീരം തെരുവിലൂടെ വലിച്ചിഴച്ചു. ഒരു മണിക്കൂറോളം നീണ്ട അതിക്രൂരമായ പീഡനങ്ങള്‍ക്കുശേഷമാണ്, 42 വര്‍ഷം ലിബിയ ഭരിച്ച, കേണല്‍ മുഅമര്‍ ഗദ്ദാഫിയെ അവര്‍ വെടിവെച്ചു കൊന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ''വെടിവെക്കരുതേ'' എന്ന് ഗദ്ദാഫി ദയനീയമായി അപേക്ഷിക്കുന്നതിനിടയിലായിരുന്നു ഈ അരുംകൊല. അന്നുതന്നെയാണ് ഗദ്ദാഫിയുടെ മകനും അദ്ദേഹത്തിന്റെ ദേശീയ രക്ഷാ ഉപദേഷ്ടാവുമായ മുതാസിമിനെ വിമതര്‍ വധിച്ചത്. അവസാനം വരെ പിതാവിനൊപ്പം നിലകൊണ്ട മുതാസിം, ധീരമായി ചെറുത്തുനിന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗദ്ദാഫിയുടെ ബുള്ളറ്റുകള്‍ തുളച്ചുകയറിയ മൃതദേഹം ഒരു ഇറച്ചിമാര്‍ക്കറ്റിലെ ശീതീകരണിയിലാണ് വിമതര്‍ ദിവസങ്ങളോളം പ്രദര്‍ശനത്തിന് വെച്ചത്. ലിബിയന്‍ മരുഭൂമിയിലൊരിടത്തായിരുന്നു അതിരഹസ്യമായി നടന്ന ശവസംസ്‌കാരം. മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ദുര്‍വിധിയെക്കുറിച്ചും ഇവിടെ ഓര്‍ക്കാവുന്നതാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും നേതൃത്വത്തില്‍ സദ്ദാമിനെതിരെ നടന്ന അതിക്രമങ്ങള്‍ ഗദ്ദാഫിയുടേതെന്നപോലെത്തന്നെ ക്രൂരവും നിന്ദ്യവുമായിരുന്നു.

അടുത്തിടെ ടുണീഷ്യ, ഈജിപ്ത് തുടങ്ങിയ ചില അറബ് രാജ്യങ്ങളില്‍ നടന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ തികച്ചും അസംഘടിതമായിരുന്നു. അവയില ണിചേരാന്‍ ജനങ്ങള്‍ സ്വമേധയാ തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഈ ജനമുന്നേറ്റങ്ങളില്‍നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു ലിബിയയ്‌ക്കെതിരെ നടന്ന സംഘടിതവും രക്തപങ്കിലവുമായ ആക്രമണങ്ങള്‍. 'പിന്നില്‍നിന്ന് നേതൃത്വം നല്‍കുക' (Lead from Behind) എന്ന അമേരിക്കയുടെ പുതിയ നയമാണ് ലിബിയയില്‍ അവര്‍ പ്രാവര്‍ത്തികമാക്കിയത്. ഇറാഖിലും അഫ്ഗാനിസ്താനിലും നടത്തിയ അധിനിവേശത്തിന് അമേരിക്ക മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയപ്പോള്‍, ലിബിയയില്‍ യു.എസ്., ആക്രമണകാരികളെ പിന്നില്‍നിന്ന് നയിക്കുകയായിരുന്നു. ലിബിയയില്‍ നാറ്റോ നടത്തിയ ബോംബുവര്‍ഷത്തില്‍ ആയിരക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

നാലു പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഭരണത്തിലൂടെ ഗദ്ദാഫി ആരുടെ മുന്നിലും മുട്ടുമടക്കാത്ത, ധിക്കാരിയായ ഏകാധിപതിയായി മാറി എന്നത് ചരിത്രം. എന്നാല്‍ പാശ്ചാത്യശക്തികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതുപോലെ അധികാരത്തിമിരം ബാധിച്ച വെറുമൊരു സ്വേച്ഛാധിപതിയായിരുന്നില്ല കേണല്‍ ഗദ്ദാഫി എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ഏറെക്കാലം ഗ്രീസ്, റോം, തുര്‍ക്കി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ കോളനിയായിരുന്നു ലിബിയ. കൊളോണിയല്‍ ഭരണകാലത്ത് എണ്ണയടക്കമുള്ള വിഭവങ്ങള്‍ നിര്‍ബാധം കൊള്ളയടിക്കപ്പെട്ടു. 1951-ലാണ് ലിബിയ വൈദേശികാധിപത്യത്തില്‍നിന്ന് മോചനം നേടിയത്. പില്‍ക്കാലത്ത് ഇദ്രിസ് രാജാവാണ് ലിബിയ ഭരിച്ചത്. എണ്ണ കണ്ടെത്തിയതോടെ ധനം ലിബിയയിലേക്കൊഴുകാന്‍ തുടങ്ങിയെങ്കിലും രാജാവും കുടുംബവും കൊളോണിയല്‍ ശക്തികളെപ്പോലെത്തന്നെ രാജ്യത്തിലെ അമൂല്യവിഭവങ്ങള്‍ ചൂഷണംചെയ്ത് സുഖലോലുപരായി ജീവിച്ചു. ലിബിയന്‍ജനതയാകട്ടെ, കൊടും ദാരിദ്ര്യത്തിലമരുകയും ചെയ്തു.

അക്കാലത്ത് ലിബിയന്‍ സൈന്യത്തിലെ ഒരു ജൂനിയര്‍ ഓഫീസറായിരുന്നു ഇരുപത്തേഴുകാരനായ മുഅമര്‍ ഗദ്ദാഫി. രാജഭരണത്തിന്റെ ധൂര്‍ത്തില്‍ രോഷാകുലരായ യുവാക്കളും സൈനികരും ഉദ്യോഗസ്ഥരുമൊക്കെ ഉത്പതിഷ്ണുവായ ഗദ്ദാഫിയില്‍ ഒരു രക്ഷകനെ കണ്ടെത്തുകയായിരുന്നു. 1969-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു രക്തരഹിത വിപ്ലവത്തിലൂടെ ലിബിയന്‍ജനത ഇദ്രിസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി.

രാജഭരണം അവസാനിപ്പിച്ചശേഷം, ലിബിയയെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കാന്‍ വിപുലമായ എണ്ണശേഖരം ഗദ്ദാഫി ഫലപ്രദമായി ഉപയോഗപ്പെടുത്തി. അക്കാലംവരെ, രാജ്യത്തിലെ എണ്ണപ്പാടങ്ങള്‍ അമേരിക്ക, ബ്രിട്ടന്‍, ഇ റ്റലി തുടങ്ങിയ സാനമ്രാജ്യത്വശക്തികളുടെ നിയന്ത്രണത്തിലുള്ള വന്‍കോര്‍പ്പറേറ്റുകളുടെ അധീനത്തിലായിരുന്നു. ഗദ്ദാഫിയാണ് ഈ കൊടിയ ചൂഷണത്തിനൊരന്ത്യം കുറിച്ചത്. ദേശീയവരുമാനം വര്‍ധിച്ചതോടെ, അദ്ദേഹം രാജ്യത്തുടനീളം പുതിയ റോഡുകളും ആസ്പത്രികളും വിദ്യാലയങ്ങളും പാര്‍പ്പിടങ്ങളും നിര്‍മിച്ചു.

മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഗദ്ദാഫി ആവിഷ്‌കരിച്ച പ്രത്യയശാസ്ത്രം 'ഇസ്‌ലാമിക സോഷ്യലിസം' എന്നറിയപ്പെട്ടു. സര്‍വജനങ്ങളുടെയും രാഷ്ട്രം എന്ന ആശയമാണ് 'ലിബിയന്‍ ജമാഹരിയ'. അതിന് അടിത്തറ പാകാന്‍ അദ്ദേഹം രൂപംനല്‍കിയ തത്ത്വസംഹിതയാണ് 'ഹരിതഗ്രന്ഥം' (Green Book) രാഷ്ട്രീയപ്പാര്‍ട്ടികളോ, തൊഴിലാളിസംഘടനകളോ ഇല്ലാത്ത, ജനങ്ങള്‍ നേരിട്ട് ഭരണത്തില്‍ പങ്കാളികളാവുന്ന സംവിധാനമാണ് 'ജമാഹരിയ'. ഈജിപ്തിലെ ലോകപ്രശസ്തനായ മുന്‍ ഭരണാധികാരി ഗമാല്‍ അബ്‌ദെല്‍ നാസറിന്റെ സ്വപ്നമായിരുന്ന അറബ് ദേശീയത ഗദ്ദാഫിക്ക് പ്രചോദന സ്രോതസ്സായി.

ലിബിയയുടെ കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി 20 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് കേണല്‍ ഗദ്ദാഫി കൃത്രിമമായൊരു നദി നിര്‍മിക്കുകയുണ്ടായി. സഹാറ മരുഭൂമിയുടെ അന്തര്‍ഭാഗത്തുള്ള സമ്പന്ന ജലശേഖരത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് 2000 കി.മീ. പ്രദേശത്തേക്ക് കൂറ്റന്‍ പൈപ്പ് വഴിയെത്തിക്കുന്ന വിപുലമായ ജലസേചനപദ്ധതി അദ്ദേഹം നടപ്പാക്കി.

1969-ല്‍ ജനങ്ങളുടെ ശരാശരി ജീവിതദൈര്‍ഘ്യം 51 വര്‍ഷം മാത്രമായിരുന്നുവെങ്കില്‍, ഇന്നത് 74 വര്‍ഷമായി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യ-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ കേണല്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ രാഷ്ട്രം കൈവരിച്ച പുരോഗതിയുടെ സാക്ഷ്യപത്രമാണിത്. ഇന്ന് ഒരു ലിബിയന്‍ പൗരന്റെ പ്രതിശീര്‍ഷ വരുമാനം 12,000 ഡോളറാണ്. സാക്ഷരത 88 ശതമാനത്തിലെത്തിയിരിക്കുന്നു. ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന എണ്ണവിഭവങ്ങളെ ആശ്രയിച്ച് അലസരായിക്കഴിയാതെ, ഭക്ഷ്യവിഭവങ്ങളും സാധന-സാമഗ്രികളും സ്വയം ഉത്പാദിപ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഗദ്ദാഫി നിരന്തരം ആഹ്വാനം ചെയ്തു.

സിര്‍ത്ത് മരുഭൂമിയിലെ ബദൂയിന്‍ ഗോത്രത്തില്‍ ജനിച്ച ഒരു വെറും സാധാരണക്കാരനായ ഗദ്ദാഫി, ലിബിയയുടെ ഭാഗധേയങ്ങള്‍ നിര്‍ണയിച്ച ശക്തനായ ഭരണാധികാരിയായതിനു ലോകചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഏറെ ഉണ്ടാവില്ല. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ലിബിയയിലും ഗ്രീസിലും ബ്രിട്ടനിലുമുള്ള സൈനിക അക്കാദമികളില്‍ പഠിച്ച് സൈന്യത്തില്‍ ചേര്‍ന്ന ഗദ്ദാഫി, ലിബിയന്‍ ജനത നേരിടുന്ന ചൂഷണത്തില്‍ രോഷംകൊണ്ടു. ഇസ്രായേലിന്റെ നിലപാടുകളാകട്ടെ, ഗദ്ദാഫിയുടെ അറബ് ദേശീയതയെ ജ്വലിപ്പിക്കുകയും ചെയ്തു.

രാജ്യത്തിലെ ചൂഷകരായ വിദേശികളെ കേണല്‍ ഗദ്ദാഫി നാടുകടത്തി. ഇസ്രായേലിന്റെ അറബ് വിരുദ്ധനയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആ രാജ്യത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത അമേരിക്കന്‍ ഭരണകൂടത്തെ വെല്ലുവിളിക്കാനും ഗദ്ദാഫി ധൈര്യപ്പെട്ടു. താമസിയാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാനമ്രാജ്യത്വചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് അചഞ്ചലമായ പിന്തുണ നല്‍കിയ കേണല്‍ ഗദ്ദാഫിക്ക് അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ 'അന്തര്‍ദേശീയ ഭീകരന്‍' എന്ന മുദ്ര ചാര്‍ത്തിക്കൊടുത്തു.

ലോക്കര്‍ബി വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും മറ്റു സാനമ്രാജ്യത്വശക്തികളും ലിബിയയുടെ മേല്‍ പത്തുവര്‍ഷത്തിലേറെ നീണ്ടുനിന്ന സാമ്പത്തിക ഉപരോധങ്ങളേര്‍പ്പെടുത്തി. ലിബിയ നേടിക്കൊണ്ടിരുന്ന പുരോഗതിക്ക് കടിഞ്ഞാണിടുകയായിരുന്നു അവരുടെ ആത്യന്തിക ലക്ഷ്യം. രാജ്യം കടുത്ത പരീക്ഷണങ്ങള്‍ നേരിട്ട ആ കാലയളവില്‍ ജനങ്ങള്‍ ഗദ്ദാഫിയുടെ പിന്നില്‍ ഉറച്ചുനിന്നത് ലിബിയന്‍ ചരിത്രത്തിന്റെ ഭാഗം.

1999-ല്‍ ലോക്കര്‍ബി ദുരന്തത്തിലെ രണ്ടു പ്രതികളെ ലിബിയ വിട്ടുകൊടുത്തതോടെ 2003-ല്‍ യു.എന്‍. ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടുകയും പാശ്ചാത്യരാജ്യങ്ങള്‍ ലിബിയയുമായുള്ള നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. 2001 സപ്തംബര്‍ 11-ാം തീയതി അമേരിക്കയ്‌ക്കെതിരെ നടന്ന ഭീകരാക്രമണങ്ങളെ കേണല്‍ ഗദ്ദാഫി അപലപിക്കുകയും 'അല്‍ ഖ്വെയ്ദ'യെ തള്ളിപ്പറയുകയും ചെയ്തു. ഗദ്ദാഫിയുടെ ഈ നടപടിയെ പ്രസിഡന്റ് ജോര്‍ജ് ബുഷ് മുക്തകണ്ഠം പ്രശംസിച്ചു.

തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസുമടക്കമുള്ള പാശ്ചാത്യ നേതാക്കള്‍ ലിബിയയിലേക്ക് വ്യാപാരക്കരാറുകള്‍ സ്വന്തമാക്കാന്‍ നടത്തിയ സംഘയാത്രകളാണ് ലോകം കണ്ടത്. സമീപകാലംവരെയും ഗദ്ദാഫിയുമായി കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള സാമ്പത്തിക കരാറുകള്‍ ഒപ്പുവെക്കാന്‍ മത്സരിക്കുകയായിരുന്നു, അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നാറ്റോ അംഗരാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍.

2007 ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍കോസി പാരീസില്‍ അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഗദ്ദാഫിയെ പ്രശംസകള്‍കൊണ്ട് മൂടി. പാശ്ചാത്യ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, അവരൊക്കെ കേണല്‍ ഗദ്ദാഫിയുമായി സൗഹൃദം പങ്കിട്ടു. ബില്യണ്‍ കണക്കിനുള്ള ലിബിയന്‍ സാമ്പത്തികക്കരാറുകളില്‍ മാത്രമായിരുന്നു അവരുടെ കണ്ണ്.

കേണല്‍ ഗദ്ദാഫിയുടെ പൊതുജീവിതത്തില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നുമുള്ള ഏതാനും വസ്തുതകളാണിവിടെ ക്രോഡീകരിച്ച് അവതരിപ്പിച്ചത്. കൊളോണിയല്‍ ശക്തികളും രാജഭരണവും ചൂഷണം ചെയ്ത് നശിപ്പിച്ച ഒരു ദരിദ്രരാജ്യത്തെ ഇന്നത്തെ നിലയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ഗദ്ദാഫി എന്നു വിലയിരുത്തപ്പെടുന്നു. സ്വേച്ഛാധിപതിയെന്ന നിലയില്‍, അദ്ദേഹം കടുംകൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലപ്പോള്‍ കാട്ടുനീതി നടപ്പാക്കിയിട്ടുമുണ്ട്. ഇതിനൊക്കെയെതിരെ ലിബിയന്‍ ജനത സ്വന്തം നിലയ്ക്ക് പ്രക്ഷോഭം നടത്തിയാല്‍ ജനാധിപത്യവിശ്വാസികള്‍ക്കതിനെ എതിര്‍ക്കാനാവില്ല. പക്ഷേ, ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ നടത്തിയത് നഗ്‌നമായ അധിനിവേശം തന്നെയാണ്.

ലിബിയയില്‍ നാറ്റോ സേനയുടെ ദൗത്യം അവസാനിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും എത്രകാലം ആ രാജ്യത്ത് അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും രക്തംചിന്തലും തുടരുമെന്ന് പ്രവചിക്കാനാവില്ല. ലിബിയയുടെ എണ്ണപ്പാടങ്ങളാണ് സാനമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. പുതിയ പാവഭരണകൂടത്തില്‍നിന്ന് അവര്‍ ലിബിയന്‍ എണ്ണസ്രോതസ്സുകള്‍, തങ്ങളുടെ 'വിശിഷ്ടസേവന'ത്തിനുള്ള പ്രതിഫലമായി തീറെഴുതി വാങ്ങുകതന്നെ ചെയ്യും എന്ന് സാനമ്രാജ്യത്വാധിനിവേശങ്ങളുടെ പാഠങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Monday, October 3, 2011

Save the Indian Rupee!
YOU CAN MAKE A HUGE DIFFERENCE TO THE INDIAN ECONOMY BY FOLLOWING FEW SIMPLE STEPS:-

Please spare a couple of minutes here for the sake of India.


I got this article from one of my friend
s, but it's true. I can see this in day to day life.

Here's a small example:-

Before
12 months 1 US $ = IND Rs 39
After
12  months, now 1 $ = IND Rs 50

Do you think US Economy is booming? No, but Indian Economy is Going Down.


Our economy is in your hands....


INDIAN economy is in a crisis. Our country like many other ASIAN countries, is undergoing a severe economic crunch. Many INDIAN industries are closing down. The INDIAN economy is in a crisis and if we do not take proper steps to control those, we will be in a critical situation.


More than 30,000 crore rupees of foreign exchange are being siphoned out of our country on products such as cosmetics, snacks, tea, beverages, etc... which are grown, produced and consumed here.A cold drink that costs only 70 / 80 paisa to produce, is sold for Rs.9 and a major chunk of profits from these are sent abroad. This is a serious drain on INDIAN economy.We have nothing against Multinational companies, but to protect our own interestsm we request everybody to use INDIAN products only atleast for the next two years. With the rise in petrol prices, if we do not do this, the Rupee will devalue further and we will end up paying much more for the same products in the near future.What you can do about it?


1. Buy only products manufactured by WHOLLY INDIAN COMPANIES.
2. ENROLL as many people as possible for this cause.....Each individual should become a leader for this awareness.
This is the only way to save our country from severe economic crisis. You don't need to give-up your lifestyle. You just need to choose an alternate product.

All categories of products are available from WHOLLY INDIAN COMPANIES.


LIST OF PRODUCTS

COLD DRINKS
:-

DRINK LEMON JUICE, FRESH FRUIT JUICES, CHILLED LASSI (SWEET OR SOUR), BUTTER MILK, COCONUT WATER, JAL JEERA, ENERJEE, and MASALA MILK...


INSTEAD OF
  COCA COLA, PEPSI, LIMCA, MIRINDA, SPRITE

BATHING SOAP
:-
USE CINTHOL & OTHER GODREJ BRANDS, SANTOOR, WIPRO SHIKAKAI, MYSORE SANDAL, MARGO, NEEM, EVITA, MEDIMIX, GANGA , NIRMA BATH & CHANDRIKA


INSTEAD OF  LUX, LIFEBUOY, REXONA, LIRIL, DOVE, PEARS, HAMAM, LESANCY, CAMAY, PALMOLIVETOOTH PASTE
:-
USE  NEEM, BABOOL, PROMISE, VICO VAJRADANTI, PRUDENT, DABUR PRODUCTS, MISWAK


INSTEAD OF  COLGATE, CLOSE UP, PEPSODENT, CIBACA, FORHANS, MENTADENT
.


TOOTH BRUSH
: -
USE PRUDENT, AJANTA , PROMISE


INSTEAD OF COLGATE, CLOSE UP, PEPSODENT, FORHANS, ORAL-B


SHAVING CREAM
:-
USE GODREJ, EMAMI


INSTEAD OF PALMOLIVE, OLD SPICE, GILLETEBLADE
:-
USE  SUPERMAX, TOPAZ, LAZER, ASHOKA


INSTEAD OF  SEVEN-O -CLOCK, 365, GILLETTETALCUM POWDER
:-
USE  SANTOOR, GOKUL, CINTHOL, WIPRO BABY POWDER, BOROPLUS


INSTEAD OF  PONDS, OLD SPICE, JOHNSON'S BABY POWDER, SHOWER TO SHOWERMILK POWDER
:-
USE  INDIANA, AMUL, AMULYA


INSTEAD OF  ANIKSPRAY, MILKANA, EVERYDAY MILK, MILKMAID.SHAMPOO
:-
USE  LAKME, NIRMA, VELVETTE


INSTEAD OF  HALO, ALL CLEAR, NYLE, SUNSILK, HEAD AND SHOULDERS, PANTENE


MOBILE CONNECTIONS
:-
USE BSNL, AIRTEL


INSTEAD OF HUTCH


Food Items
:-
Eat Tandoori chicken, Vada Pav, Idli, Dosa, Puri, Uppuma


INSTEAD OF  KFC, MACDONALD'S, PIZZA HUT, A&W


Every
INDIAN product you buy makes a big difference. It saves INDIA. Let us take a firm decision today.


BUY INDIAN TO BE INDIAN


WE ARE TRYING TO SAVE OUR NATION. EVERY DAY IS A STRUGGLE FOR A REAL FREEDOM. WE ACHIEVED OUR INDEPENDENCE AFTER LOSING MANY LIVES.
THEY DIED PAINFULLY TO ENSURE THAT WE LIVE PEACEFULLY. THE CURRENT TREND IS VERY THREATENING.


MULTINATIONALS CALL IT GLOBALIZATION OF INDIAN ECONOMY. FOR INDIANS LIKE YOU AND ME, IT IS RE-COLONIZATION OF INDIA.
THE COLONIST'S LEFT INDIA THEN. BUT THIS TIME, THEY WILL MAKE SURE THEY DON'T MAKE ANY MISTAKES.


WHO WOULD LIKE TO LET A "GOOSE THAT LAYS GOLDEN EGGS" SLIP AWAY?PLEASE REMEMBER: POLITICAL FREEDOM IS USELESS WITHOUT ECONOMIC INDEPENDENCELET US DO THE DUTY OF EVERY TRUE INDIAN.


FINALLY, IT'S OBVIOUS THAT YOU CAN'T GIVE UP ALL OF THE ITEMS MENTIONED ABOVE.
SO GIVE UP AT LEAST ONE ITEM FOR THE SAKE OF OUR COUNTRY!

We would be sending useless forwards to our friends daily. Instead, please forward this mail to all your friends to create awareness.

"LITTLE DROPS MAKE A GREAT OCEAN."
PLEASE TRY TO BE AN INDIAN.....

Wednesday, September 28, 2011

Shocking neglect of the North East - Power Sector

A near-complete breakdown of infrastructure 
A shocking set of data -- indicative of woeful neglect and a near-complete breakdown of infrastructure -- emerged from a recent visit of a World Bank team to the North Eastern states to study the possibility of a $1.5 billion loan to strengthen the decaying transmission and distribution networks in the region.
 • The region has an installed capacity of 1560 MW and a peak demand of a ridiculously small 1930 MW. This is equal to a fraction of the demand for Delhi.
 • Woefully little investments have been done in the transmission and distribution network in the area.
 • So much so that capacity constraints have not allowed states like Mizoram, Nagaland and Manipur to draw even their allocated share of power from the central generating stations through the grid while having to sell this power to other states (resorting to load shedding within their own states) on account of a rickety distribution network.
 • A large number of remote areas are connected only through low tension lines, resulting in high losses and low voltages at consumer end. Thus, the power supply available at consumer end is of poor quality.
 • The story is at its worst In Manipur, where the supply system is managed by resorting to load shedding on a regular basis, the power availability in the capital city Imphal is less than 4 to 6 hours a day while the situation is bleaker in remote areas.
 • In Nagaland, the state capital Kohima remained without reliable power supply for four months during 2010 when the only 132 kV transmission link to the city was damaged due to collapse of a transmission tower due to land-slide.
 • In Meghalaya, there is a significant backlog of industrial connections waiting to be released once more power is available. 
Abysmally poor utilization of abundant resources 

The neglect of the North East can only be understood better when juxtaposed with its resource potential. The World Bank team has estimated the following endowments:
 • Renewable energy potential of 2.47 GW which is around 3% of the All India potential of 19 GW.
 • More than 60 GW of hydropower potential (40% of the 150 GW hydro potential in the country).
 • 169 billion cubic meters of natural gas reserves (15% of the total All India reserves of 1115 billion cubic meters).
 • 1.38 billion tons of total coal reserves (against All India reserves of 277 billion tons).
 • 283 million tons of crude petroleum reserves (37% of the estimated All India reserves of 773 million tons).
Sitting on a volcano 

To make matters worse, the North East is currently sitting on a political volcano, this time brought about not by the politics of illegal migration, ethnic strife and militancy but by the fact that the region will soon produce more electricity than it can consume.
 • Political tempers will flare in what is already an excessively volatile region if the excess power is exported when the region goes through 20-hour power cuts.
 • The region is expected to see a capacity addition of close to around 4000 MW in the next 2-5 years resulting in a scaling up of nearly three times from the present 1560 MW. This includes the Pallatana gas-fired station in Tripura (726.6 MW) (first unit of which is expected to be commissioned in December 2011) and the coal-fired Bongaigaon Thermal Power station in Assam (750 MW).
 • In addition, two major hydropower projects (Lower Subansiri, 2000MW and Kameng, 600 MW) are also expected to be commissioned by the middle of the current decade. Several other smaller hydro plants, predominantly in the state sector, are expected to be commissioned in the next 4-5 years, significantly increasing the generation capacity.
 • While this large capacity addition program is already underway, adequate transmission and distribution infrastructure to transmit and distribute this power to consumers within the States in the region does not exist.
 • The government seems to be aware of the problem and has sought the World Bank`s help in straightening out the mess. The team's first visit was an eye-opener and more visits are likely before a full design of what needs to be done takes shape. 

Monday, August 8, 2011

ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്

സി പി ചന്ദ്രശേഖര്‍
ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ വായ്പാക്ഷമത നിരക്ക് പ്രതിസന്ധി സൂചിപ്പിക്കുന്നു. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറുംമുമ്പേ മറ്റൊരു മാന്ദ്യം തുറിച്ചുനോക്കുകയാണ്. ഇരട്ടവീഴ്ചയിലേക്കാണ് (ഡബിള്‍ ഡിപ്പ്) ആഗോള സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ (എസ്ആന്റ്പി) എന്ന റേറ്റിങ്ങ് ഏജന്‍സി അമേരിക്കന്‍ വായ്പാക്ഷമതനിരക്ക് കുറച്ചതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം. വായ്പാപ്രതിസന്ധി കുറയ്ക്കാന്‍ മൊത്തം ചെലവ് കുറക്കണമെന്നായിരുന്നു എസ്ആന്റ്പിയുടെ ആവശ്യം. ധനകമ്മി നാല് ലക്ഷം കോടി ഡോളറെങ്കിലും കുറക്കണമെന്നാണ് എസ്ആന്റ്പി അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 2.5 ലക്ഷംകോടി ഡോളര്‍ കുറയ്ക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തയ്യാറായത്. ഇതേ തുടര്‍ന്നാണ് വായ്പാക്ഷമത നിരക്കില്‍ അമേരിക്കയെ ഏജന്‍സി താഴ്ത്തിക്കെട്ടിയത്. ഇതോടെ അമേരിക്ക നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ലെന്ന സന്ദേശമാണ് പരക്കുന്നത്. എസ്ആന്റ്പി ആവശ്യപ്പെട്ടതുപോലെ ധനകമ്മി കുറയ്ക്കണമെങ്കില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള പണം വകയിരുത്തുന്നത് കുറയ്ക്കുക മാത്രമേ ഒബാമ സര്‍ക്കാരിന് പോംവഴിയുള്ളൂ. ധനകമ്മി കുറക്കാനായി നികുതി വര്‍ധിപ്പിക്കാനോ, കടത്തിനുള്ള പലിശയടവ് മാറ്റിവെക്കാനോ, പ്രതിരോധ ചെലവ് കുറയ്ക്കാനോ കഴിയില്ല. ധനകമ്മി കുറയ്ക്കുന്നത് തൊഴിലവസരംസൃഷ്ടിക്കാത്ത വളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കാന്‍ ഒബാമ സര്‍ക്കാര്‍ തയ്യാറായത്. വായ്പാ പരിധി 2.1 ലക്ഷം കോടി ഡോളര്‍ വര്‍ധിപ്പിക്കാനാണ് നിയമഭേദഗതി പാസാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദമില്ലാതെ കടപരിധി വര്‍ധിപ്പിക്കാന്‍ കഴിയില്ല. 1917 മുതലാണ് ഈ നിബന്ധന വന്നത്. അമേരിക്കയുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 72.4 ശതമാനവും കടമാണെന്നര്‍ഥം. എസ്ആന്റ്പിയുടെ തീരുമാനം അമേരിക്കന്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കമ്പനികളെയും വ്യക്തികളെയും പ്രേരിപ്പിക്കും. ഇത് ലോകവിപണിയെയും ബാധിക്കും. (പ്രമുഖ സാമ്പത്തികവിദഗ്ധനാണ് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അധ്യാപകനായ ചന്ദ്രശേഖര്‍)

