Tuesday, May 10, 2011

കേരളത്തിലെ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍


കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിവിധ ഏജന്‍സികള്‍ നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നു. ആര് ഭരിച്ചാലും വലിയ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സര്‍വെ ഫലങ്ങളുടെ പൊതു നിഗമനം. അഞ്ചു സര്‍വെ ഫലങ്ങള്‍ യു.ഡി.എഫ് ഭരണം പ്രവചിക്കുമ്പോള്‍ സി.എന്‍.എന്‍.ഐ.ബി.എന്‍-സി.എസ്.ഡി.എസ് ചാനല്‍ മാത്രമാണ് എല്‍.ഡി.എഫ് ഭരണത്തിന് സാധ്യത കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ സര്‍വേ
ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ചുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വെയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്. റാന്‍ഡം സര്‍വെ വ്യവസ്ഥകളുനസരിച്ചാണ് മണ്ഡലങ്ങളെയും വോട്ടര്‍മാരെയും നിശ്ചയിച്ചത്. ഏപ്രില്‍ 14 നും 20 നും ഇടയിലാണ് സര്‍വെ നടത്തിയത്.


72 നും 82 നും മദ്ധ്യേ സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ടി.വി.-സി ഫോര്‍ സംയുക്തമായി നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. 58-68 സീറ്റുകള്‍ വരെയാണ്‌ എല്‍ഡിഎഫിന്‌ പ്രവചിക്കുന്നത്‌. ഇക്കുറി ആദ്യമായി ബിജെപിക്ക്‌ രണ്ടു വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. 44 ശതമാനം വോട്ടുകളാണ് യു.ഡി.എഫ് നേടുക, എല്‍.ഡി.എഫ് 43 ഉം ബിജെപിക്ക്‌ 10 ശതമാനം.


40 ശതമാനം വോട്ട് വി.എസ്സിന് കിട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത് 37 ശതമാനമാണ്. എന്നാല്‍ രമേശ് ചെന്നിത്തല പതിനെട്ട് ശതമാനത്തിന്റെ പിന്തുണ നേടിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പിന്തുണക്കുന്ന അഞ്ചുപേരുമുണ്ട്.


മനോരമ ന്യൂസ്‌- ദ്‌ വീക്ക്‌- സിഎന്‍എന്‍ ഐബിഎന്‍- സെന്റര്‍ ഫോര്‍ ദ്‌ സ്‌റ്റഡി ഓഫ്‌ ഡവലപിങ്‌ സൊസൈറ്റീസ്‌ തിരഞ്ഞെടുപ്പ്‌ സര്‍വേ

കേരളത്തില്‍ ഇരുമുന്നണികള്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയുണ്ടെന്ന് മനോരമയുടെ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നു. ഇടതുമുന്നണിക്ക് 46% വോട്ടും യു.ഡി.എഫിന് 45% വോട്ടും ലഭിക്കാം. 69-77 വരെ സീറ്റുകള്‍ എല്‍.ഡി.എഫിന് കിട്ടി ഭരണം നിലനിര്‍ത്താനുള്ള സാധ്യത സര്‍വ്വേ ചൂണ്ടികാണിക്കുന്നു. അതേസമയം 63-71 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടാന്‍ സാധ്യതയും സര്‍വ്വെഫലത്ത്തില്‍ ഉണ്ട്. വി.എസ്സിനെ നല്ല മുഖ്യമന്ത്രി ആയി 38% പേര്‍ പറയുമ്പോള്‍ 25% പേര്‍ ഉമ്മന്‍ ചാണ്ടിയെ ആണ് പിന്തുണയ്ക്കുന്നത്.  11.2% പേര്‍ ആര്‍ക്കു വോട്ടു ചെയ്തു എന്ന തീരുമാനം അറിയിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഭരണ വിരുദ്ധ വികാരം ഇല്ല എന്നാണ് 
സര്‍വ്വേ ഫലം സൂചിപ്പിക്കുന്നതു. സര്‍ക്കാര്‍ ത്രുപ്ത്ത്തികരമാണോ എന്ന ചോദ്യത്തിനു 65% പേരും ത്രുപ്ത്ത്തികരമാണു എന്നാണു ഉത്തരം നല്കിയതു.

പ്രമുഖ തിരഞ്ഞ്ഞെടുപ്പു ഫലപ്രവചന വിദഗ്ധനായ യോഗേന്ദ്ര യാദവിന്റെ നേത്രുത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദി സ്റ്റ്ഡി ഓഫ് ഡവലപിങ്ങ് സൊസൈറ്റീസ് ആണു വൊട്ടെടുപ്പിനു തൊട്ടുപിന്നാലെ കേരളത്തിലെ 55 മണ്ഡലങ്ങളില്‍ സര്‍വേ നടത്തിയാണ്‌ മനോരമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്‌. 220 കെന്ദ്രങ്ങളിലായി 3133 വോട്ടര്‍മാരെ നേരിട്ടു കണ്ട്‌ നടത്തിയാണ്‌ സര്‍വേ ഫലം തയാറാക്കിയത്‌.  
ഹെഡ്‌ലൈന്‍സ് ടുഡെ

യു ഡി എഫിന് 85 മുതല്‍ 92 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഹെഡ്‌ലൈന്‍സ് ടുഡെ പ്രവചിക്കുന്നത്. എല്‍ ഡി എഫിന് 45 മുതല്‍ 52 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഹെഡ്‌ലൈന്‍സ് ടുഡെ പറയുന്നു. 

ജയ്ഹിന്ദ് ടി.വി - സാര്‍ക്ക് 
ജയ്ഹിന്ദ് ടി.വിക്ക് വേണ്ടി സാര്‍ക്ക് നടത്തിയ സര്‍വെയില്‍ യു.ഡി.എഫിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. ഐക്യമുന്നണി 86 നും 96നുമിടയില്‍ സീറ്റ് നേടി അധികാരത്തില്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇടതുമുന്നണിക്ക് 48.6% വോട്ടും യു.ഡി.എഫിന് 45.2% വോട്ടും ലഭിക്കാം.  

സി.വി.ബി.സി ന്യൂസ്
സി.വി.ബി.സി ന്യൂസ്-സി വോട്ടറിന്റെ നിയമനം അനുസരിച്ച് 83 നും 91 നുമിടയില്‍ യു.ഡി.എഫിനും 49 നും 57 നുമിടയില്‍ എല്‍.ഡി.എഫിനും സാധ്യതകാണുന്നു. 
സ്റ്റാര്‍ ന്യൂസ് 
യു.ഡി.എഫിന് 88 ഉം എല്‍.ഡി.എഫിന് 49 ഉം സീറ്റാണ് സ്റ്റാര്‍ ന്യൂസ് സര്‍വെയുടെ കണ്ടെത്തല്‍.

സംഗ്രഹം 



UDF LDF
ഹെഡ്‌ലൈന്‍സ് ടുഡെ 85-92 45-52
മനോരമ സിഎന്‍എന്‍ ഐബിഎന്‍ 63-71 69-77
ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോര്‍ 72-82 58-68
Star News 88 49
സി.വി.ബി.സി ന്യൂസ് 83-91 49-57
ജയ്ഹിന്ദ് ടി.വി - സാര്‍ക്ക് 86-96 44-54

 


No comments: