Saturday, October 30, 2010

US sees 95,000 jobs lost in September


The US economy lost another 95,000 jobs in September, as public sector cuts outpaced hiring by the private sector. According to the Labor Department figures, the fall was almost double August's 54,000 job loss number.
The jobless rate held at 9.6%, but still marks the 14th straight month it has been above 9.5%.
The jobs news sent stocks slightly higher after raising expectations the US Federal Reserve will take further action to pump money into the economy.
The main Dow Jones index closed above 11,000 for the first time in five months, rising 58 points to 11,006.48.
Part-timers
A total of 159,000 government lay-offs were made in September, with the private sector adding 64,000 positions, the weakest gain since June.
Of the public sector job cuts, about 76,000 were in local government, with a large number of lay-offs among teachers, analysts said.
The so-called "under-employment rate" - those who have given up looking for work or are part-timers seeking full-time posts - rose to 17.1% in September from 16.7% in August.
Sectors showing jobs growth included healthcare, retailing, and leisure and hospitality.
In the private sector, the manufacturing and construction industries cut the most jobs.
Meanwhile, revisions to data for July and August showed 15,000 more jobs were lost in those months than previously reported.
The jobless data is the Labor Department's final report before November's elections to Congress, when the Democrats will come under intense pressure about the state of the economy.


Friday, October 29, 2010

Politics of power allocation from Central Generating Stations

Planning Commission amenable to even higher share for home states
The state-run, NTPC, seems to have found a great ally in the Planning Commission (PC), which has asked the Ministry of Power (MoP) to be flexible when it comes to allocating the home-state share of power to states that host central generating stations (CGS).
  • Against the MoP's proposal of allowing a maximum of 50% of power to be allocated from new stations to their respective home states, the PC has asked the ministry to be open to the allocation of up to 75% of power, if needed, to facilitate development activities.
  • Further, the PC has also asked the ministry to allow the sale of 10% of power via open access, in line with the stipulations of the Electricity Act, 2003.
  • The power ministry has, however, taken the view that if such a large quantum of power is allotted to the home state, not much would be left for the neighboring states, detrimental to the overall infratsructure development of the country.Further, decisions regarding open access may only be taken once the second Task Force on operationalization submits its report.
New policy likely to benefit only resource-rich states, says Department of Economic Affairs
The Department of Economic Affairs (DEA) has strongly objected to the power ministry's move to enhance the share of power from the central generating stations (CGS) to their respective home states, from the existing 10%, to 50%, asserting that this will only accentuate inter-regional social and economic disparities in the country and create a biased model of development.
  • The DEA is of the view that the proposed dispensation will create a situation where the states that are affluent with raw materials, like coal and natural gas, will benefit disproportionately from capacity addition in the power sector.
  • This will result in the availability of adequate power for consumption within those states, while leaving others to face power shortages.
  • Moreover, any surplus power will be sold to the grid at an exorbitantly high prices, thereby increasing the price of electricity for deficit states, claims the DEA.
May also impact merchant power capacity, fears DEA
The Department of Economic Affairs (DEA) has also criticized the MoP`s proposal of higher power allocation to the home states on the ground that this would severely impact the installation of merchant power capacity.
  • The DEA has asserted that allowing such enhanced shares to states via long term power purchase agreements will create allegedly unhealthy competition between the public and private sector power generating companies, with the latter likely to offer even higher shares of power to the concerned states, in a bid to obtain an edge over their government counterparts.
  • This will not only reduce the quantum of power available for merchant sale, but also eat-up the demand for short-term power in the open market, asserts the DEA.
DEA comes up with its own formula
Not entirely convinced with the power ministry's methodology proposed for allocation of power from new central generating stations (CGS), the Department of Economic Affairs (DEA) has come up with a its own formula, which it claims will promote open access, as well as incentivize state governments to assist in setting up of such power stations within their territories. The DEA has called for moderate enhancement to the home state's share, while providing for additional allocation of power to the home state and other states of the region on the basis of a performance index, depicting the progress made by the states in operationalizing open access.
  • This formula calls for distribution of power in the following order:
  • Government of India (GoI)
    • Fixed:10%; variable: 5%.
  • Home state
    • Fixed: 30%; variable: 5%.
  • States in the region (including home state)
    • Fixed: 40%; variable: 10%.
  • The following stipulations would apply for arriving at the variable share of power:
    • The variable component would be made available depending on progress achieved in operationalizing open access, for which an index could be developed by the MoP.
    • The quantum of power reserved under the variable component with the GoI would be used to promote open access in other states of the country, besides the home state and the states in the region.
    • The unallocated component of the power available under the variable component with the home state and other states in the region, would be available to the GoI for being allocated under the variable component available with them.
    • The unallocated power, available with the GoI under the variable component, which has not been able to be utilized for operationalizing and promoting open access, may be sold through the power exchanges and the proceeds thereof shared amongst the GoI, home state and the states in the region as per a pre-defined formula.

Thursday, October 28, 2010

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാതിലില്‍ മുട്ടി ലോട്ടറി മാഫിയ


സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്ന ലോട്ടറി  ഓര്‍ഡിനന്‍സ് ആധാരമാക്കി  മുന്‍കൂര്‍ നികുതി ഒടുക്കുന്നതിനുള്ള രേഖക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാതിലില്‍ മുട്ടി ലോട്ടറി മാഫിയ. കഴിഞ്ഞ മൂന്ന് നാല് ദിവസമായി അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ ഏജന്റുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കേറിയിറങ്ങുകയാണെന്നാണ് വിവരം. അന്യസംസ്ഥാന ലോട്ടറി വിതരണക്കാര്‍ക്കെതിരെ കേരളം നിരവധി പരാതികള്‍ നല്‍കിയതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സാക്ഷ്യപത്രം ലോട്ടറി ഏജന്‍സികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് കടുത്ത സമ്മര്‍ദമാണ് ലോട്ടറി മാഫിയ കേന്ദ്രത്തില്‍ ചുമത്തുന്നത്. ദിവസങ്ങള്‍ക്കകം അനുകൂല സാക്ഷ്യപത്രം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണത്രെ സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും.

എന്നാല്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ അംഗീകരിക്കില്ലെന്നും മോണിക്കയെന്ന ഏജന്‍സിയെ യാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നുമാണ് കേരളസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അനുകൂല കോടതിവിധി നേടിയ ആശ്വാസത്തില്‍ കരുക്കള്‍ നീക്കുകയാണ് മേഘ. സംസ്ഥാനത്ത് നിലവില്‍ വന്ന ലോട്ടറി ഓര്‍ഡിനന്‍സിനെ അടിസ്ഥാനമാക്കി മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കൂവെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് മേഘ അയച്ച നാല് കോടിയുടെ ഡി.ഡി തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാംവകുപ്പ് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ലെന്ന കാരണത്തിനാണ് നികുതി സ്വീകരിക്കാത്തത്. ഈ സാക്ഷ്യപത്രം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അന്യസംസ്ഥാന ലോട്ടറി വിതരണക്കാര്‍.

ഓര്‍ഡിനന്‍സ്‌പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സാക്ഷ്യപത്രവും ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന്റെ ധനവകുപ്പ് സെക്രട്ടറി, അല്ലെങ്കില്‍ ലോട്ടറി ഡയറക്ടര്‍ എന്നിവരുടെ സാക്ഷ്യപത്രവും ഹാജരാക്കണം. പുറമെ നറുക്കെടുപ്പ് രീതി, അച്ചടിച്ച പ്രസ്, സമ്മാനഘടന തുടങ്ങിയവയുള്ള സമ്മതപത്രവും ഹാജരാക്കണം. ഇത് സംബന്ധിച്ച വിശദാംശങ്ങളൊന്നും മുന്‍കൂര്‍ നികുതി അടയ്ക്കുന്നതിന് മേഘ ഹാജരാക്കിയിട്ടില്ല. ഭൂട്ടാന്‍ ലോട്ടറി വിതരണക്കാരെന്ന് അവകാശപ്പെടുന്ന മേഘ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുള്ളത് ഭൂട്ടാന്‍ സര്‍ക്കാറാണെന്ന് തെളിയിക്കുന്ന അവിടത്തെ ധനകാര്യ സെക്രട്ടറിയുടെയോ ലോട്ടറി ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ലെന്നാണ് വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ജോയന്റ് കണ്‍ട്രോളര്‍ പദവിയിലെ ഉദ്യോഗസ്ഥനാണ് സാക്ഷ്യപത്രത്തില്‍ ഒപ്പിട്ടതത്രെ. ഇതംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ ഭൂട്ടാന്‍ ലോട്ടറികള്‍ കടത്തിയതിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഹൈകോടതി തടഞ്ഞത് സര്‍ക്കാറിന് തിരിച്ചടിയായി.

വാണിജ്യ നികുതി വകുപ്പ് പിടിച്ചെടുത്ത ലോട്ടറികള്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും മേഘക്ക് ആശ്വാസം നല്‍കുന്നതാണ്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുമെന്നാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ വേണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ട അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ്എ.ഡി.ജി.പി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം വിപുലീകരിക്കുന്നത്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിലെ തീപിടിത്തം ഉള്‍പ്പെടെ സംഘം പരിശോധിക്കുമെന്നാണറിയുന്നത്.

ചെറുകിട വ്യാപാരമേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം


ന്യൂഡല്‍ഹി: ചെറുകിട വില്‍പനമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വ്യവസായ വാണിജ്യമന്ത്രാലയത്തിനും ആസൂത്രണകമീഷനും പുറമെ കൃഷി മന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ വാള്‍മാര്‍ട് ഉടമ മൈക്കിള്‍ ടി ഡ്യൂക്കും മള്‍ടി ബ്രാന്റിലും വിദേശനിക്ഷേപം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഏകബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായാണ് വാള്‍മാര്‍ട് എന്ന അമേരിക്കന്‍ ബഹുരാഷ്ട്രകുത്തക ഉടമ ഡല്‍ഹിയിലെത്തിയത്. വിവിധ മന്ത്രാലയങ്ങള്‍ കയറിയിറങ്ങി ചെറുകിട വില്‍പ്പനമേഖല പൂര്‍ണമായും വിദേശനിക്ഷേപം അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണിയാള്‍. വ്യവസായ-വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായും ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്ക് സിങ് അഹ്ലുവാലിയയുമായി ഡ്യൂക്ക് ചര്‍ച്ച നടത്തി. വിദേശനിക്ഷേപ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡ്യൂക്ക് പറഞ്ഞു. ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതുതന്നെ ശുഭസൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മള്‍ട്ടിബ്രാന്റ് അനുവദിക്കുന്നതിന് വാള്‍മാര്‍ടും ജര്‍മന്‍കമ്പനിയായ മെട്രോയും യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

15
രാഷ്ട്രങ്ങളിലായി 8500 സൂപ്പര്‍മാര്‍ക്കറ്റുള്ള സ്ഥാപനമാണ് 400 ശതകോടി ഡോളറിന്റെ ആസ്തിയുള്ള വാള്‍മാര്‍ട്. ആസൂത്രണകമീഷനും കൃഷിമന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് ശക്തമായി വാദിക്കുന്നതാണ് ഈ കമ്പനികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കിയത്. നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തേ വിദേശനിക്ഷേപം അനുവദിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും എതിര്‍പ്പ് കാരണം അതിന് കഴിഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് കച്ചവടക്കാരുടെ ജീവിതം തകരാന്‍ ഈ നടപടി കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുരളീമനോഹര്‍ ജോഷി അധ്യക്ഷനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 271010

Tuesday, October 26, 2010

TNEB will be unbundled into three Companies on 2010 November 1


After dozens of extensions in the past three years, the half century old Tamil Nadu Electricity Board (TNEB) will formally be split into three companies on November 1. On this day, the transfer of assets and personnel of the TNEB to TNEB Limited, Tamil Nadu Transmission Corporation (TANTRANSCO) and Tamil Nadu Generation and Distribution Corporation (TANGEDCO) will take place.

Consumers will in no way be affected by the trifurcation. "Everything will be the same for the consumer except that the bills will now be issued by TANGEDCO. On the whole, the efficiency of transmission, distribution and generation will improve as each new department will be allocated their own funds," said TNEB chairman C P Singh.

However, the government has given the TNEB three years' time for transfer of employees transfer and one year time for the financial transfer. As per the provisional balance sheet as on March 31, 2009 prepared by the TNEB, the net loss for the board was Rs 3,000 crore. This will be transferred to the three companies.

"We have been given one year's time to prepare the balance sheet for the remaining months till date. There are around 83,000 employees with the board and a majority will go to TANGEDCO and nearly 12,000 will be sent to TANTRANSCO on deputation till the final transfer takes place," said a TNEB official.

The state government had decided to unbundle the TNEB into three entities in October 2008 as per the Electricity Act 2003. TANTRANSCO was registered in June 2009 and inaugurated by chief minister M Karunanidhi in December 2009. The other two companies were registered soon after the registration of TANTRANSCO.


Indonesian tsunami kills 108, hundreds missing


JAKARTA | Tue Oct 26, 2010 10:15am EDT
(Reuters) - A tsunami that pounded remote islands in western Indonesia following an earthquake off the coast of Sumatra killed more than 100 people, officials said on Tuesday, and hundreds more were missing.
The 7.5 magnitude quake hit 78 km west of South Pagai, one of the Mentawai islands, late on Monday. Local legislator Hendri Dori Satoko told Metro TV the latest toll was 108 dead and 502 missing.
Most buildings in the coastal village of Betu Monga were destroyed, said Hardimansyah, an official with the regional branch of the Department of Fisheries.
"Of the 200 people living in that village, only 40 have been found. 160 are still missing, mostly women and children," he told Reuters by phone. "We have people reporting to the security post here that they could not hold on to their children, that they were swept away. A lot of people are crying."
Hardimansyah, who has only one name, said 80 percent of the houses in the area were damaged and food supplies were low.
A tourist boat carrying between eight and 10 Australians has been out of radio contact since the quake, Australia's Department of Foreign Affairs and Trade said in a statement.
The Macaronis surfing resort on North Pagai island was also hit. In an official press release, World Surfaris said Macaronis had "experienced a level of devastation that has rendered the resort inoperable."
SURF RESORT DEVASTATED
Reports via Facebook from a surfer at the resort suggested that all villas had been "wiped out" by the tsunami.
A report posted on the Surfaid website by one of the aid organization's staff members described a three-meter-high tsunami crashing through the resort and boats knocking together, then bursting into flames.
Guests and crew from one boat were washed into the jungle and took more than an hour to find their way back to the beach, the staff member, Tom Plummer, said.
"There was a lot of debris floating in the water, including bar stools and other pieces of furniture from Macaronis Resort," he said.
Satoko, head of the regional government in the affected area, told Metro TV that some of the missing may have taken refuge on higher ground.
Local police on the Mentawai islands were searching for missing people and setting up emergency posts, said Ronald, a police officer at Sikakap district police station.
"We are predicting that people will need food supplies and shelter. The rain is coming down very hard, the wind is very strong," he said.

ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ഓഹരി ഈ വര്‍ഷം വില്‍ക്കും


കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടി ഓഹരി വിറ്റഴിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക വഴി ഈ വര്‍ഷം 40,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയയായ കോള്‍ ഇന്ത്യയുടെ ഐപിഒ (പ്രഥമ ഓഹരി വില്‍പന) വിജയകരമായി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജനവരിയോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ 10 ശതമാനം ഓഹരി വിറ്റഴിക്കും. നവംബറില്‍ പവര്‍ ഗ്രിഡിന്റെയും മാന്‍ഗനീസ് ഓര്‍ ഇന്ത്യയുടെയും പബ്ലിക് ഇഷ്യു ഉണ്ടാവും. തുടര്‍ന്ന് ഡിസംബര്‍ ആദ്യ വാരം ഷിപ്പിങ് കോര്‍പ്പറേഷന്റെ ഇഷ്യു നടക്കും. ഡിസംബറില്‍ തന്നെ ഹിന്ദുസ്ഥാന്‍ കോപ്പറിന്റേയും ഓഹരി വില്‍പനയുണ്ടാവും.
ജനവരിയില്‍ നടക്കുന്ന ഇന്ത്യന്‍ ഓയിലിന്റെ ഓഹരി വില്‍പനയില്‍ സര്‍ക്കാരിന്റെ 10 ശതമാനം ഓഹരിക്ക് പുറമെ 10 ശതമാനം പുതിയ ഓഹരികളും വില്‍പനയ്ക്കുണ്ടാവും. ഫിബ്രവരിയില്‍ സ്റ്റീല്‍ അതോറിട്ടി (സെയില്‍)യുടെ ഓഹരി വില്‍പന നടക്കും.