അമേരിക്ക തകരുന്നു

ക്രഡിറ്റ് റേറ്റിംഗ് ധനകാര്യ ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പുവര്‍) കഴിഞ്ഞ ദിവസം അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് ‘എ എ എ’ യില്‍ നിന്നും ‘എ എ പ്ലസ്’ലേക്ക് താഴ്ത്തിയത് ചരിത്രത്തിലാദ്യമായാണ്. കഴിഞ്ഞ 70 വര്‍ഷമായി ഏജന്‍സിയുടെ മികച്ച റേറ്റിംഗ് കരസ്ഥമാക്കിയിരുന്നു അമേരിക്ക. ഈ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി എസ് ആന്‍ഡ് പി നടത്തിയ പരിശോധനകളുടെ ആധികാരികത ചോദ്യം ചെയ്ത് അമേരിക്കന്‍ ഭരണകൂടം രംഗത്തു വന്നിട്ടുണ്ട്. റേറ്റിംഗ് കുറയുന്നതോടെ അമേരിക്കക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ നിക്ഷേപകര്‍ മടിക്കുന്ന സ്ഥിതി വരും. ഇത് നിലവില്‍ കടത്തിലോടുന്ന ഭരണകൂടത്തിന് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

സാമ്പത്തിക നില ഭദ്രമാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസ്സും ബരാക് ഒബാമ ഭരണകൂടവും അടുത്ത കാലത്ത് സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ കട ഭാരത്തെയും അതിന്റെ തിരിച്ചടവിനെയും സ്ഥിരമാക്കി നിര്‍ത്താന്‍ പര്യാപ്തമാണെന്ന് കരുതുന്നില്ലെന്ന് എസ് ആന്‍ഡ് പി വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്് എന്ന മുന്നറിയിപ്പോടെയാണ് കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് അമേരിക്കയുടെ റേറ്റിംഗ് ‘എ എ എ’ യില്‍ നില നിര്‍ത്തിയത്. അതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. നയരൂപവത്കരണത്തിന്റെ കാര്യത്തില്‍ കാര്യക്ഷമതയോ സ്ഥിരതയോ കുറഞ്ഞു പോകുന്നു. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അകലം കുറച്ചു കൊണ്ടു വരിക എളുപ്പമല്ല. അത്‌കൊണ്ട് തന്നെ കടത്തിന്റെ പരിധി ഉയര്‍ത്തുന്ന കാര്യത്തിലും മറ്റും റിപബ്ലിക്കന്‍-ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ വിശാലമായ ധാരണ സ്ഥിരത കൈവരിക്കാന്‍ പര്യാപ്തമല്ലെന്നാണ്് തങ്ങളുടെ വിലയിരുത്തലെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കുന്നു. എന്നാല്‍, എസ് ആന്‍ഡ് പിയുടെ കണക്കുകളില്‍ രണ്ട് ലക്ഷം കോടി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് യു. എസ്. ധനവകുപ്പ് വാദിക്കുന്നത്. റേറ്റിംഗ് താഴ്ത്തിയ നടപടി അപലപനീയമാണെന്നും അവര്‍ പറയുന്നു.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് എസ് ആന്‍ഡ് പിയുടെ തീരുമാനം. സാമ്പത്തിക രംഗത്ത് അമേരിക്കയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ക്രെഡിറ്റ് റേറ്റിംഗ് രംഗത്ത് മറ്റ് രണ്ട് പ്രമുഖ ഏജന്‍സികളായ മൂഡീസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വ്വീസും ഫിച്ച് റേറ്റിംഗ്‌സും ‘എ എ എ’ നിലവാരം നിലനിര്‍ത്തിയെന്നത് മാത്രമാണ് അമേരിക്കയ്ക്ക് അല്‍പം അശ്വാസമുള്ളത്. എന്നാല്‍ വളര്‍ച്ച താഴേക്കാണെന്ന് വ്യക്തമായി സൂചിപ്പിച്ചാണ് തത്കാലം ഈ് ഏജന്‍സികളും റേറ്റിംഗ് നിലനിര്‍ത്തിയിരിക്കുന്നത്.

വായ്പാ തിരിച്ചടവിനുള്ള ശേഷി വിലയിരുത്തി കടമെടുക്കലിന്റെ കാര്യത്തിലുള്ള നിലവാരം നിശ്ചയിക്കുന്നതാണ് ക്രഡിറ്റ് റേറ്റിംഗ്. ഈ നിലവാരത്തില്‍ ‘എ പ്ലസ്’ കാറ്റഗറിയിലാണ് അമേരിക്കയെ ചൈന ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഒരു പടി താഴ്ത്താന്‍ ചൈന കഴിഞ്ഞ തീരുമാനിച്ചിരുന്നു. കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് അമേരിക്ക എന്ന മുന്നറിയിപ്പോടെ ‘എ’ ഗ്രേഡിലേക്ക് മാറ്റുകയാണ് ചെയ്തത്. ഈ തീരുമാനം തന്നെ അമേരിക്കക്ക് വലിയ തിരിച്ചടിയായിരുന്നു. അമേരിക്കന്‍ ട്രഷറി വകുപ്പ് പുറത്തിറക്കുന്ന ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്. 1.15 ലക്ഷം കോടി രൂപ ചൈന കടമായി നല്‍കിയിട്ടുണ്ട്. ചൈനയുടെ തീരുമാനം സൃഷ്ടിച്ചതിനേക്കാള്‍ ഏറെ വലിയ ആഘാതമാണ് ആഭ്യന്തര ധനകാര്യ ഏജന്‍സിയായ എസ് ആന്‍ഡ് പിയുടെ തീരുമാനം അമേരിക്കക്ക് സൃഷ്ടിക്കുക.

Saturday, August 6, 2011

United States' loses AAA rating for the first time

One of the world's leading credit rating agencies, Standard & Poor's, has downgraded the United States' top-notch AAA rating for the first time ever.
S&P cut the long-term US rating by one notch to AA+ with a negative outlook, citing concerns about budget deficits.
The agency said the deficit reduction plan passed by the US Congress on Tuesday did not go far enough.
The downgrade could erode investors' confidence in the world's largest economy.
It is already struggling with huge debts, unemployment of 9.1% and fears of a possible double-dip recession.
The downgrade is a major embarrassment for the administration of President Barack Obama and could raise the cost of US government borrowing.
This in turn could trickle down to higher interest rates for local governments and individuals.
However, some analysts said with debt woes across much of the developed world, US debt remained an attractive option for investors.
The other two major credit rating agencies, Moody's and Fitch, said on Friday night they had no immediate plans to follow S&P in taking the US off their lists of risk-free borrowers.

Officials in Washington told US media that the agency's sums were deeply flawed.
Unnamed sources were quoted as saying that a treasury official had spotted a $2 trillion [£1.2 trillion] mistake in the agency's analysis.
"A judgment flawed by a $2tn error speaks for itself," a US treasury department spokesman said of the S&P analysis. He did not offer any immediate explanation.
John Chambers, chairman of S&P's sovereign ratings committee, told CNN that the US could have averted a downgrade if it had resolved its congressional stalemate earlier.
"The first thing it could have done is raise the debt ceiling in a timely matter so the debate would have been avoided to begin with," he said.
International reaction to the S&P move has been mixed.
China, the world's largest holder of US debt, had "every right now to demand the United States address its structural debt problems and ensure the safety of China's dollar assets," said a commentary in the official Xinhua news agency.
"International supervision over the issue of US dollars should be introduced and a new, stable and secured global reserve currency may also be an option to avert a catastrophe caused by any single country," the commentary said.
However, officials in Japan, South Korea and Australia have urged a calm response to the downgrade.
The S&P announcement comes after a week of turmoil on global stock markets, partly triggered by fears over the US economy's recovery and the eurozone crisis.
S&P had threatened the downgrade if the US could not agree to cut its federal debt by at least $4tn over the next decade.
Instead, the bill passed by Congress on Tuesday plans $2.1tn in savings over 10 years.
S&P said the Republicans and Democrats had only been able to agree "relatively modest savings", which fell "well short" of what had been envisaged.
The agency also noted that the legislation delegates the lion's share of savings to a bipartisan committee, which must report back to Congress in November on where the axe should fall.
The bill - which also raises the federal debt ceiling by up to $2.4tn, from $14.3tn, over a decade - was passed on Tuesday just hours before the expiry of a deadline to raise the US borrowing limit.
S&P said in its report issued late on Friday: "The downgrade reflects our opinion that the fiscal consolidation plan that Congress and the administration recently agreed to falls short of what, in our view, would be necessary to stabilise the government's medium-term debt dynamics.
"More broadly, the downgrade reflects our view that the effectiveness, stability, and predictability of American policymaking and political institutions have weakened at a time of ongoing fiscal and economic challenges."
The agency said it might lower the US long-term rating another notch to AA within the next two years if its deficit reduction measures were deemed inadequate.
S&P noted that the bill passed by Congress this week did not include new revenues - Republicans had staunchly opposed President Barack Obama's calls for tax rises to help pay off America's deficit.
The credit agency also noted that the legislation contained only minor policy changes to Medicare, an entitlement programme dear to Democrats.

ഇറാന്‍ എണ്ണ മുടങ്ങുമ്പോള്‍


പ്രകാശ് കാരാട്ട്

"ആണവായുധശേഷി ഉള്‍പ്പെടെ കൂട്ടക്കൊല നടത്താനുള്ള സന്നാഹമൊരുക്കാന്‍ ശ്രമിക്കുന്ന ഇറാനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനും വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്കയും രാജ്യാന്തരസമൂഹവും നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പൂര്‍ണമായും സജീവമായും സഹകരിക്കുന്നുണ്ടെന്ന് വിലയിരുത്താന്‍ ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള വ്യക്തമായ നടപടി ഉള്‍പ്പെടെ വിശദീകരിക്കണം" (2006ല്‍ അമേരിക്ക പാസാക്കിയ ഹെന്‍ട്രി ഹൈഡ് ആക്ടിന്റെ വകുപ്പ് 104 ജി(2) ഇ(ഐ)ല്‍ നിന്ന്). ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ 12 ശതമാനവും ഇറാനില്‍നിന്നാണ്. പ്രതിദിനം നാലുലക്ഷം വീപ്പയോളം എണ്ണ. എന്നാല്‍ , ഏതാനും മാസമായി ഇന്ത്യ എണ്ണയ്ക്ക് വില നല്‍കാത്തതിനാല്‍ ഈ മാസം ഇറാനില്‍നിന്നുള്ള ഇറക്കുമതി നിലച്ചേക്കാം. 25,000 കോടിയോളം രൂപയാണ് ഇറാന്‍ എണ്ണക്കമ്പനികള്‍ക്ക് ഇന്ത്യ കുടിശ്ശിക വരുത്തിയിട്ടുള്ളത്. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ എണ്ണവിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇറാനുമായുള്ള എല്ലാ വ്യാപാര വാണിജ്യബന്ധവും നിര്‍ത്തിവയ്ക്കണമെന്ന അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയാണ്. ഇറാന്റെ എണ്ണ, പ്രകൃതിവാതക വ്യവസായമേഖല തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ 2010 ജൂലൈയില്‍ അമേരിക്ക ആ രാജ്യത്തിനെതിരെ വിപുലമായ തോതിലുള്ള ഉപരോധം ഏര്‍പ്പെടുത്തി. "പ്രമേയം 1929"ന്റെ അടിസ്ഥാനത്തില്‍ 2010 ജൂണില്‍ യുഎന്‍ രക്ഷാസമിതി ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിലെ വ്യവസ്ഥകള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളാണ് അമേരിക്ക നടപ്പാക്കിയത്. ഇറാന്‍ ബാങ്കുകളുമായും ധനകാര്യസ്ഥാപനങ്ങളുമായും ബാങ്കിങ്- വിദേശ നാണയ ഇടപാടുകള്‍ നടത്തുന്നതും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് നിരോധിച്ചു. യുഎന്‍ രക്ഷാസമിതി പ്രമേയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിട്ടുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉപരോധ നടപടി ഇന്ത്യ അനുസരിക്കുകയാണ്. ഇവരുടെ സമ്മര്‍ദത്തിനു വഴങ്ങി 2010 ഡിസംബറില്‍ , ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍ (എസിയു) വഴി റിസര്‍വ് ബാങ്ക് ഇറാനുമായി നടത്തിവന്ന വ്യാപാരസംബന്ധമായ എല്ലാ സാമ്പത്തിക ഇടപാടും നിര്‍ത്തിവച്ചു. ദീര്‍ഘകാലമായി എണ്ണയുടെ ബില്‍ ഇന്ത്യ അടച്ചിരുന്നത് ഈ സംവിധാനം വഴിയായിരുന്നു. ഇത് അവസാനിപ്പിച്ചതോടെ എണ്ണയുടെ വില എങ്ങനെ നല്‍കുമെന്ന പ്രശ്നം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബ്യൂണ്ടസ് ബാങ്ക് വഴി പണം കൈമാറാമെന്ന കരാറില്‍ ഇന്ത്യന്‍ , ഇറാന്‍ സര്‍ക്കാരുകള്‍ എത്തി. ബ്യൂണ്ടസ് ബാങ്ക് പണം ഹാംബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ - ഇറാനിയന്‍ വാണിജ്യബാങ്കിന് (ഇഐഎച്ച്) കൈമാറും. ഈ ബാങ്കിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നില്ല. ഏതാനും ആഴ്ച പിന്നിട്ടപ്പോള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മര്‍ദം കാരണം ഈ ഇടപാട് നിര്‍ത്തിവയ്ക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുശേഷം ഇറാന്‍ ഇന്ത്യക്ക് എണ്ണ നല്‍കുന്നുണ്ട്. പക്ഷേ, എണ്ണയുടെ പണം അവര്‍ക്ക് കിട്ടുന്നില്ല. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നത് ഇറാനാണ്. എന്നാല്‍ , ഇറാനുമായുള്ള എണ്ണ ഇടപാട് തുടരാനുള്ള മാര്‍ഗം ഉറപ്പാക്കുന്നതിനുപകരം യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത് എണ്ണ വാങ്ങാനുള്ള മറ്റ് ഉറവിടങ്ങളെക്കുറിച്ചാണ്. ഇറാനെ ഉപേക്ഷിച്ച് സൗദിയില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതിചെയ്യാന്‍ അമേരിക്ക ഇന്ത്യയുടെമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇന്ത്യ- അമേരിക്ക ആണവകരാര്‍ ഒപ്പിട്ടതോടെ ഇറാനുമായുള്ള നമ്മുടെ പരമ്പരാഗത ബന്ധം അപകടത്തിലായി. ഇന്ത്യ തങ്ങളുടെ വിദേശനയം അമേരിക്കയുടേതുമായി പൊരുത്തപ്പെടുന്നതാക്കി മാറ്റുമെന്ന് അംഗീകരിച്ചതായി ആണവകരാര്‍ വ്യക്തമാക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇറാനെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഇന്ത്യ ഏതൊക്കെ രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ എല്ലാവര്‍ഷവും പ്രസിഡന്റ് വിശദീകരണം നല്‍കണമെന്ന് ഇന്ത്യ- അമേരിക്ക ആണവസഹകരണത്തിന് അനുമതി നല്‍കുന്ന ഹൈഡ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയുടെ ദേശീയ പരമാധികാരവും സ്വതന്ത്രമായ വിദേശനയം കൈക്കൊള്ളാനുള്ള അധികാരവും അമേരിക്കയ്ക്ക് അടിയറവയ്ക്കുന്നതിനെ ഇടതുപക്ഷം ശക്തിയായി എതിര്‍ത്തുവരികയാണ്.