ഒഎന്‍ജിസി (എണ്ണ- പ്രകൃതിവാതക കോര്‍പ്പറേഷന്‍) യുടെ ഓഹരി വില്‍പനയും ഈ സാമ്പത്തിക വര്‍ഷം തന്നെ നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ വര്‍ഷം സത്‌ലജ് ജല്‍ വിദ്യുത് നിഗമിലെ ഓഹരി വില്‍പനയിലൂടെ 1,062 കോടിയും എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ എഫ്പിഒയിലൂടെ 960 കോടി രൂപയും ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒയിലൂടെ 15,000 കോടിയാണ് സമാഹരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ആര്‍ഇസി, എന്‍ടിപിസി എന്നിവയുടെ ഓഹരി വില്‍പനയിലൂടെ സര്‍ക്കാര്‍ 23,553 കോടി രൂപ സമാഹരിച്ചിരുന്നു.

Monday, October 25, 2010

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു


ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍

പാരീസ്: പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം പത്താം ദിവസം പിന്നിട്ടു. അധോസഭ പാസ്സാക്കിയ ബില്‍ സെനറ്റിന്റെ പരിഗണനയിലാണ്. ഇതിനിടെ രാജ്യത്തിന്റെ പ്രധാന ഇന്ധനശാലകള്‍ ബലമായി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഫ്രഞ്ച് പൊലീസ് ശ്രമം തുടങ്ങി. കിഴക്കന്‍ പാരീസിലെ ഗ്രാന്‍ഡ്പ്യൂട്ട്‌സിലെ പ്രധാന ഇന്ധനശാല ബലമായി തുറന്നുപ്രവര്‍ത്തിപ്പിക്കാനുളള പൊലീസിന്റെ ശ്രമത്തിനെ പ്രക്ഷോഭകര്‍ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. നിരവധി തൊഴിലാളികള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു.
ഫ്രാന്‍സില്‍ ആയിരത്തോളം ഇന്ധനശാലകള്‍ സമരത്തെത്തുടര്‍ന്ന് അടച്ചിട്ടതിനാല്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്നുതന്നെ ഇവ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി് പൊലീസിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ പരിഷ്‌കരണബില്ല് സെനറ്റിനുമുന്നിലെത്തിയപ്പോള്‍ ആയിരത്തോളം ഭേദഗതികളാണ് പ്രതിപക്ഷം കൊണ്ടുവന്നതെങ്കിലും ഇതെല്ലാം തളളിക്കളഞ്ഞു. ഈയാഴ്ചയോടെ പെന്‍ഷന്‍ പരിഷ്‌കരണബില്‍ നിയമമാക്കാനാണ് സര്‍ക്കോസി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തെക്കന്‍നഗരമായ ടൊളോസില്‍ രണ്ട് ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുളള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുന്നൂറോളം പ്രകടനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി.

വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഗ്രാന്‍ഡ് ഖ്യുവില്ലേയില്‍ ഈയാഴ്ച രണ്ടാംവട്ടം പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുട്ടി. ലിയോണ്‍ നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് നഗരത്തിലെങ്ങും പൊലീസ് കാവല്‍ ശക്തിപ്പെടുത്തി.

എന്തുവിലകൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടി നടപ്പിലാക്കുമെന്ന് സര്‍ക്കോസി സര്‍ക്കാരും ജനദ്രോഹപരമായ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകരും ഉറച്ച നിലപാടിലാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍

ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു; സംഘര്‍ഷം രൂക്ഷം
പാരീസ്: സര്‍ക്കോസി സര്‍ക്കാര്‍  പെന്‍ഷന്‍ പരിഷ്‌കരണനടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബഹുജന സമരം എട്ടാം ദിനത്തിലേയ്ക്ക് കടന്നതോടെ ഫ്രാന്‍സിലെങ്ങും സംഘര്‍ഷം രൂക്ഷമായി. അധോസഭ അംഗീകരിച്ച ബില്‍ ഇന്നലെ സെനറ്റിനുമുന്നില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം ബില്ലിന്റെ അവതരണം മാറ്റി വയ്ക്കുകയായിരുന്നു. ഇന്നോ നാളെയോ ബില്‍ സെനറ്റിനു മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 62 ആയി വര്‍ധിപ്പിച്ചതും മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുളള കാലാവധി 65 വയസ്സായി ഉയര്‍ത്തിയതും മറ്റ് സേവന വേതന വ്യവസ്ഥകളില്‍ വരുത്തിയ വെട്ടിക്കുറവുകളും യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന പ്രസിഡന്റ് സര്‍ക്കോസിയുടെ നിഷേധാത്മക നിലപാടുകളാണ് പ്രക്ഷോഭകരെ കൂടുതല്‍ ചൊടിപ്പിച്ചതും സമരം അക്രമാസക്തമായതും.മാഴ്‌സെലെ വിമാനത്താവളം പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഫ്രാന്‍സില്‍ നിന്നും  മറ്റു രാജ്യങ്ങളിലേയ്ക്കുളള വിമാനസര്‍വീസുകള്‍ നിലച്ചു. ട്രക്ക് തൊഴിലാളികള്‍ ദേശീയപാതയിലുടനീളം വാഹനങ്ങള്‍ നിരത്തിയിട്ടതിനാല്‍ റോഡ് മാര്‍ഗ്ഗമുളള ഗതാഗതവും സ്തംഭിച്ചു. പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും അടഞ്ഞുകിടന്നു. കഴിഞ്ഞദിവസം പൊലീസ് സഹായത്തോടെ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകളും പിന്നീട് തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. പാചകവാതക ഇന്ധനവിതരണം നിലച്ചതോടെ സര്‍ക്കോസി സര്‍ക്കാരിനെതിരെ ജനരോക്ഷം അലയടിച്ചു. പാരീസില്‍ ഹൈസ്‌കൂളിനുമുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലിയോണ്‍ നഗരത്തില്‍ അര്‍ധരാത്രിയില്‍ പ്രതിഷേധക്കാരും പൊലീസും പരസ്പരം കല്ലേറ് നടത്തിഫ്രാന്‍സിന്റെ വടക്കുഭാഗത്തുളള കലായിസ് മുതല്‍ തെക്ക് ഭാഗത്തുളള പൈറീനസ് വരെയുളള പ്രദേശങ്ങളില്‍ ദേശീയപാതയില്‍ കാറുകളും ട്രക്കുകളും നിരത്തിയിട്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