2005 ജൂലൈയില്‍ പ്രസിഡന്റ് ബുഷും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഐഎഇഎയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട്ചെയ്തു. ബഹുഭൂരിപക്ഷം ചേരിചേരാ രാജ്യങ്ങളും ഇറാനെ അനുകൂലിക്കുകയോ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്തു. 2006 ഫെബ്രുവരിയിലും ഇതേരീതിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ട്ചെയ്തു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഹൈഡ് ആക്ട് ചര്‍ച്ചചെയ്തപ്പോള്‍ ഇന്ത്യയുടെ ഈ നിലപാടിന് പ്രശംസ ലഭിച്ചു. അടുത്ത ഉന്നം ഇറാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയായിരുന്നു. ഇറാനുമായുള്ള പ്രകൃതിവാതകക്കുഴല്‍ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് അമേരിക്ക പരസ്യമായി പലപ്രാവശ്യം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. ഈ പദ്ധതി ഉപേക്ഷിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിലേറെ കാത്തുനിന്നശേഷം ഇറാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് പദ്ധതിക്ക് തുടക്കമിട്ടു. പാക് അതിര്‍ത്തിവരെ ഇപ്പോള്‍ ഇറാന്‍ കുഴലുകള്‍ സ്ഥാപിക്കുകയാണ്. ഇന്ത്യയാകട്ടെ അമേരിക്കയുടെ ഇച്ഛാനുസരണം തുര്‍ക്ക്മെനിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ - പാകിസ്ഥാന്‍ - ഇന്ത്യ (ടിഎപിഐ) വാതകക്കുഴല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇന്ത്യ ഇറാനെതിരെ ഐഎഇഎയില്‍ വോട്ട് ചെയ്തതോടെ ഇറാനില്‍നിന്ന് ദ്രവീകൃത പ്രകൃതിവാതകം വാങ്ങാന്‍ മുമ്പ് ഒപ്പിട്ട 25 വര്‍ഷം ദൈര്‍ഘ്യമുള്ള കരാര്‍ അപ്രസക്തമായി. പടിപടിയായി ഇറാനുമായുള്ള വാണിജ്യബന്ധങ്ങളെല്ലാം ഇന്ത്യ ഉപേക്ഷിക്കുന്നു. ഇറാനിലേക്ക് നടത്തേണ്ട 28 കോടി ഡോളറിന്റെ ഗ്യാസൊലിന്‍ കയറ്റുമതി അമേരിക്കന്‍ സമ്മര്‍ദം കാരണം റിലയന്‍സ് നിര്‍ത്തിവച്ചു. ഒടുവില്‍ , ഇറാനില്‍നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയും അവസാനിപ്പിക്കാന്‍ പോവുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ കൗതുകകരമായ ഒരു പത്രവാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ഏഴുമാസമായി നിലനില്‍ക്കുന്ന ഇന്ത്യ- ഇറാന്‍ എണ്ണ കുടിശ്ശിക പ്രശ്നത്തിനുള്ള പരിഹാരം "ദൃഷ്ടിയില്‍ കാണുന്നുവെന്ന്" ക്ലിന്റനെ അനുഗമിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് വന്നത്. ഇക്കാര്യത്തില്‍ അമേരിക്കന്‍ ധനവകുപ്പും ഇന്ത്യയും ആലോചനകള്‍ നടത്തിവരികയാണ്. ഇന്ത്യ ഇക്കാര്യത്തിലും വല്യേട്ടന്റെ സഹായം അഭ്യര്‍ഥിച്ചതായി ഇതില്‍നിന്ന് വ്യക്തം. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അട്ടിമറിക്കുന്നതിന്റെ ഉത്തരവാദി അമേരിക്കയാണ്.

എണ്ണവിതരണം യുഎന്‍ ഉപരോധത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത്തരം നിയമവിരുദ്ധ നടപടിയെ ചെറുക്കുന്നതിനു പകരം ഇന്ത്യ അമേരിക്കയുടെ സഹായത്തിനുവേണ്ടി യാചിക്കുന്നു. ഇറാനില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. എന്നാല്‍ , പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി ഇറാനെ ഒറ്റപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയാണ്. ദേശീയ താല്‍പ്പര്യം പരിഗണിക്കാതെ അമേരിക്കയുടെ പദ്ധതികള്‍ക്ക് ഇന്ത്യ കൂട്ടുനില്‍ക്കുന്നുവെന്നത് നടുക്കം സൃഷ്ടിക്കുന്നു. അതേസമയം, അമേരിക്കയുടെ ഉറ്റകൂട്ടാളികളായ ജപ്പാനും ദക്ഷിണകൊറിയയും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുകയാണ്. അമേരിക്ക- യൂറോപ്യന്‍ യൂണിയന്‍ ഉപരോധം നിലനില്‍ക്കുമ്പോഴും പണം നല്‍കാന്‍ അവര്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരു നാറ്റോ അംഗരാഷ്ട്രമായ തുര്‍ക്കിയും ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ കരാറിലെത്തിയിട്ടുണ്ട്. ചൈനയാകട്ടെ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ജൂണില്‍ അവരുടെ ഇറക്കുമതിയില്‍ 53.2 ശതമാനം വര്‍ധനയാണുണ്ടായത്. ഇത്തരത്തില്‍ ആണവകരാറിന്റെ കാല്‍വിലങ്ങുകളില്‍ കുടുങ്ങി, ഹൈഡ് ആക്ട് വ്യവസ്ഥ പ്രകാരം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എല്ലാ കാര്യവും ചെയ്യുന്നു; ഇറാനെ ഒറ്റപ്പെടുത്താനും ഉപരോധിക്കാനും. ഇന്ത്യയ്ക്ക് എണ്ണ മറ്റു രാജ്യങ്ങളില്‍നിന്നു ലഭിക്കും. പക്ഷേ, അമേരിക്കന്‍ തീട്ടൂരത്തിന് അടിപ്പെട്ട് രാജ്യത്തിന്റെ ആത്മാഭിമാനത്തിനും രാജ്യതാല്‍പ്പര്യങ്ങള്‍ക്കും വരുത്തിയ നഷ്ടത്തിന് പരിഹാരം കാണാനാകില്ല.

Tuesday, August 2, 2011

China emerges as world's largest energy consumer in 2010, India way behind

China has surpassed the US as the world's largest consumer of energy in 2010, according to the BP Statistical Review of World Energy released yesterday.
 • China's share of global energy is now 20.3% while it was 19% for the US. India's share was a meagre 4.4%
 • China's share of global coal consumption was a whopping 48.2% in relation to 14.8% only for the US and 7.8% for India.
The following picture emerges when a comparison is made between India with China :
 • At the end of 2010, proved reserves of oil were at 2 billion tonnes for China and 1.2 billion tonnes  for India.
 • Despite being a large consumer, China's share of reserves of the global total was a meagre 1.1%, whereas India's share was 0.7%. The R/P ratio was 9.9 for China and a much more favourable 30 for India. Clearly, China is eating up its reserves at a much faster pace than India.
 • China's crude production was 4,071 thousand barrels per day in 2010, an increase of 7.1% over 2009 in comparison to 826 thousand barrels for India, an annual increase of 9.8%.
 • China's consumption of oil was 9,057 thousand barrels in 2010 in comparison to India's 3,319 thousand barrels.
 • China's refining capacity is also big, at 10121 thousand barrels per day in comparison to India's 3703 thousand barrels.
 • China imported 234.6 million tonnes of crude oil in 2010 in relation to India's 162 million tonnes. China imported 59.9 million tonnes of petroleum products in comparison to India's 16.5 MMT. India's export of petroleum products was much larger at 57.2 MMT in relation to 29.4 MMT by China.
 • China's gas reserves at the end of 2010 were at 99.2 trillion cubic feet (TCF) in relation to India's 51.2 TCF. China's R/P ratio for gas was 24.7 in relation to India's 29.
 • China's gas production was 96.8 BCM in 2010, while India's was 50.9 BCM.
 • China's gas consumption was a 100 BCM and India's was 61.9 BCM.
 • China's proved reserves of coal was a massive 1,14,500 MMT, making up 11% of the world's reserves, while India's reserves were at 60,600 TMT, approximating 7% of global reserves. The R/P ratio is 35 for China and 106 for India.
 • China's production of coal was a whopping 1,800 MMT, whereas India's output was just 216 MMT. China's coal consumption was 1,713 MMT while India's was 277.6 TMT.
 • China's hydel production was 161.1 million tonnes of oil equivalent (MTOE) as against India's 25,2 MTOE.
 • India's renewal energy output was just 5.0 MTPE in relation to China's 12.1 MTOE.
 • China's biofuel output was 1,399 MTOE, whereas India's was 151 MTOE.
 • Overall, China's primary energy consumption in 2010 was 2432 MTOE against India's 524 MTOE.

Sunday, July 31, 2011

റഫി: ആലാപനത്തിന്റെ അനശ്വരസൗന്ദര്യം

മുഹമ്മദ് റഫി ഓര്‍മ്മയായിട്ട് 31 വര്‍ഷം

നദീംനൗഷാദ്, ഡൂള്‍ ന്യൂസ്‌

കുന്ദന്‍ സൈഗാള്‍ മരിച്ചപ്പോള്‍ ഹിന്ദി ചലച്ചിത്ര സംഗീതരംഗം ശൂന്യമാവുമെന്ന് സംഗീതനിരൂപകര്‍ വിധിയെഴുതി. ഇനിയാര് ആ സ്ഥാനത്തേക്ക് ഉയരും എന്ന ആകാംക്ഷയോടെ സംഗീത പ്രേമികള്‍ കാത്തുനിന്നു. പക്ഷേ സൈഗാളിന്റെ സിംഹാസനം ഒഴിഞ്ഞ് കിടന്നില്ല. പഞ്ചാബില്‍നിന്ന് വന്ന പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു യുവാവ് തന്റെ മാസ്മരികമായ ആലാപനംകൊണ്ട് മറ്റൊരു സംഗീതയുഗത്തിന് തുടക്കം കുറിച്ചു. മുഹമ്മദ് റഫിയായിരുന്നു ആ ഗായകന്‍. രണ്ട് പതിറ്റാണ്ടോളം എതിരാളികളില്ലാതെ റഫി ഹിന്ദി പിന്നണി ഗാനരംഗം അടക്കി വാണു.

1924 ഡിസംബര്‍ 24 ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയായ സിയാല്‍ കോട്ടിലായിരുന്നു മുഹമ്മദ് റഫിയുടെ ജനനം. ജ്യേഷ്ഠസഹോദരന്റെ പ്രോല്‍സാഹനത്താല്‍ ബഡേ ഗുലാം അലി ഖാന്റെ സഹോദരന്‍ ബര്‍ക്കത്ത് അലി ഖാന്‍, ഫിറോസ് നിസാമി എന്നിവരുടെ കീഴില്‍ റഫി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. ഗായകനാവണം എന്ന ആഗ്രഹത്തോടെ ബോംബെയില്‍ എത്തിയ റഫിക്ക് ഒരു സിനിമയില്‍ കോറസ് പാടാനുള്ള അവസരം മാത്രമാണ് കിട്ടിയത്. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ശ്യാംസുന്ദര്‍ എന്ന സംഗീതസംവിധായകന്റെ കീഴില്‍ ഒരു പഞ്ചാബി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. ആ ഗാനം ശ്രദ്ധിക്കപ്പെട്ടു.
മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്‍മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്
റഫിക്ക് ആദ്യമായി പാടാനുള്ള അവസരം കൊടുത്തത് ശ്യാംസുന്ദര്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയെ കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തിയത് നൗഷാദായിരുന്നു. ‘ദുലാരി’ലെ സുഹാനി രാത്ത് ദല്‍ ചുകി എന്ന ഗാനത്തോടെ റഫി അറിയപ്പെട്ടു തുടങ്ങി. ‘ദീദാറിലെ’ ഗാനങ്ങളിലൂടെ റഫി തലത്ത് മഹമൂദിനെ പിന്നിലാക്കി ഒന്നാംസ്ഥാനത്തെത്തി. ‘ബൈജു ബാവറ’ യിലൂടെ റഫി-നൗഷാദ് കൂട്ടുകെട്ട് തരംഗം സൃഷ്ടിച്ചു. അതിലെ ക്ലാസിക്കല്‍ ഗാനങ്ങളായ ‘മന് തട് പത് ഹരിദര്‍ശന്‍ കോ ആജ്’, ‘ഓ ദുനിയാ കേ രഖ് വാലേഎന്നിവ റഫി എന്ന ഗായകന്റെ പ്രതിഭയെ വിളിച്ചറിയിക്കുന്നതായിരുന്നു. ‘ബൈജു ബാവറ’യിലെ പാട്ടുകളിലൂടെ റഫി പിന്നണിഗാനരംഗത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി മാറി.

നൗഷാദിനെത്തുടര്‍ന്ന് മറ്റ് സംഗീത സംവിധായകരും റഫിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒ.പി നയ്യാര്‍ ഈണം നല്‍കിയ ‘സുന്‍ സുന്‍ സാലിമ’ (ആര്‍പാര്‍), ‘ആഖോംകി ആഖോംമേം ഇഷാരാ ഹോഗയ’(സി.ഐ.ഡി) ആശാ ഭോണ്‍സ്ലേയുമൊന്നിച്ചുള്ള ‘മാംഗ് കെ സാത്ത് തുമാരാ’(നയ ദൗര്‍) എന്നീ ഗാനങ്ങള്‍ നൗഷാദിന്റെ ശൈലിയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുവരെ റഫിയെ ഉപയോഗിക്കാന്‍ മടിച്ചുനിന്ന എസ്.ഡി ബര്‍മന്‍ ‘പ്യാസ’യിലെ ‘യേ ദുനിയാ അഗര്‍ മില്‍ ബിജായേ’, ‘ജിന്‍ ഹെ നാസ് നഹി’ എന്നീ ഗാനങ്ങള്‍ റഫിയെക്കൊണ്ട് പാടിച്ചു. ഇതോടെ റഫിയെ തന്റെ സിനിമയില്‍ സ്ഥിരമായി ഉപയോഗിക്കാന്‍ എസ്.ഡി ബര്‍മന്‍ തീരുമാനിച്ചു. ശങ്കര്‍ ജയ്കിഷന്‍ തുടക്കത്തില്‍ റഫിയെ തഴഞ്ഞെങ്കിലും പിന്നീട് നല്ല ഗാനങ്ങള്‍തന്നെ അദ്ദേഹത്തിന് നല്‍കി. ‘തേരി പ്യാരി പ്യാരി സൂരത്ത് കോ’(സസുരാല്‍-1961) ‘യാദ് ന ജായേ’(ദില്‍ ഏക് മന്ദിര്‍-1963) ‘യേ മേരാ പ്രേമ് പത്ര് പട്കര്‍‘(സംഗം-1964) ‘ യേ ഫൂലോം കി റാണി’ (ആര്‍സൂ-1965) ‘ബഹാരോം ഫൂല്‍ ബര്‍സാവോം’(സൂരജ്-1966) എന്നിവ ശങ്കര്‍ ജയ്കിഷന്‍ റഫിക്ക് നല്‍കിയ മനോഹരമായ ഗാനങ്ങളാണ്. മദന്‍മോഹന്റെ മികച്ച ഗാനങ്ങള്‍ പാടിയത് റഫിയായിരുന്നു. ‘രംഗ് ഔര്‍ നൂര്‍ കി’(ഗസല്‍-1964) ‘കഭി ന കഭി’(ഷരാബി-1964) ‘തൂമേരെ സാമ്‌നേഹേ’(സുഹഗന്‍-1964) ‘ഏക് ഹസീന്‍ ശ്യാംകോ’(ദുല്‍ഹന്‍ ഏക് രാത്ത് കി-1966) ‘ആപ്കീ പെഹലൂംമേം ആക്കര്‍ രോദിയേ’(മേര സായ-1966) ‘തെരി ആഖോം കെ സിവ’(ചിരാഗ്-1969) ‘യേ ദുനിയാ യേ മെഹഫില്‍‘(ഹീര്‍ രഞ്ച-1970) എന്നിവ നിത്യവിസ്മയങ്ങളാണ്.

റഫിയുടെ ആലാപനം ചില നടന്‍മാരെ സൂപ്പര്‍താര പദവിയിലേക്കുയര്‍ത്തി. ‘ബൈജു ബാവറ’യിലൂടെ ഭരത് ഭൂഷനേയും, സസുരാല്‍, ദില്‍ ഏക് മന്ദിര്‍ എന്നീ സിനിമകളിലൂടെ രാജേന്ദ്രകുമാറിനെയും ‘ജംഗീലി’യിലെ ‘യാഹു, ചാഹേ കോയി മുജെ ജംഗിലി കഹേ’ എന്ന ഗാനത്തിലൂടെ ഷമ്മി കപൂറിനെയും റഫിയുടെ ആലാപനം സഹായിച്ചു. പുതുമുഖ സംഗീത സംവിധായകരായ ലക്ഷ്മീകാന്ത്-പ്യാരേലാല്‍മാരെ പെട്ടെന്ന് പ്രശസ്തരാക്കിയത് റഫി അവര്‍ക്കുവേണ്ടി പാടാന്‍ തയ്യാറായതുകൊണ്ടാണ്. ‘ചാഹൂംകമേംതുജെ’, ‘ജാനെവാലോംസര’ എന്നീ ഗാനങ്ങള്‍ ലക്ഷ്മീകാന്ത്-പ്യാരേലാലുമാരെ ശ്രദ്ധേയരാക്കി.

വൈവിധ്യമായിരുന്നു റഫി ഗാനങ്ങളുടെ പ്രത്യേകത. പ്രണയവും, വിരഹവും, തമാശയും, തത്വചിന്തയും എല്ലാം ഉള്ള പാട്ടുകള്‍ അദ്ദേഹം പാടി. ‘യെ ഫൂലോംകി റാണി’(ആര്‍സൂ) എന്ന റൊമാന്റിക് ഗാനവും ‘മധുപന് മേരെ’(കോഹിനൂര്‍)എന്ന ശാസ്ത്രീയ ഗാനവും ‘ചൂലേനെ ജൊ നാസുക്’(കാജല്‍)എന്ന ഗസലും ‘കഭി ന കഭി’(ഷരാബി) എന്ന മദ്യപാനഗാനവുമെല്ലാം ആലപിക്കാനുള്ള കഴിവ് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. മദ്യം തീരെ കഴിക്കാത്ത റഫി ‘ഷരാബി’യിലെ മദ്യപാനഗാനം തന്‍മയത്വത്തോടെ പാടിയത് സംഗീത പ്രേമികള്‍ക്ക് ഇന്നും അത്ഭുതമാണ്.
തന്റെ എല്ലാ ഗാനങ്ങളും റഫി പാടിയാല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന് ബാബുരാജ് ഉറച്ചുവിശ്വസിച്ചിരുന്നു
1969 ല്‍ ‘ആരാധന’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ കിഷോര്‍ കുമാര്‍ പിന്നണി ഗാനരംഗത്ത് വന്‍ മുന്നേറ്റം നടത്തി ആരാധനയിലെ ‘മേരെ സപ്‌നോം കി റാണി‘, ‘രൂപ് തേരാ മസ്താന’ എന്നീ ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ തരംഗമായി മാറി. ഇരുപത് വര്‍ഷങ്ങളായി നല്ല അവസരങ്ങള്‍ ലഭിക്കാതിരുന്ന കിഷോര്‍ കുമാര്‍ ഈ ഗാനങ്ങളോടെ സൂപ്പര്‍താരമായി. രാഹുല്‍ദേവ് ബര്‍മ്മനായിരുന്നു കിഷോറിന്റെ ഈ വിജയത്തിന് പിന്നില്‍. ‘കാത്തിപതംഗ്’, ‘അമര്‍പ്രേം’ എന്നീ സിനിമയിലെ ഗാനങ്ങളോടെ കിഷോര്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. കിഷോറിന്റെ ഉയര്‍ച്ച റഫിയെ വല്ലാതെ സ്വാധീനിച്ചു. റഫി അനുകൂലികളായ സംഗീതസംവിധായകര്‍ കിഷോറിലേക്ക് ചുവട് മാറ്റി. ഈ സമയത്ത് മദന്‍മോഹന്റെയും, ലക്ഷ്മീകാന്ത്-പ്യാരേലാലിന്റെയും ഗാനങ്ങള്‍ റഫിയെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചു. എഴുപതുകളുടെ അവസാനം ആര്‍.ഡി ബര്‍മ്മന്‍ നല്‍കിയ ഗാനങ്ങളോടെ റഫി തിരിച്ചുവരവ് നടത്തി. ‘ക്യാഹുവാ തേരാ വാദാ’(ഹം കിസിസെ കം നഹി) ‘മേനെ പൂച്ച ചാന്ദ്‌സെ’(അബ്ദുള്ള) എന്നീ പാട്ടുകള്‍ ശ്രദ്ധ നേടി. ‘ക്യാഹുവാ തേരാ വാദാ‘ എന്ന ഗാനത്തിന് റഫിക്ക് ആറാമത്തേതും അവസാനത്തേതുമായ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1980 ജൂലൈ 31 ന് ആ മഹാനായ ഗായകന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഹിന്ദി ഗാനരംഗത്ത് ഏറ്റവും കൂടുതല്‍ അനുകര്‍ത്താക്കള്‍ ഉണ്ടായ ഗായകര്‍ റഫി തന്നെയാണ്. മഹേന്ദ്രകപൂര്‍, ഉദിത് നാരായണന്‍, മുഹമ്മദ് അസീസ്, സോനു നിഗം എന്നീ ഗായകര്‍ റഫിയെ അനുകരിച്ച് ഗാനരംഗത്ത് വന്നവരാണ്. മഹേന്ദ്രകപൂര്‍ റഫി ജീവിച്ചിരിക്കുമ്പോള്‍തന്നെ അദ്ദേഹത്താേട് ആരാധന തോന്നി ആ ശൈലിയില്‍ പാടിത്തുടങ്ങിയതാണ്. ‘ഗുംര’, ‘നിക്കാഹ്’ എന്നീ സിനിമകളിലെ ഗാനങ്ങള്‍ മഹേന്ദ്രകപൂര്‍ മികവുറ്റതാക്കി. മറ്റ് ഗായകര്‍ റഫിയുടെ മരണശേഷമാണ് രംഗത്ത് വന്നത്. മുഹമ്മദ് അസീസിന് അധികകാലം തുടരാന്‍ സാധിച്ചില്ല. ഉദിത് നാരായണനും സോനു നിഗവും ആദ്യകാലത്തെ റഫി സ്വാധീനത്തില്‍നിന്ന് മുക്തരായി സ്വന്തമായ ശൈലി വികസിപ്പിച്ചെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ റഫിക്ക് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ഒരുപക്ഷേ കേരളത്തില്‍ ആയിരിക്കും. മലയാളി സംഗീതപ്രേമികളില്‍ റഫിയുടെ സ്വാധീനം വളരെ കൂടുതലാണ്. യേശുദാസ് തന്റെ ഇഷ്ടഗായകനായി പറയുന്നത് റഫിയെയാണ്. തന്റെ എല്ലാ ഗാനങ്ങളും റഫി പാടിയാല്‍ മാത്രമേ ശരിയാവുകയുള്ളു എന്ന് ബാബുരാജ് ഉറച്ചുവിശ്വസിച്ചിരുന്നു. ‘തളിരിട്ട കിനാക്കള്‍’ എന്ന സിനിമയില്‍ റഫിയെക്കൊണ്ട് ഒരു പാട്ട് പാടിക്കാനുള്ള ശ്രമം അതിന്റെ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഭാഷ ശരിയായി പഠിക്കാതെ പാടില്ല എന്ന നിലപാടിലായിരുന്നു റഫി. അവസാനം ഒരു ഹിന്ദി ഗാനമാണ് ആ സിനിമയില്‍ അദ്ദേഹം പാടിയത്. ഒരു മലയാളസിനിമയില്‍ ഹിന്ദിഗാനം കേട്ട് മലയാള സംഗീത പ്രേമികള്‍ സംതൃപ്തരായി.

Monday, July 25, 2011

കേന്ദ്രസര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി രാജ

2 ജി സ്‌പെക്‌ട്രം ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന്‌ മുന്‍ ടെലികോംമന്ത്രി എ.രാജ. സ്പെക്ട്രം വില്‍പ്പനയ്ക്ക് അനുമതി നല്‍കിയത് അന്നത്തെ ധനമന്ത്രി പി.ചിദംബരമാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ധനമന്ത്രി അനുമതി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഇക്കാര്യം നിഷേധിക്കാനാവില്ലെന്നും രാജ കോടതിയില്‍ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ച നയമാണ്‌ സ്‌പെക്‌ട്രം വിതരണത്തില്‍ താന്‍ സ്വീകരിച്ചത്‌. സ്‌പെക്‌ട്രം അനുവദിക്കുന്നതിന്‌ മുന്‍പ്‌ ലേലം വിളിക്കേണ്ട നയം സ്വീകരിച്ചത്‌ എന്‍.ഡി.എ സര്‍ക്കാരാണ്‌. സ്‌പെക്‌ട്രം ഇടപാടില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ 1993 മുതലുള്ള മുന്‍ കേന്ദ്ര ടെലികോം മന്ത്രിമാരെല്ലാം തനിക്കൊപ്പം ജയിലിലുണ്ടാവണമെന്നും രാജ പറഞ്ഞു. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ്‌ രാജ സ്വയം പ്രതിരോധം തീര്‍ത്തത്‌.

മുന്‍മന്ത്രി ഷരുണ്‍ ഷൂരി 26 ലൈസന്‍സുകള്‍ വിതരണം ചെയ്തു.ദയാധിനി മാരന്‍ 25 ലൈസന്‍സുകള്‍ നലകി. താന്‍ 122 ലൈസന്‍സ് നല്‍കിയിരുന്നു. അനുവദിച്ച ലൈസന്‍സുകളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പിന്തുടര്‍ന്ന നയം എല്ലാം ഒന്നാണെന്നും രാജ ക്യക്തമാക്കി. 2003ല്‍ ഒരു മന്ത്രിസഭാ യോഗത്തിലെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്. കേസില്‍ രാജ അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടിക്രമം നടക്കുന്നതിനിടെയാണ്‌ രാജ തന്റെ വാദം അറിയിച്ചത്‌. കേസില്‍ സി.ബി.ഐയുടെ വാദം വെളളിയാഴ്‌ച പൂര്‍ത്തിയായിരുന്നു.

ത­ന്റെ നയം മൂ­ല­മാ­ണ് മൊ­ബൈല്‍ ഫോണ്‍ കോള്‍ റേ­റ്റു­കള്‍ താ­ഴേ­ക്കു വന്ന­തും റി­ക്ഷാ­ക്കാ­ര­നു­പോ­ലും അത് താ­ങ്ങാ­നാ­വു­ന്ന നി­ല­വാ­ര­ത്തി­ലെ­ത്തി­യ­തു­മെ­ന്ന് രാജ വാ­ദി­ച്ചു­.

­തെ­രു­വില്‍ കാ­ണു­ന്ന എല്ലാ മനു­ഷ്യര്‍­ക്കും മൊ­ബൈല്‍ ഫോണ്‍ വേ­ണ­മെ­ന്നു­ള്ള­ത് സാ­മൂ­ഹ്യ­നീ­തി­യോ­ടു­ള്ള തന്റെ കട­പ്പാ­ടാ­യി­രു­ന്നു. താന്‍ ജന­ങ്ങ­ളു­ടെ പ്ര­തി­നി­ധി­യാ­ണ്. ഒരു റി­ക്ഷാ­ക്കാ­ര­നും വീ­ട്ടു­വേ­ല­ക്കാ­രി­ക്കും വരെ ഉപ­യോ­ഗി­ക്കാ­നാ­വും­വി­ധം കോള്‍ നി­ര­ക്ക് വള­രെ നി­സ്സാ­ര­മാ­ക്കി­യ­ത് താ­നാ­ണ് - രാജ തു­ടര്‍­ന്നു­.