ഫ്രാന്‍സില്‍ കുട്ടികളുടെ സ്‌കൂള്‍ അവധിക്കാലം ഇന്നാരംഭിക്കുന്നതിനാല്‍ പ്രശ്‌നപരിഹാരമുണ്ടാക്കാത്ത സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 3,000 പാചകവാതക വിതരണ സ്ഥാപനങ്ങള്‍ ഇന്ധനക്ഷാമം മൂലം അടച്ചുപൂട്ടിയത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളുണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലകളും സമ്പൂര്‍ണമായി നിശ്ചലമാകുമെന്നും തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി അറിയിച്ചു.

(221010)
ഫ്രാന്‍സില്‍ പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു

പാരീസ്: ഫ്രാന്‍സില്‍ സര്‍ക്കോസി സര്‍ക്കോസി സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെയുളള ബഹുജനപ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. ഇന്ധന വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുളള പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്ന് പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായി ഫ്രഞ്ച്  പൊലീസ് സേനാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായില്ല. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് പൂര്‍ണമായി നിലച്ചു.

അതിനിടെ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളും സമരത്തില്‍ അണിചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗമായ ട്രാപില്‍ വിമാനസര്‍വീസുകള്‍ക്കാവശ്യമായ ഇന്ധനം നിറയ്ക്കുന്നത് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ടി വന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തു വില കൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുമെന്ന സര്‍ക്കോസിയുടെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങളാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഡോങ്ങ്‌സ് , ലാ റോഷെല്ലെ, ലെ മാന്‍സ് എന്നീ ഇന്ധന വിതരണശാലകളിലെ വിതരണമാണ് പുനസ്ഥാപിച്ചതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാരീസ് നഗരപ്രാന്തത്തിലെ നാന്റെറെയില്‍ യുവജനങ്ങള്‍ നടത്തിയ റാലിക്കിടെ നഗരത്തില്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പാരീസ് നഗരകേന്ദ്രത്തില്‍ ഫ്രഞ്ച് സെനറ്റിനു മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. കിഴക്കന്‍ ഫ്രാന്‍സിലെ നഗരങ്ങളില്‍ കാറുകള്‍ നിരത്തിയിട്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്‌ളി പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും സെനറ്റില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ തളളിക്കളയുക എന്ന ഉദ്ദേശത്തോടെയാണ് പ്രക്ഷോഭകാരികള്‍ സെനറ്റിനു മുന്നിലേയ്ക്ക് പ്രതിഷേധവുമായെത്തിയത്.

പ്രതിഷേധം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമായി നിലച്ചു. വിദ്യാര്‍ഥികളും പൊലീസും തമ്മിലുളള ഏറ്റുമുട്ടലും കണ്ണീര്‍വാതകപ്രയോഗവും കഴിഞ്ഞ ഏഴു ദിവസമായി ഫ്രാന്‍സില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ഇതിനിടെ ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടുനടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ 71 ശതമാനം പേരും സര്‍ക്കോസി സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പ്രസിഡന്റ് സര്‍ക്കോസിയുടെ ജനസമ്മതിയിലും കാര്യമായ ഇടിവ് സംഭവിച്ചതായി അഭിപ്രായവോട്ടെടുപ്പുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കോസി സര്‍ക്കാരിന് 30 ശതമാനത്തിലേറെ വോട്ട് കുറഞ്ഞതായി സര്‍വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ സെപ്തംബറിലേതില്‍ നിന്നും വ്യത്യസ്ഥമായി പ്രസിഡന്റ് സര്‍ക്കോസിക്കെതിരായ ജനവികാരം അഞ്ച് ശതമാനത്തിലേറെ വര്‍ധിച്ച് 69 ശതമാനത്തിലെത്തിയതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന സര്‍ക്കോസി സര്‍ക്കാരിന്റെ നിലപാടും ജനദ്രോഹപരമായ  പരിഷ്‌കരണനടപടികള്‍ അനുവദിക്കില്ലെന്ന ജനങ്ങളുടെ നിലപാടും ഫ്രാന്‍സിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.