2­ജി ഇട­പാ­ടില്‍ വഞ്ച­ന, തട്ടി­പ്പ്, ക്രി­മി­നല്‍ ഗൂ­ഢാ­ലോ­ചന തു­ട­ങ്ങിയ കു­റ്റ­ങ്ങള്‍­ക്ക് ഫെ­ബ്രു­വ­രി 2നാ­ണ് രാജ അറ­സ്റ്റി­ലാ­വു­ന്ന­ത്.

­കേ­സില്‍ സി­ബി­ഐ­യു­ടെ വാ­ദം ജൂ­ലാ­യ് 21­നു തു­ട­ങ്ങി 23­നു തീര്‍­ന്നു. കേസില്‍ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖചമയ്ക്കല്‍ തുടങ്ങഇയ കുറ്റങ്ങളാണ് രാജയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് അറസ്റ്റിലായ രാജ അന്നു മുതല്‍ തിഹാര്‍ ജയിലിലാണ്. രാജയ്ക്കു പുറമേ കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി, ടെലികോം മേഖലയിലെ 16 ഓളം പ്രമുഖരും തീ­ഹാര്‍ ജയി­ലില്‍ വി­ചാ­ര­ണ­ത്ത­ട­വി­ലാ­ണ്.

Wednesday, July 20, 2011

നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍

കെ.എം.റോയ്‌ , മംഗളം 
ആര്‌ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്‌തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്‌തുലമാണ്‌, സമാനതകളില്ലാത്തതാണ്‌. ജാതിയും മതവും നോക്കാതെ നൂറുകണക്കിന്‌ അനാഥര്‍ക്കും വൃദ്ധന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്‍കി സംരക്ഷിച്ചത്‌ ഈ സഭകളാണ്‌. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന്‌ അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്‍കിയതു ക്രൈസ്‌തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന്‌ അനാഥാലയങ്ങളാണ്‌.

സമൂഹം ആട്ടിയോടിച്ച കുഷ്‌ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത്‌ സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്‌നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്‌ത്രീകളുമാണ്‌.

അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ്‌ സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത്‌ ആയിരക്കണക്കിന്‌ അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‍കി അവരുടെ കണ്ണ്‌ തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ചെയ്‌തത്‌. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്‍തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്‌. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്‌.

അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത്‌ ഓരോ ക്രൈസ്‌തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്‌. ഇന്നോ?

ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത്‌ ഓരോ യഥാര്‍ഥ ക്രൈസ്‌തവവിശ്വാസിയും ഇന്നു ലജ്‌ജിച്ച്‌ തലതാഴ്‌ത്തുകയാണ്‌. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്‌തവസഭാ പിതാക്കന്മാരെക്കുറിച്ച്‌ എന്താണു ചിന്തിക്കുന്നതെന്ന്‌ അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്‌തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന്‌ ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്‌ഥന്മാരില്‍ അധികവും റിട്ടയര്‍ ചെയ്‌തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്‌. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്‌തവ സഭ നേടിയ സല്‍പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര്‍ ഒരു പതിറ്റാണ്ടുകൊണ്ട്‌ തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്‌.

അത്ര നികൃഷ്‌ടമാണ്‌ ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര്‍ നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്‌കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്‌, ആര്‍ക്കുവേണ്ടിയാണ്‌ മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്‌? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്‍ക്കണം.

കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന്‌ ഒരു ചരിത്രമുണ്ട്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന്‌ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്‌ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ്‌ ഓരോ വര്‍ഷവും അങ്ങോട്ട്‌ ഒഴുകിക്കൊണ്ടിരുന്നത്‌. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ്‌ സ്വാശ്രയ പ്രൊഫഷണല്‍ കോളജ്‌ സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്‌.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്‌. സര്‍ക്കാരിന്‌ ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. എന്നുവച്ചാല്‍, രണ്ട്‌ സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ്‌ എന്ന വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു.

പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ്‌ സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്‌ ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര്‍ നല്‍കിയ ഉറപ്പ്‌ എഴുതിവാങ്ങിയില്ല എന്ന തെറ്റ്‌. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്‌.

കേരള മെത്രാന്‍ സമിതിയുടെ വക്‌താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ്‌ മെത്രാന്മാര്‍ ആന്റണിക്കു നല്‍കിയിട്ടേയില്ല എന്നാണ്‌. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന്‌ ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ്‌ ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.

ഇതു കേരളമാണ്‌. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്‌. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഈ ബഹുജന പ്രസ്‌ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്‌തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്ക്‌ അധികനാള്‍ കഴിയില്ല.

ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട്‌ മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?

ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ്‌ അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്‍കുന്ന അജ്‌ഞാത മൃതദേഹങ്ങള്‍ അന്യ സംസ്‌ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്‌ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്‌?

സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ്‌ അധികൃതരും ഈ നികൃഷ്‌ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്‌? രാഷ്‌ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്‌.

ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്‍വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്‌തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്‍പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ്‌ ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.

ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര്‍ ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട്‌ യേശുക്രിസ്‌തു തന്നെ ക്രൂശിച്ചവരെക്കുറിച്ച്‌ സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്‌.

''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നേയില്ല.''

Wednesday, July 13, 2011

മെഡിക്കല്‍ മാനേജ്‌മെന്റുമായി രഹസ്യധാരണ:മെറിറ്റുകാര്‍ക്കു പോയത്‌ 100 സീറ്റ്‌

ജനറല്‍ മെറിറ്റിലെ (പൊതുവിഭാഗം) നൂറോളം എം.ബി.ബി.എസ്‌. സീറ്റുകള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ചുവടുപിടിച്ച്‌ മാനേജ്‌മെന്റുകള്‍ക്കു മറിച്ചുകൊടുത്തു. വിദഗ്‌ധമായ ആസൂത്രണത്തിലൂടെ ഈ സീറ്റുകള്‍ 'സമുദായ ക്വാട്ട' എന്ന പേരില്‍ മാനേജ്‌മെന്റുകള്‍ക്കു നല്‍കിയപ്പോള്‍ ജനറല്‍ മെറിറ്റിലെ സീറ്റുകള്‍ കുറയുകയായിരുന്നു. ചില കോളജുകളുടെ ന്യൂനപക്ഷപദവി എടുത്തുകളയുന്നുവെന്ന പേരിലാണ്‌ എല്ലാ മാനേജ്‌മെന്റുകള്‍ക്കും സമുദായ ക്വോട്ട അനുവദിച്ചത്‌. ധാരണയനുസരിച്ച്‌ മാനേജ്‌മെന്റുകള്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കും. ഇതില്‍ 15 ശതമാനമാണ്‌ സമുദായ ക്വാട്ടയായി സര്‍ക്കാര്‍ നീക്കിവച്ചത്‌. കോളജ്‌ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്കാണ്‌ ഈ സീറ്റില്‍ പ്രവേശനം നല്‍കുക. ജനറല്‍ മെറിറ്റില്‍ മുന്നിലെത്തുന്ന കുട്ടികള്‍ക്കു കിട്ടേണ്ടിയിരുന്ന സീറ്റുകളാണ്‌ ഇതിലൂടെ നഷ്‌ടമായത്‌. കാരണം ലളിതം; സമുദായം വേറെയായിപ്പോയി!

സംസ്‌ഥാനത്തു ന്യൂനപക്ഷ പദവിയുണ്ടായിരുന്നത്‌ അഞ്ചു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കാണ്‌. ഈ കോളജുകളിലെല്ലാം കൂടി 40 സീറ്റുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മാനേജ്‌മെന്റുകള്‍ക്ക്‌ അധികമായി നീക്കിവച്ചിരുന്നു. ഈ സര്‍ക്കാരാകട്ടെ, കഴിഞ്ഞ ആഴ്‌ച സ്വാശ്രയ മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇവരുടെ ന്യൂനപക്ഷപദവി എടുത്തുമാറ്റിയ ശേഷം എല്ലാ കോളജുകള്‍ക്കും 15 ശതമാനം സീറ്റുകള്‍ കമ്യൂണിറ്റി ക്വാട്ടയില്‍ അനുവദിച്ചു. ഇതാകട്ടെ, സര്‍ക്കാരിനു കിട്ടിയ ജനറല്‍ മെറിറ്റ്‌ വിഭാഗത്തില്‍നിന്ന്‌.

മാനേജ്‌മെന്റുമായുണ്ടാക്കിയ ധാരണ അനുസരിച്ച്‌ സര്‍ക്കാരിനു ലഭിക്കുന്ന 50 ശതമാനം സീറ്റില്‍ 5 ശതമാനം പട്ടികജാതി/വര്‍ഗ സംവരണം, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 15 ശതമാനം, കമ്യൂണിറ്റി ക്വാട്ടയില്‍ 15 ശതമാനം, പൊതുവിഭാഗം (ജനറല്‍ മെറിറ്റ്‌) 15 ശതമാനം എന്നിങ്ങനെയാണ്‌. ന്യൂനപക്ഷ പദവിയുള്ള അഞ്ചു കോളജുകള്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം 15 ശതമാനം സീറ്റ്‌ ന്യൂനപക്ഷ ക്വാട്ടയായി നല്‍കിയത്‌. ആ കോളജുകളില്‍ 15 ശതമാനവും മറ്റുള്ള ആറു കോളജുകളില്‍ 30 ശതമാനവുമാണ്‌ ജനറല്‍ മെറിറ്റില്‍ ലഭിച്ചത്‌.

ഇത്തവണ എല്ലാവര്‍ക്കും 15 ശതമാനം സമുദായ ക്വാട്ട നല്‍കിയപ്പോള്‍ എല്ലാ കോളജുകളിലും പൊതുവിഭാഗത്തിലെ (ജനറല്‍ മെറിറ്റ്‌) സീറ്റ്‌ 30 ശതമാനത്തില്‍നിന്നു 15 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അഞ്ചു ന്യൂനപക്ഷ കോളജുകളിലെ 40 സീറ്റ്‌ മാത്രം സമുദായ ക്വാട്ട ആയപ്പോള്‍ ഇക്കുറി അതു നൂറോളമായി. ഈ വര്‍ഷവും ന്യൂനപക്ഷ കോളജുകള്‍ക്ക്‌ 15 ശതമാനം സമുദായ ക്വാട്ട നല്‍കിയിരുന്നെങ്കില്‍പോലും നാല്‍പതോളം സീറ്റുകള്‍ മാത്രമേ ജനറല്‍ മെറിറ്റില്‍ കുറവു വരുമായിരുന്നുള്ളൂ. എല്ലായിടത്തും കമ്യൂണിറ്റി ക്വാട്ട വന്നതോടെ ജനറല്‍ മെറിറ്റില്‍ കുറഞ്ഞത്‌ വീണ്ടും എഴുപതിലേറെ.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക്‌ ഏതു സമുദായത്തിന്റെ പേരിലും ഈ സീറ്റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ്‌ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്‌. ഈ സീറ്റുകളില്‍ അലോട്ട്‌മെന്റ്‌ നടത്തുന്നതു പ്രവേശന പരീക്ഷാ കമ്മിഷണറാണെങ്കിലും ജനറല്‍ മെറിറ്റില്‍ നൂറോളം സീറ്റുകള്‍ കുറഞ്ഞെന്നതാണു യാഥാര്‍ഥ്യം.

(മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

Tuesday, July 12, 2011

നാളേക്കിത്തിരി ഊര്‍ജം

വീടുകളിലെ വൈദ്യുതി ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴി വൈദ്യുതി ബോര്‍ഡ് പുതിയ ബോധവത്കരണ പരിപാടി തുടങ്ങുന്നു. കെ.എസ്.ഇ.ബിയും വിദ്യാഭ്യാസ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന 'നാളേക്കിത്തിരി ഊര്‍ജം' എന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 19ന് നെടുമങ്ങാട്ട് നടക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത മേഖലയിലെ 3000 ഹൈസ്‌കൂളുകളിലാണ് പരിപാടി നടപ്പാക്കുന്നത്. ഓരോ സ്‌കൂളിലും തെരഞ്ഞെടുത്ത 50 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഊര്‍ജ സംരക്ഷണ ക്ലബ് രൂപവത്കരിക്കുകയും അവരെ വൈദ്യുതി ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുകയും ചെയ്യും. വൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍മാരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുക. ഓരോ സ്‌കൂളിലും ശാസ്ത്രവിഷയം കൈകാര്യം ചെയ്യുന്ന അധ്യാപികക്ക് ക്ലബിന്റെ മേല്‍നോട്ട ചുമതല നല്‍കും. ഇവര്‍ക്കും പരിശീലനം നല്‍കും.ഉപഭോക്താക്കളെ ഊര്‍ജസംരക്ഷണം സംബന്ധിച്ച് ബോധവത്കരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് സ്‌കൂളുകളില്‍ പദ്ധതി തുടങ്ങുന്നത്. കുട്ടികള്‍ വഴി മുതിര്‍ന്നവരില്‍ ഊര്‍ജ സംരക്ഷണ സന്ദേശം ഫലപ്രദമായി എത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍.'എന്റെ മരം'  പദ്ധതിയുടെ മാതൃകയില്‍ കുട്ടികള്‍ക്ക് ഡയറികളും പ്രവര്‍ത്തന കലണ്ടറും നല്‍കും.
വരുന്ന ആഗസ്റ്റ് മുതല്‍ 2012 മേയ് വരെയാണ് പദ്ധതി കാലാവധി. ഇക്കാലയളവില്‍ വൈദ്യുതി ഉപഭോഗത്തിലുള്ള കുറവ്  വിലയിരുത്തി വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കും. മികച്ച സ്‌കൂളിന് സംസ്ഥാനതലത്തില്‍ ഒരു ലക്ഷം രൂപയും ജില്ലാതലത്തില്‍ 25,000 രൂപയും സമ്മാനം നല്‍കും. ഓരോ സ്‌കൂളിലെയും മികച്ച മൂന്നു വിദ്യാര്‍ഥികള്‍ക്കും പ്രൈസ് മണി നല്‍കും. പദ്ധതിയുടെ പുരോഗതി എല്ലാ മാസവും ഡിവിഷന്‍, സര്‍ക്കിള്‍, മേഖലാ തലത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തുമെന്നും വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
നല്ല പ്രവര്‍ത്തനം നടത്തിയ കുട്ടികളെ പങ്കെടുപ്പിച്ച് മൂന്നുദിവസത്തെ ക്യാമ്പ് നടത്താനും ഉദ്ദേശ്യമുണ്ട്.

Sunday, July 10, 2011

Paalum Palamum - Sivaji The Great

വികസന വണ്ടി പാലാ, പൂഞ്ഞാര്‍ വഴി വേങ്ങര

യുഡിഎഫ് സര്‍ക്കാരിന്റെ കന്നിബജറ്റിന്റെ അവതരണ ശേഷം സഭാതലം വിട്ടിറങ്ങിയ ഭരണകക്ഷി എംഎല്‍എമാരില്‍ മുറുമുറുപ്പ്. വികസനം പാല, പൂഞ്ഞാര്‍ വഴിയാണെന്ന് ഒരു എംഎല്‍എ. അതല്ല പൂഞ്ഞാറും കഴിഞ്ഞ് വേങ്ങര വരെയെത്തിയെന്ന് രാഹുല്‍ ബ്രിഗേഡിലെ യുവ എംഎല്‍എ. പരാതിയും പരിഭവവുമൊക്കെയായി നേതാക്കളെ തെരഞ്ഞുനടക്കുന്ന ഭരണകക്ഷി എംഎല്‍എമാര്‍ക്ക് മണിക്കൂറിനുശേഷം ധനമന്ത്രിയുടെ ആശ്വാസ വചനമെത്തി. "ചില നല്ല എംഎല്‍എമാര്‍ക്കാണ് പരാതി. സാരമില്ല. കോട്ടയം, പാലാ, പൂഞ്ഞാര്‍ എന്നിങ്ങനെ ബജറ്റില്‍ ആവര്‍ത്തിച്ചുവരുന്നതില്‍ ആര്‍ക്കും മനോവേദന വേണ്ട. അഞ്ചുവര്‍ഷക്കാലം ഈ പേര് ഒന്നു കേള്‍ക്കാന്‍ കൊതിച്ചിരിക്കുകയായിരുന്നു. എന്റെ ബജറ്റില്‍ രണ്ടിടത്ത് പാല എന്ന് വന്നെങ്കില്‍ ക്ഷമിച്ചേക്ക്" എന്നായിരുന്നു പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ധനമന്ത്രിയുടെ പ്രതികരണം.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ അമര്‍ഷത്തില്‍ കഴമ്പുണ്ടെന്ന് ബജറ്റ് പരിശോധനയില്‍ വ്യക്തം. അഞ്ചുകോടിയില്‍ മൊബിലിറ്റി ഹബ് കോട്ടയത്തിനുമാത്രം. അഞ്ചുകോടിയില്‍ ടൂറിസ്റ്റ് പാത മേമ്പൊടി. പക്ഷേ, റിങ് റോഡുകളുടെ കാര്യത്തില്‍ മാറ്റമുണ്ടായി. അഞ്ചില്‍ രണ്ടുവീതം മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പാര്‍ടിയുടെ മണ്ഡലങ്ങള്‍ക്ക്. ആറു ബൈപ്പാസുകളില്‍ മൂന്നെണ്ണം സ്വന്തം ജില്ലയ്ക്കായി ധനമന്ത്രി നീക്കിവച്ചു. മീനച്ചില്‍ നദീതട പദ്ധതിക്ക് 25 കോടി വകയിരുത്തി. 325 കോടിനീക്കിവച്ച 48 റോഡുകളില്‍ ഇരുപതോളം തന്റെ പ്രിയ മണ്ഡലങ്ങള്‍ക്കാണ്. തിരുവിതാംകൂര്‍ ഫോക്ലോര്‍ ഗ്രാമത്തിന്റെ ആസ്ഥാനം കാഞ്ഞിരപ്പള്ളിയിലെ മുങ്ങാനിയാണ്. പാണക്കാട്ട് വിദ്യാഭ്യാസ-ആരോഗ്യ ഹബ് നല്‍കി. മലപ്പുറത്തിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ബോണസ്. ശുദ്ധജല വിതരണ പദ്ധതികള്‍ കോട്ടയത്ത് മാതൃമലയിലും മലപ്പുറത്തെ വേങ്ങരയിലുംമാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിവയും പാലായ്ക്കുണ്ട്. പൂഞ്ഞാറില്‍ കായിക സമുച്ചയവും അനുവദിച്ചിട്ടുണ്ട്. സ്വന്തം പാര്‍ടിക്കാരും ലീഗുകാരും ഒഴികെയുള്ളവര്‍ തന്നെ ആക്ഷേപിച്ചതില്‍ മാണി പരിഭവം പ്രകടിപ്പിച്ചു.

വനം, റവന്യൂ വകുപ്പുകളില്‍ മാണിയുടെ കൈയേറ്റം

വനഭൂമിയും മിച്ചഭൂമിയും കൈയേറിയതിന് നിയമസാധുത നല്‍കുമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനം വിവാദമായി. വനം, റവന്യൂ വകുപ്പുകളുടെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനാണ് മാണിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വനം കൈയേറി കൃഷിചെയ്യുകയോ വീടുവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഭൂമിയെ വനം- പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 2005ല്‍ ഇതേ ഉള്ളടക്കത്തോടെ യുഡിഎഫ് സര്‍ക്കാര്‍ നിയമം പാസാക്കിയെങ്കിലും കേന്ദ്ര വനം- പരിസ്ഥിതിവകുപ്പ് എതിര്‍ത്തു. അന്ന് പാസാക്കിയ നിയമം നടപ്പാക്കുമെന്നാണ് മാണി പ്രഖ്യാപിച്ചിരിക്കുന്നത്. കബളിപ്പിക്കലിന് ഇരയായി മിച്ചഭൂമി വാങ്ങിയവര്‍ക്ക് സ്ഥിരാവകാശം നല്‍കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. 2005 വരെ നടത്തിയ ഇടപാടുകള്‍ക്ക് സാധുത നല്‍കാനായിരുന്നു അന്ന് റവന്യൂമന്ത്രിയായിരുന്ന മാണിയുടെ ശ്രമം. എന്നാല്‍ , 1997 വരെയുള്ള ഇടപാടുകള്‍ക്ക് സാധുത നല്‍കിയാല്‍ മതിയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. പരിധി അഞ്ച് ഏക്കറായി നിജപ്പെടുത്തുകയും ചെയ്തു. പരിധിയില്ലാതെ സ്ഥിരാവകാശം നല്‍കുമെന്നാണ് മാണിയുടെ ബജറ്റ് പ്രസംഗം. റവന്യൂവകുപ്പും മന്ത്രിസഭയും തീരുമാനിക്കേണ്ട വിഷയമാണ് മാണി ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ മിച്ചഭൂമി സംബന്ധിച്ച കേസുകള്‍ അപ്രസക്തമാകും. കശുമാവ് വച്ചുപിടിപ്പിക്കുന്ന തോട്ടങ്ങളെ ഭൂപരിഷ്കരണനിയമത്തിലെ ഉയര്‍ന്ന പരിധിയില്‍നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനം ഭൂപരിഷ്കരണനിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. റവന്യൂവകുപ്പിന്റെ പരിധിയില്‍വരുന്നതാണ് ഇക്കാര്യവും. കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുമ്പോഴാണ് ധനമന്ത്രി വിരുദ്ധനിലപാട് പ്രഖ്യാപിച്ചത്. വനം, റവന്യൂ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനം മന്ത്രിമാരെ ചൊടിപ്പിച്ചു. ധനപരമായ കാര്യങ്ങള്‍ക്കുപകരം സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ മാണി ബജറ്റില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷ അംഗങ്ങള്‍ പറയുന്നു. ഭൂസംരക്ഷണനിയമം അട്ടിമറിക്കാനും വനം കൈയേറ്റ മാഫിയക്ക് ഒത്താശചെയ്യാനുമാണ് മാണിയുടെ ശ്രമമെന്ന് മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

നിരാശ; പ്രതിഷേധം

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ അവഗണനയ്ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ബജറ്റിനെ അനുകൂലിക്കില്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഇവര്‍ കത്ത് നല്‍കി. ടി എന്‍ പ്രതാപന്‍ , ബന്നി ബഹനാന്‍ , ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണം കഴിഞ്ഞയുടന്‍ മാണിയുടെ അടുത്തെത്തി പ്രതിഷേധം അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലെ പദ്ധതികളില്‍ ഒട്ടുമിക്കതും പുതുക്കിയ ബജറ്റ് അവഗണിച്ചു. ഒരു രൂപ അരി വിതരണത്തിന് മതിയായ തുക വകയിരുത്തിയിട്ടില്ല. നവജാത ശിശുക്കള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ നിക്ഷേപ പദ്ധതിയെക്കുറിച്ച് പരാമര്‍ശമില്ല. പരമ്പരാഗതമേഖലയ്ക്ക് കാര്യമായ നിര്‍ദേശമില്ല. പുതിയ പദ്ധതികള്‍ , റോഡ് വികസനം എന്നിവയുടെ കാര്യത്തില്‍ ഭൂരിപക്ഷം ജില്ലകള്‍ക്കും പ്രാതിനിധ്യമില്ല. ധനമന്ത്രിയുടെ മണ്ഡലമായ പാല ഉള്‍പ്പെടെ ഏതാനും മണ്ഡലങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍തൂക്കം. കൃഷി, അടിസ്ഥാനസൗകര്യ വികസനം, പൊതുമേഖലാ വ്യവസായം എന്നിവയ്ക്കും പുതിയ പദ്ധതികളില്ല. തീരദേശമണ്ഡലങ്ങളെ പാടെ അവഗണിച്ചു. ഭൂപരിഷ്കരണം അട്ടിമറിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ ബജറ്റിലുണ്ട്.

വന്‍കിട തോട്ടങ്ങളുടെ ഭൂമിയില്‍ അഞ്ചുശതമാനം ടൂറിസത്തിനായി ഉപയോഗിക്കാമെന്ന നിര്‍ദേശം ഇതിന്റെ ഭാഗമാണ്. പുതുക്കിയ ബജറ്റിനൊപ്പം ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറപ്പെടുവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒഴിവാക്കി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഏതാനും മണ്ഡലങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി. തീരദേശ ജില്ലകള്‍ക്കൊപ്പം മലബാറിനെയും അവഗണിച്ചു. അങ്കണവാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും ആശ്വാസപദ്ധതികള്‍ ഒന്നുമില്ല. തൊഴിലുറപ്പു പദ്ധതിക്കും പണമില്ല. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഭരണപക്ഷത്ത് പ്രതിഷേധമുയര്‍ന്നു. ഇരിപ്പിടം വിട്ട ചിലര്‍ ഓടിനടന്ന് രോഷം പ്രകടിപ്പിച്ചപ്പോള്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന് ശാസിക്കേണ്ടിവന്നു. മാണിയുടെ പ്രസംഗത്തിനിടെ അസ്വസ്ഥരായ ഭരണപക്ഷ അംഗങ്ങളില്‍ ചിലര്‍ സഭ വിട്ടുപോകാനും മടിച്ചില്ല.

തലസ്ഥാന നഗര വികസനത്തിന് വെറും 30 കോടി രൂപയാണ് വകയിരുത്തിയത്. സ്മാര്‍ട്ട്സിറ്റിക്ക് 10 കോടിയും കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടിയും നീക്കിവച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്ക് ഒരു കോടിരൂപ മാത്രമാണുള്ളത്. നിലവിലെ ക്ഷേമപദ്ധതികള്‍ തുടരുമെന്നല്ലാതെ പുതിയ പദ്ധതികളില്ല. നിലവിലുള്ള ക്ഷേമപെന്‍ഷനുകള്‍ക്ക് നാമമാത്ര വര്‍ധനപോലുമില്ല. കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. എന്നാല്‍ , ഇവയ്ക്കെല്ലാംകൂടി അഞ്ചുകോടി രൂപയാണ് വകയിരുത്തല്‍ . കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പുതുക്കിയ ബജറ്റ് ആവര്‍ത്തിച്ചു. ഇതിന് 25 കോടിയാണ് നീക്കിവച്ചത്. കാര്‍ഷിക വായ്പാ തിരിച്ചടവിന് പലിശ സബ്സിഡി നല്‍കാന്‍ 10 കോടി വകയിരുത്തി. വ്യവസായമേഖലയിലും കാര്യമായ പ്രഖ്യാപനങ്ങളില്ല. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകത്തക്ക വിധം വ്യവസായ സംരംഭകര്‍ക്ക് പരിശീലന പരിപാടി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

നെടുമ്പാശ്ശേരിയില്‍നിന്ന് ശബരിമലയ്ക്ക് പ്രത്യേക റോഡ്, കാസര്‍കോട്-പാറശാല മലയോര ഹൈവേ, കോട്ടയം-ചേര്‍ത്തല ഹൈവേ എന്നിവയാണ് അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രധാന പ്രഖ്യാപനം. മലയാളം സര്‍വകലാശാലയ്ക്ക് ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വിദേശ ഭാഷാപഠനത്തിന് മറ്റൊരു സര്‍വകലാശാലയും നിര്‍ദേശിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാര്‍ , നാലായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീട് എന്നിവയ്ക്ക് ആഡംബര നികുതി ചുമത്തി. പുകയില ഉല്‍പ്പന്നങ്ങള്‍ , വിദേശമദ്യം എന്നിവയുടെ നികുതി കൂട്ടി. കുടുംബസംബന്ധമായ പ്രമാണ രജിസ്ട്രേഷനുകള്‍ക്ക് ഇനി 1000 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി മതി. 39,427.51 കോടി രൂപ റവന്യൂവരുമാനവും 44,961.42 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. മുന്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഇത് യഥാക്രമം 38,546.89 കോടി, 44,566.33 കോടി എന്നിങ്ങനെയായിരുന്നു. പുതുക്കിയ ബജറ്റില്‍ 615.75 കോടി രൂപ അധിക വരുമാനം ലക്ഷ്യമിടുന്നു. ഇതില്‍ 135 കോടിയും വിദേശ മദ്യനികുതി വര്‍ധനവഴിയാണ്. 982.73 രൂപയാണ് പുതിയ പദ്ധതികള്‍ വഴിയുള്ള അധിക ചെലവ്. ഇതില്‍ 250 കോടിയും ഹൗസിങ് ബോര്‍ഡിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിനാണ്. പുതുക്കിയ ബജറ്റിലെ ധനകമ്മി 10,506.99 കോടിയാണ്. 2011-12ലെ ആദ്യ ബജറ്റില്‍ ഇത് 10,640.95 കോടിയായിരുന്നു. ധനകമ്മിയില്‍ 133.96 കോടി രൂപ കുറയുമെന്നാണ് കാണിച്ചിട്ടുള്ളത്. പുതുക്കിയ ബജറ്റില്‍ 5533.91 കോടി രൂപയുടെ റവന്യൂകമ്മിയും കണക്കാക്കുന്നു.