ജനയുഗം വാര്‍ത്തകള്‍ (211010)

കേന്ദ്രത്തിന്റെ വൈദ്യുതിപദ്ധതികള്‍ക്ക് കേരളത്തില്‍നിന്ന് 27 അപേക്ഷ


ജവഹര്‍ലാല്‍ നെഹ്റു സോളാര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൌരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കേരളത്തില്‍നിന്നു ലഭിച്ചത് 27 അപേക്ഷ. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 13 സ്ഥാപനങ്ങള്‍. ഇതില്‍ത്തന്നെ പ്രോസസിങ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത് നാലു സ്ഥാപനവും. 18.1 മെഗാവാട്ട് വൈദ്യുതി പദ്ധതികള്‍ക്കുള്ള അപേക്ഷയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പദ്ധതിപ്രകാരം പ്രോജക്ടുകള്‍ സമര്‍പ്പിച്ചശേഷമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ കാലാവസ്ഥാപരമായ ഘടകങ്ങള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. എന്നാല്‍, ഈ വസ്തുത മറച്ചുവച്ചാണ് കേരളം അപേക്ഷപോലും സമര്‍പ്പിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നത്.
കേന്ദ്ര പാരമ്പര്യ ഊര്‍ജമന്ത്രാലയത്തിന്റെ സോളാര്‍ മിഷന്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ജൂണ്‍ 16നാണ്. ജൂണ്‍ 26നു സംസ്ഥാനസര്‍ക്കാരും ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. ജൂലൈ 12 ആയിരുന്നു അപേക്ഷ നല്‍കുന്നതിനുള്ള അവസാനതീയതി. ഇപ്രകാരം 27 അപേക്ഷയാണ് ലഭിച്ചത്. അതില്‍നിന്ന് 13 അപേക്ഷ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ത്തന്നെ കെ സി ചാക്കോ മുക്കാടന്‍, ശാന്തിഗിരി ആശ്രമം, കിന്‍ഫ്ര, മലങ്കര പ്ളാന്റേഷന്‍സ് എന്നീ നാലു സ്ഥാപനം മാത്രമാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത്. അവയുടെ തുടര്‍നടപടി ആരംഭിക്കുകയും ചെയ്തു.

പദ്ധതിയില്‍ സംസ്ഥാനങ്ങളെ മൂന്നു ബാന്‍ഡായാണ് തിരിച്ചിട്ടുള്ളത്. സൂര്യപ്രകാശത്തിന്റെ ലഭ്യത, മഴയില്ലാത്ത ദിവസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിവ്. അതില്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബാന്‍ഡ് എയിലാണ് വരുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയെ മാത്രം ബാന്‍ഡ് ബിയില്‍ ഉള്‍പ്പെടുത്തി. മറ്റു ജില്ലയെല്ലാം ബാന്‍ഡ് സിയിലാണ്. പാലക്കാട് ജില്ലയില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നു എന്ന കാരണത്താലാണ് ബാന്‍ഡ് ബിയില്‍പ്പെടുത്തിയത്. ബാന്‍ഡ് എയില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് അധികസഹായം ലഭിച്ചു. ബാന്‍ഡ് ബിയില്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ അനുവദിച്ചു.

കേരളത്തിലെ 13 ജില്ലയും ബാന്‍ഡ് സിയില്‍ ആയതിനാല്‍ പദ്ധതിയില്‍ കേന്ദ്രസഹായം ലഭിക്കുന്നതിനു സാധ്യത കുറവാണെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് സൌരോര്‍ജ മിഷന്‍ പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുസൃതമായ മാറ്റംവരുത്തണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ജൂലൈ 27നു ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. കേന്ദ്ര ഉള്‍ഗ്രാമ വൈദ്യുതീകരണ പദ്ധതിയില്‍പ്പെടുത്തി 20.4 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കേരള പവര്‍ സെക്രട്ടറി പോള്‍ ആന്റണി സെപ്തംബര്‍ 27നു സമര്‍പ്പിച്ചു.

എംഎല്‍എമാരുടെ വിലയില്‍ കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വന്‍ കുതിച്ചുകയറ്റം!!!!!


ബംഗളൂരു: മൂന്നുദശകത്തിനിടെ കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ 'കൂറുമാറ്റ വിലനിലവാര'ത്തിലുണ്ടായത് വന്‍ കുതിച്ചുകയറ്റം. 26 വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ കൂറുമാറ്റത്തില്‍ഒരു എംഎല്‍എയ്ക്ക് ലഭിച്ച പ്രതിഫലം രണ്ടുലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ ജെഡിഎസ് പുറത്തുവിട്ട ബിജെപിയുടെ കുതിരക്കച്ചവട സിഡിയിലെ ദൃശ്യങ്ങള്‍ വിശ്വസിക്കാമെങ്കില്‍ മറുകണ്ടം ചാടുന്ന എംഎല്‍എയ്ക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്.