പുരോഗതിക്ക് തിരിച്ചടിയാകും: ഐസക്

കെ എം മാണിയുടെ ബജറ്റ് കേരള വികസനത്തിന് തിരിച്ചടിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത ആഘാതവുമാകുമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. വികസനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നാണ് മാണി പ്രസംഗത്തില്‍ പറഞ്ഞതെങ്കിലും എല്ലാ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തടയിടുന്ന നയമാണ് ബജറ്റില്‍ ഉടനീളമുള്ളതെന്നും ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട നല്ല കാര്യങ്ങളെ അംഗീകരിക്കാതെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തില്‍ യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ചും വക്രീകരിച്ചുമാണ് മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്. മാണി വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ദിവസംതന്നെ പറഞ്ഞത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി മോശമെന്നും ധവളപത്രമിറക്കുമെന്നാണ്. മുഖ്യമന്ത്രിയുടെ നൂറിന കര്‍മപരിപാടിയിലും ധവളപത്രം പുറത്തിറക്കുമെന്ന് പറഞ്ഞു. ആ ധവളപത്രം എവിടെയെന്ന് അദ്ദേഹം ചോദിച്ചു.

തീരദേശമേഖലയെ അവഗണിച്ചു. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. അനാഥാലയങ്ങളെയും മാനസികവൈകല്യം സംഭവിച്ചവരെയും സഹായിക്കുന്നതിനുള്ള പദ്ധതികളും അട്ടിമറിച്ചു. നവജാതശിശുക്കള്‍ക്കുള്ള 10,000 രൂപയുടെ കരുതല്‍ നിക്ഷേപ പദ്ധതി, അസംഘടിതമേഖലയിലെ സ്ത്രീതൊഴിലാളികള്‍ക്ക് വേതനത്തോടെയുള്ള പ്രസവാവധി, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം, തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള ഫണ്ട് എന്നിവയെക്കുറിച്ച് ബജറ്റ് മിണ്ടുന്നില്ല. നഗര തൊഴിലുപ്പ് പദ്ധതിയെക്കുറിച്ചും ഒന്നുമില്ല. റോഡ്, പാലം നിര്‍മാണത്തിന് 5,000 കോടി രൂപയുടെ പദ്ധതി എല്‍ഡിഎഫ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് 1,000 കോടി രൂപ വകയിരുത്തി. ഈ തുകയുടെ ബലത്തില്‍ 5,000 കോടി രൂപ വായ്പ എടുക്കാനാകും. വായ്പ തിരിച്ചടയ്ക്കാനുള്ള പദ്ധതികളും വിഭാവനം ചെയ്തിരുന്നു. ഇതുംമാണി അട്ടിമറിച്ചു.

35 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്ക് 25 കിലോ വീതം അരി നല്‍കണമെങ്കില്‍ ചുരുങ്ങിയത് 500 കോടി രൂപ വേണം. കൂടാതെ, രണ്ടുരൂപ നിരക്കില്‍ എപിഎല്‍ കാര്‍ഡിനും അരി നല്‍കണം. എന്നാല്‍ , സിവില്‍ സപ്ലൈസ് കോര്‍പറേഷന് ആകെ നീക്കിവച്ചത് 200 കോടി മാത്രമാണ്. പ്രധാന പല പദ്ധതികളും അവഗണിക്കപ്പെട്ടപ്പോള്‍ കോട്ടയം, മലപ്പുറം ഒഴിച്ചുള്ള ജില്ലകളെല്ലാം പുറത്തായി. ബജറ്റ് അവതരണവേളയില്‍ തന്നെ ഭരണകക്ഷി അംഗങ്ങള്‍ക്ക് ബഹളംവയ്ക്കേണ്ടി വന്നു. അവര്‍ ഇറങ്ങിപ്പോയി. സ്വന്തം മുന്നണിയെപ്പോലും തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ബജറ്റാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 2,000 കോടി രൂപ ട്രഷറിയില്‍ മിച്ചമാണെന്ന് ധനമന്ത്രി ബജറ്റില്‍ സമ്മതിക്കുന്നു. കൊടുത്തുതീര്‍ക്കണമെന്ന് പറയുന്നതിനുള്ള പണവുമുണ്ട്. പിന്നെ എവിടെയാണ് പ്രതിസന്ധിയെന്ന് ഐസക് ചോദിച്ചു. മാണിയുടെ വേവലാതി മുഴുവന്‍ കടബാധ്യതകളെക്കുറിച്ചാണ്. യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷം ശരാശരി വരുമാനത്തിന്റെ 35.12 ശതമാനമായിരുന്നു കടമെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 31 ശതമാനമായി കുറച്ചു. ഇത് കണക്കാക്കാതെ കടബാധ്യത കൂടി എന്ന് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഐസക് പറഞ്ഞു.

വ്യവസായ വാണിജ്യ മേഖലയില്‍ കരിനിഴല്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വ്യവസായ വാണിജ്യ മേഖലയിലും കരിനിഴല്‍പരത്തി. ബജറ്റ് കൊച്ചിയെ നിരാശപ്പെടുത്തി എന്ന വാദത്തോട് ഒട്ടുമിക്ക സംഘടനകളും യോജിക്കുന്നു. എന്നാല്‍ , ചില നിര്‍ദേശങ്ങള്‍ ഇവര്‍ സ്വാഗതംചെയ്തു. സംസ്ഥാന ഖജനാവിന്റെ വരുമാനത്തില്‍ 40 ശതമാനവും സംഭാവനനല്‍കുന്ന കൊച്ചിയുടെ പ്രതീക്ഷകള്‍ക്ക് ബജറ്റ് മങ്ങലേല്‍പ്പിച്ചതായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് പി പ്രതാപചന്ദ്രന്‍ പ്രതികരിച്ചു. മെട്രോ റെയില്‍ , സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, സ്മാര്‍ട്ട്സിറ്റി എന്നിവയ്ക്ക് അനുവദിച്ചിട്ടുള്ള തുക പരിമിതിയായി. കൊച്ചിയിലെ പൈതൃക ടൂറിസ വികസനത്തിന് പദ്ധതിയില്ലാത്തതും കുടിവെള്ള പൈപ്പ് മാറ്റിവയ്ക്കാന്‍ തുക അനുവദിക്കാഞ്ഞതും ഖേദകരമായി. അതേസമയം, കയറ്റുമതിക്കാര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ , ഇ-ടെന്‍ഡറിങ് എന്നിവ സ്വാഗതാര്‍ഹമാണ്. 2.5 ശതമാനത്തോളം കടബാധ്യതയും ആളോഹരി 890 രൂപയുടെ കമ്മിയും നിലനില്‍ക്കുന്നത് ബജറ്റ് പ്രഖ്യാപനത്തിന്റെ പ്രായോഗികത ചോദ്യംചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരമേഖലയെ വിശ്വാസത്തിലെടുക്കാത്ത ബജറ്റാണിതെന്ന് കേര1ള മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റ് കെ വെങ്കടേഷ് പൈ, ജനറല്‍ സെക്രട്ടറി കെ എ ഷാജി എന്നിവര്‍ പറഞ്ഞു. നിലവില്‍ ഓണ്‍ലൈന്‍വഴി നല്‍കുന്ന റിട്ടേണുകളുടെ സ്ക്രൂട്ട്നിക്ക് നിര്‍ണയാധികാരിയുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും മറ്റുമുള്ള തീരുമാനം വാറ്റ് നിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും ഇവര്‍ പറഞ്ഞു. ഇ-ഫയലിങ്, ഇ-പെയ്മെന്റ് സംവിധാനത്തിലൂടെ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ പുതിയ നിര്‍ദേശം വീണ്ടും ഉദ്യോഗസ്ഥരുടെ അഴിമതിക്ക് വഴിയൊരുക്കും. ടാക്സ് മോണിറ്ററിങ് സെല്‍ , വിലനിരീക്ഷണസമിതി എന്നിവയുടെ ഘടനയും പ്രവര്‍ത്തനവും വ്യക്തമാക്കാത്തതും ബുദ്ധിമുട്ടാകും. അതേസമയം, പൊതു-സ്വകാര്യ-പഞ്ചായത്ത് പങ്കാളിത്തത്തില്‍ സ്വകാര്യസംരംഭങ്ങള്‍ തുടങ്ങുമെന്ന നിര്‍ദേശവും ചെറു സംരംഭങ്ങളിലൂടെ 500 കോടി മുതല്‍മുടക്കില്‍ തൊഴിലവസരമൊരുക്കുമെന്ന നിര്‍ദേശവും ഇവര്‍ സ്വാഗതംചെയ്തു.

അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നല്‍നല്‍കി വിവിധ പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടുള്ള ബജറ്റ് നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് കേരള ചേംബര്‍ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി, സെക്രട്ടറി സേവിയോ മാത്യു എന്നിവര്‍ വ്യക്തമാക്കി. എമര്‍ജിങ് കേരള നയം കൂടുതല്‍ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുമെന്നും ഇവര്‍ പറഞ്ഞു.

12 ജില്ലകളെ മറന്ന ബജറ്റ്

കേരളത്തിലെ 12 ജില്ലകളെയും മറന്ന ബജറ്റാണ് യുഡിഎഫിനുവേണ്ടി ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ വി സുരേന്ദ്രന്‍പിള്ളയും സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യനും പറഞ്ഞു. കേരളത്തിന്റെ സന്തുലിതാവസ്ഥ കണക്കാക്കാത്തതാണ് ബജറ്റെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ് പ്രതികരിച്ചു. സാമ്പത്തികമായി സര്‍ക്കാരില്‍നിന്നും സഹായം അര്‍ഹിക്കുന്ന പാവപ്പെട്ട രോഗികള്‍ , പരമ്പരാഗത വ്യവസായത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ , തൊഴില്‍ രഹിതര്‍ എന്നിവരെ പാടെ വിസ്മരിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനം കടക്കെണിയിലാണെന്ന് വരുത്തിത്തീര്‍ത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികള്‍ നടപ്പാക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ബജറ്റിലൂടെ കേരള ജനതയെ അവഹേളിക്കുകയായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള പറഞ്ഞു.

deshabhimani 09.07.11

Saturday, July 9, 2011

ഇടതു ബജറ്റ്‌ പൊളിച്ചടുക്കി

ഫെബ്രുവരിയില്‍ ഡോ: തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റില്‍ നിന്നുള്ള വലിയൊരു വ്യതിയാനമാണു ബജറ്റിന്റെ പ്രത്യേകത. ബജറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന്‌ മാണി പലപ്പോഴും പറഞ്ഞിരുന്നെങ്കിലും അതിന്‌ കടകവിരുദ്ധമാണ്‌ ബജറ്റ്‌. ഐസക്കിന്റെ സ്വപ്‌ന പദ്ധതികളും അതുപോലെ തന്നെ അവസാന ബജറ്റില്‍ ഇടതുമുന്നണി വിഭാവനം ചെയ്‌ത പല ക്ഷേമ പദ്ധതികളും അപ്രത്യക്ഷമായി.

ഇതില്‍ ഏറ്റവും പ്രധാനം 40,000 കോടി രൂപയുടെ റോഡ്‌ വികസനമാണ്‌. ഇതിനുപകരം 1000 കിലോ മീറ്റര്‍ റോഡ്‌ വികസനത്തിനുള്ള മറ്റൊരു പദ്ധതിയാണ്‌ മാണി വിഭാവനം ചെയ്യുന്നത്‌. കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റേയും പേരില്‍ 10,000 രൂപ എന്‍ഡോവ്‌മെന്റ്‌ ആയി നിക്ഷേപിക്കുമെന്ന ഇടതുമുന്നണിയുടെ വാഗ്‌ദാനവും യു.ഡി.എഫ്‌. അവഗണിച്ചു. പത്തു രൂപ വീതം വൈദ്യുതി മീറ്ററുകള്‍ക്ക്‌ വാടക നല്‍കിയിരുന്നത്‌ ഒഴിവാക്കുമെന്ന്‌ ഐസക്ക്‌ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ മാണി ഇതു പരാമര്‍ശിച്ചിട്ടില്ല. അതുപോലെ ഇടതുസര്‍ക്കാര്‍ ആശ, അംഗന്‍വാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്‌മാര്‍ എന്നിവര്‍ക്കു വര്‍ധിപ്പിച്ച ഓണറേറിയത്തെക്കുറിച്ചും മാണി മൗനം പാലിക്കുന്നു.

അസംഘടിതമേഖലയിലെ സ്‌ത്രീകള്‍ക്ക്‌ ഒരു മാസത്തെ ശമ്പളത്തോടെ പ്രസവാവധി നല്‍കുമെന്ന പ്രഖ്യാപനവും പുതിയ ബജറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

ശയ്യാവലംബിയായ രോഗികളുടെയും മാനസിക രോഗികളുടെയും ശുശ്രൂഷകര്‍ക്ക്‌ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച 300 രൂപയുടെ ധനസഹായവും വിസ്‌മരിച്ചു. കഴിഞ്ഞ ബജറ്റിലുണ്ടായിരുന്ന ശ്രവണ വൈകല്യമുള്ള കുട്ടികളുടെ കോക്ലിയര്‍ ശസ്‌ത്രക്രിയ്‌ക്കു രണ്ടു ലക്ഷം രൂപയുടെ സഹായം ഒഴിവാക്കപ്പെട്ടു.

അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ സ്‌കോളര്‍ഷിപ്പിനുള്ള പദ്ധതി, അണ്‍ എയ്‌ഡഡ്‌ സ്‌കൂള്‍, ട്യൂട്ടോറിയല്‍ എന്നിവയിലേയും സ്വകാര്യ ആശുപത്രി, ആശുപത്രി വികസന സമിതി എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്ഷേമനിധി സര്‍ക്കസ്‌ കലാകാരന്‍മാരുടെ പെന്‍ഷന്‍ 750 ആയി ഉയര്‍ത്തിയത്‌ തുടങ്ങിയ ക്ഷേമ പദ്ധതികളെല്ലാം പുതിയ ബജറ്റില്‍ ഒഴിവാക്കപ്പെട്ടു.

മത്സ്യമേഖലയിലും കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം അവഗണിച്ചു. മത്സ്യതൊഴിലാളികള്‍ക്ക്‌ എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുന്ന മാതൃകാ മത്സ്യഗ്രാമപദ്ധതി ഉദാഹരണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി അംഗത്വവും ഇന്‍ഷുറന്‍സ്‌ പരിരക്ഷയും.

ബി.പി.എല്‍ കുടുംബങ്ങളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി തുക 3000 രൂപയായി കഴിഞ്ഞ ബജറ്റില്‍ ഉയര്‍ത്തിയിരുന്നെങ്കിലും ഈ ബജറ്റില്‍ അതേക്കുറിച്ച്‌ മന്ത്രി മൗനം പാലിക്കുകയാണ്‌.