രാഷ്ട്രീയകൂറുമാറ്റത്തിന് പണമൊഴുക്കിയതായി കര്‍ണാടകത്തില്‍ ആദ്യം ആക്ഷേപമുയര്‍ന്നത് 1984ലാണ്. അന്ന് കോലാറിലെ വെമ്മഗലില്‍നിന്നുള്ള എംഎല്‍എ സി ബൈറെ ഗൌഡയാണ് ആക്ഷേപം ഉന്നയിച്ചത്. പ്രതിസ്ഥാനത്ത് ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രിയും അന്നത്തെ പ്രതിപക്ഷനേതാവുമായിരുന്ന എം വീരപ്പമൊയ്ലി. രാമകൃഷ്ണ ഹെഗ്ഡെയുടെ ജനത സര്‍ക്കാരിനെ വീഴ്ത്താന്‍ കൂറുമാറി കോണ്‍ഗ്രസ് പാളയത്തിലെത്താന്‍ മൊയ്ലി രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം അന്ന് കര്‍ണാടകരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ഈ സംഭവത്തിനും ഒരു വര്‍ഷം കഴിഞ്ഞാണ് കുറുമാറ്റനിരോധനനിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. ആരോപണം തെളിയിക്കാന്‍ മൊയ്ലിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോടേപ്പും ബൈറെ ഗൌഡ പുറത്തുവിട്ടു. എന്നാല്‍, ഇലക്ട്രോണിക് തെളിവുകളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ച എന്‍ ഡി വെങ്കിടേഷ് കമീഷന്‍ മൊയ്ലിയെ കുറ്റവിമുക്തനാക്കി.

ബിജെപി എംഎല്‍എ സുരേഷ് ഗൌഡ ജെഡിഎസ് എംഎല്‍എ എസ് ആര്‍ ശ്രീനിവാസന് 25 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനംചെയ്യുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞദിവസം ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടത്. കര്‍ണാടകത്തിലെ മുന്‍ പിസിസി അധ്യക്ഷന്‍ വി എസ് കൌജാലജി കരാറുകാരിനില്‍നിന്ന് കോടികള്‍ കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് 2001ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ജെഡിഎസാണ് സിഡി പുറത്തുവിട്ടത്. കൌജാലജിയുടെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയേറ്റെന്നല്ലാതെ അഴിമതിക്കേസ് എങ്ങുമെത്തിയില്ല.

ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ സി ചെന്നിഗപ്പ സ്യൂട്ട്കേസുകളുമായി ഹെലികോപ്റ്ററില്‍ കയറുന്ന ദൃശ്യങ്ങളടങ്ങിയ സിഡി ബെല്ലാരിയിലെ ഖനനമാഫിയ തലവനും മന്ത്രിയുമായ ജനാര്‍ദനറെഡ്ഡി 2006ല്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ വൃക്തമായില്ലെങ്കിലും ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ബിജെപി മന്ത്രി ഹര്‍ത്താലു ഹാലപ്പയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായതും സുഹൃത്തിന്റെ ഭാര്യയുമൊത്തുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും കേസില്‍ ഇപ്പോള്‍ പരാതിക്കാര്‍ പ്രതിയായ അവസ്ഥയാണ്. പെവാണിഭസ്വാമി നിത്യാനന്ദയും സിഡി ദൃശ്യങ്ങളില്‍ കുരുങ്ങിയെങ്കിലും കേസ് എങ്ങും എത്തിക്കാനാകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലാണ്. നിത്യാനന്ദനെതിരെ സാക്ഷിമൊഴി നല്‍കാന്‍ ആളില്ലെന്നതാണ് പൊലീസിനെ അലട്ടുന്നത്.

ദേശാഭിമാനി 241010

Sunday, October 24, 2010

സ്ത്രീസമത്വം ഇപ്പോഴും അകലെയെന്ന് ഐക്യരാഷ്ട്രസഭ


ജനീവ: പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സമത്വം കൈവരിക്കണമെന്ന സ്ത്രീകളുടെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. '2010 ലെ ലോകവനിതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്താകമാനമുളള ജനസംഖ്യയില്‍ സ്ത്രീകളേക്കാള്‍ 57 ദശലക്ഷം പുരുഷന്‍മാര്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനത്തിനായി ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 1999 ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. 52 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ അനുപാതം 77 ആണ്.
എന്നാല്‍ നിയമ പരിരക്ഷയുണ്ടെങ്കിലും ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവാവധി പോലും ലഭിക്കാതെ ജോലിയില്‍ നിന്ന് പുറത്താകുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ ഇപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നതായും ഐക്യരാഷ്ട്രസഭ വിലയിരുത്തി. ലോകത്തെ പ്രധാനപ്പെട്ട അഞ്ഞൂറു കോര്‍പ്പറേഷനുകളില്‍ 13 എണ്ണത്തില്‍ മാത്രമാണ് സ്ത്രീകള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയിലുളളത്. പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതല്‍ ആയുര്‍നിരക്ക് സ്ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ബെയ്ജിംഗില്‍ കൂടിയ സമ്മേളനം 15 വര്‍ഷം പിന്നിട്ട വേളയിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. അന്ന് സമ്മളനത്തില്‍ പങ്കെടുത്ത 189 രാജ്യങ്ങള്‍ സ്ത്രീ പുരുഷസമത്വത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ലിംഗഭേദവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമവും വര്‍ധിച്ചുവരികയാണെന്ന്  ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 30 ആയി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളായ മാലി, നിഗര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വിവാഹപ്രായം ഇപ്പോഴും 20 ല്‍ താഴെയാണ്. നിഗറില്‍ കൂടുതല്‍ വിവാഹങ്ങളും 15 വയസിനും താഴെയാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും 60 വയസിനുമേല്‍ പ്രായമുളളവരില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. തെക്കന്‍ ആഫ്രിക്കയില്‍ ഇത് 59 ശതമാനവും കിഴക്കന്‍ യൂറോപ്പില്‍ 63 ശതമാനവുമാണ് 60 നുമേല്‍ പ്രായമുളള സ്ത്രീകള്‍.
പ്രാഥമിക വിദ്യാഭ്യാസരംഗം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുളള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കുതിച്ചു കയറുന്ന സിമന്റ്‌ വില: ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു


ആഭ്യന്തരവിപണിയില്‍ സിമന്റ് വിലയിലുണ്ടായ കുതിച്ചുകയറ്റം മറികടക്കാന്‍ തമിഴ്‌നാട്ടിലെ ഒരു വിഭാഗം ബില്‍ഡര്‍മാര്‍ പാക്കിസ്ഥാനില്‍നിന്ന് സിമന്റ് ഇറക്കുമതി ചെയ്യുന്നു. കൊച്ചി തുറമുഖം വഴിയാണ് ഇറക്കുമതി. ആദ്യഘട്ടമായി 20 ടണ്‍ സിമന്റ് വീതമുള്ള 20 കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്തെത്തിക്കഴിഞ്ഞു. ഇവ റോഡുമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുപോകും. 50 കിലോ ചാക്കൊന്നിന് ഇറക്കുമതിച്ചെലവും നികുതിയുമുള്‍പ്പെടെ 190 രൂപയാണ് വിലവരുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആഭ്യന്തര സിമന്റ് നിര്‍മാതാക്കള്‍ ഈടാക്കുന്ന 300 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ ലാഭകരമാണ്.

ഏറ്റവും കൂടുതല്‍ സ്വകാര്യ സിമന്റ് ഫാക്ടറികളുള്ള തമിഴ്‌നാട് ലോബിയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സിമന്റ് വില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 30 ശതമാനം വിലവര്‍ധനയാണ് തമിഴ്‌നാട്ടിലുണ്ടായത്. തമിഴ്‌നാട്ടില്‍നിന്ന് വന്‍തോതില്‍ സിമന്റ് ഇറക്കുമതി ചെയ്യുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇതിന് ആനുപാതികമായ വിലവര്‍ധനയുണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലോ വേതനത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കേ, തികച്ചും അകാരണമായ വിലവര്‍ധന തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ 22 ലക്ഷം കുടിലുകള്‍ കോണ്‍ക്രീറ്റ് വീടുകളാക്കി മാറ്റാനുള്ള കലൈജ്ഞര്‍ ഭവനപദ്ധതി പ്രഖ്യാപിച്ചതോടെയാണ് കൊള്ളലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിമന്റ് നിര്‍മാതാക്കള്‍ വില ഉയര്‍ത്തിയത്. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപയോഗിച്ച് ഉപഭോക്താവാണ് വീട് നിര്‍മിക്കേണ്ടത്. വീടുകളുടെ നിര്‍മാണം തുടങ്ങിയതോടെ സിമന്റിനൊപ്പം ഇഷ്ടിക, കമ്പി തുടങ്ങിയവയുടെയും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ മാസം 3.50 രൂപയുണ്ടായിരുന്ന ഇഷ്ടികക്ക് ഇപ്പോള്‍ ഏഴു രൂപയാണ് വില.

ലക്കും ലഗാനുമില്ലാതെ വിലകൂട്ടിയാല്‍ സിമന്റ് ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു മാസത്തിനിടെ 30 ശതമാനത്തോളം വിലവര്‍ധിപ്പിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

കണ്ണൂരിലെ എൽ.ഡി.എഫ് അക്രമം.... എന്താണ് യാഥാര്‍ത്ഥ്യം???

കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഒന്നിച്ച് കണ്ണൂരില്‍ തിരഞ്ഞെടുപ്പിടയില്‍ അക്രമത്തിന്നിറങ്ങി. കേന്ദ്രമന്ത്രി മുല്ലപ്പള്ളിയും കുറച്ചു പത്രങ്ങളും ചേര്‍ന്ന് അതിനെ മൊത്തമായി എൽ.ഡി.എഫ് അക്രമം ആക്കി മാറ്റി. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു നോക്കാം.
  1. പയ്യന്നൂർ - യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയും ഗുണ്ടകളും ചേര്‍ന്ന് എല്‍ ഡി എഫ് ബൂത്ത് ഏജന്റ്മാഅരെ അക്രമിച്ചൂ. വോട്ടിങ്ങ് യന്ത്രം തല്ലിത്തകര്‍ത്തു. ഇത് കളക്ടർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  2. മാട്ടൂൽ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകള്‍ അത് ആവർത്തിച്ചു.
  3. ഇരിക്കൂർ - ലീഗുകാർ സ്ഥിരമായി ബൂത്ത് പിടിക്കുന്ന സ്ഥലം. ഇത്തവണയും ലീഗ് ഗുണ്ടകളും കോണ്‍ഗ്രസ്സും ചേര്‍ന്ന് അത് ആവർത്തിച്ചു. പോലിസ് ഇവരൂടെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ട്
  4. തില്ലങ്കേരി - ലീഗുകാർ ബാലറ്റ് ബോക്സിൽ എണ്ണ ഒഴിച്ചു. സി.പി.എമ്മുകാരെ വെട്ടി പരിക്കേൽ‌പ്പിച്ചു.
  5. പട്ടുവം - യു.ഡി.എഫുകാർ എൽ.ഡി.എഫുകാരെ അടിച്ചോടിച്ചു ബൂത്ത് പിടിച്ചു. ബാലറ്റ്‌പേപ്പറുകളും തട്ടിയെടുത്തു.
    കുത്തക പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊക്കെ കണ്ണൂരിലെ എൽ.ഡി.എഫ് അക്രമമെന്ന് പാടി നടക്കുന്നു. പരാജയം ഉറപ്പായതോടെ കോണ്‍ഗ്രസ്സുകാരും ലീഗും ബി ജെ പിയും ഇവിടങ്ങളില്‍ അക്രമാസക്തരായിരിക്കുന്നു..